Activate your premium subscription today
ജഡ്ജിമാർ വാർത്തയാകുന്നത് അസാധാരണമല്ല. ഈയിടെ രണ്ടു ജഡ്ജിമാർ വാർത്തയിൽ സ്ഥാനം പിടിച്ചു. ഡൽഹി ഹൈക്കോടതിയിലെ യശ്വന്ത് വർമ അദ്ദേഹത്തിന്റെ ഭവനത്തിലെ ചില സംഭവവികാസങ്ങളുടെ പേരിലും അലഹാബാദ് ഹൈക്കോടതിയിലെ റാം മനോഹർ നാരായൺ മിശ്ര ഒരു വിധിന്യായത്തിന്റെ പേരിലും. യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക ഭവനത്തിന്റെ വളപ്പിലെ സ്റ്റോർ മുറിയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കാണപ്പെട്ടതാണ് വാർത്തയായത്. ചാക്കുകണക്കിന് എന്നു വാർത്തകൾ പറയുന്നു. തുകയെപ്പറ്റി വ്യക്തതയില്ല. ജസ്റ്റിസ് വർമയെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമയുടേതായിരുന്നുവെന്നോ അവയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്നോ അവ അദ്ദേഹം അനധികൃതമായി സമ്പാദിച്ച സ്വത്തായിരുന്നുവെന്നോ ആരും പറഞ്ഞിട്ടില്ല. ജസ്റ്റിസ് വർമയുടെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾക്കു തീപിടിച്ചു എന്നത് അദ്ദേഹത്തെ എന്തുകൊണ്ട് കുറ്റക്കാരനാക്കണം? എന്നാൽ, ആ സ്റ്റോർ മുറിയുടെ
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന പ്രവർത്തന റിപ്പോർട്ടിന്റെ ആറാം ഭാഗമാണ് ‘സംസ്ഥാന സർക്കാരിന്റെ ഭാവിപദ്ധതികൾ’. ‘വിഭവസമാഹരണത്തിനുള്ള സാധ്യതകൾ’ മുതൽ ‘ഭരണനിർവഹണം’ വരെയുള്ള 20 തലക്കെട്ടുകൾക്കു കീഴിൽ അത് 92 ഭാവിപദ്ധതികളാണ് അവതരിപ്പിച്ചത്. അവയോരോന്നും സദുദ്ദേശ്യങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത് എന്നതിൽ സംശയം വേണ്ട. പക്ഷേ, അവ്യക്തതകൾ അനവധി. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മറ്റു വ്യവസായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ആധുനിക വ്യവസായ മേഖലയിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തും എന്ന പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നത് വ്യവസായവികസനം സംബന്ധിച്ച സദുദ്ദേശ്യവും ശുഭപ്രതീക്ഷയുമാണ്. എന്നാൽ, ‘തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്’ എന്ന വിശേഷണം ശ്രദ്ധിക്കുക. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ അടിത്തറ അതിന്റെ അനിഷേധ്യ താൽപര്യങ്ങളായിരിക്കുമല്ലോ. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നതിനെപ്പറ്റി ആർക്കും സംശയത്തിന്റെ ലാഞ്ഛന പോലും ഉണ്ടാകാനിടയില്ല. 1926ൽ കോളനിവാഴ്ചക്കാലത്തുതന്നെ ട്രേഡ് യൂണിയൻ നിയമം നിലവിൽ വന്നു. ഭരണഘടന നിലവിൽ വന്നതോടെ, സംഘടിക്കുകയെന്നത് മൗലികാവകാശവുമായി. കണക്കുകളനുസരിച്ച്, ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത ഏകദേശം 34500 തൊഴിലാളി സംഘടനകളിൽ ഏകദേശം 13,100 എണ്ണവും കേരളത്തിലാണുള്ളത്; മൂന്നിലൊന്നിലേറെ. പക്ഷേ, ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ 1.7% മാത്രമാണ് കേരളത്തിലുള്ളത് എന്ന വിചിത്ര യാഥാർഥ്യവുമുണ്ട്! ഈ സംഘടനകളിൽ ഭൂരിപക്ഷവും,
ഒരാൾ സ്വന്തം ജീവനൊടുക്കുന്നത് ജീവിച്ചിരിക്കുന്നവരെ നടുക്കുന്നു. അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ച കാരണങ്ങൾ നാം ഒരിക്കലും അറിയാറില്ല, ആത്മഹത്യക്കുറിപ്പ് എഴുതപ്പെട്ടിട്ടില്ലെങ്കിൽ. ആത്മഹത്യയ്ക്കു പരമ്പരാഗത നിയമാവലികളില്ല; മാർഗങ്ങൾക്കു പൊതുസ്വഭാവമുണ്ട്. ആത്മഹത്യ ഒരുപക്ഷേ ഒരു മനുഷ്യന്റെ ഏറ്റവും രഹസ്യമായ തീരുമാനവും പ്രവൃത്തിയുമാണ്. അതിന്റെ അപ്രതീക്ഷിതത്വംകൊണ്ട് അതു നമ്മെ നടുക്കുന്നു. ഏതൊരു മരണവുംപോലെ വേർപാടിന്റെ ദുഃഖം അതിനെ വലയം ചെയ്യുന്നു. ചാവേറുകളുടെ ആലോചിച്ചുറപ്പിച്ച ആത്മഹത്യയിൽപ്പോലും കുറച്ചാളുകളുടെ ദുഃഖത്തിന്റെ അംശം ഒളിഞ്ഞിരിക്കും. അതുപോലെ തന്നെയാണ് ജീവത്യാഗം ചെയ്യുന്ന രാജ്യസ്നേഹികളുടെയോ പ്രവാചകരുടെയോ കാര്യത്തിലും. എന്നാൽ, ആരും ആ മരണങ്ങളെ ആത്മഹത്യയെന്നു വിളിക്കുന്നില്ല. അവ സദുദ്ദേശ്യപരമാണെന്നു കരുതപ്പെടുന്നതുകൊണ്ടാവാം. നാം അറിയുന്ന ഭൂരിപക്ഷം ആത്മഹത്യകളും പ്രായപൂർത്തിയെത്തിയവരുടേതാണ്. അവയുടെ പിന്നിൽ ബന്ധങ്ങളുടെ പരാജയം മുതൽ സാമ്പത്തികത്തകർച്ചവരെ അനവധി കാരണങ്ങൾ കണ്ടെത്തപ്പെടുന്നു. അതേസമയം, ആത്മഹത്യയുടെ മുനമ്പിലെത്തിയശേഷം പിന്മാറുന്നവരും ധാരാളമുണ്ട്. ആത്മഹത്യാചിന്ത ചില മാനസികരോഗങ്ങളുടെ ഭാഗമായും പ്രത്യക്ഷപ്പെടുമെന്നു നമുക്കറിയാം. അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോവൈചിത്ര്യങ്ങൾക്കു മാത്രം വിഭാവന ചെയ്യാൻ കഴിയുന്ന ഒരു നിബന്ധന വച്ചിട്ടുണ്ട്; ഒരുപക്ഷേ പലരുമിത് വിശ്വസിക്കുകയില്ല: ഒരു സർക്കാരുദ്യോഗസ്ഥനെ ജോലി ചെയ്യുന്നതിൽനിന്നു തടയാനായുള്ള ആത്മഹത്യാശ്രമം കുറ്റകരമാണ്! കുട്ടികൾ ആത്മഹത്യാ തീരുമാനമെടുക്കുന്നത് അപൂർവമാണ്. അങ്ങനെ സംഭവിച്ചാൽ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ
കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിന്റെ നാളിതുവരെയുള്ള എല്ലാ കവിതകളും, പഠനങ്ങളും ഉൾക്കൊള്ളിച്ച് മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച 'നമ്പിമഠം കവിതകൾ' തിരുവനന്തപുരത്ത് കഥാകൃത്ത് സക്കറിയ അദ്ദേഹത്തിന്റെ വസതിയിൽ കവയിത്രി റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു.
കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ എ.കെ.ശശീന്ദ്രൻ എന്ന മന്ത്രിയുടെ പക്ഷത്തോ എതിർപക്ഷത്തോ അല്ല. കേരള നിയമസഭയിലെ 140 അംഗങ്ങളെ തിരഞ്ഞെടുത്ത രണ്ടു കോടിയിലേറെ സമ്മതിദായകരുടെ പക്ഷത്താണ്. ഒരു സമ്മതിദായകന്റെ ചിന്തകൾ മാത്രമാണ് താഴെ കുറിക്കുന്നത്. ശശീന്ദ്രന്റെ പാർട്ടിക്കു നിയമസഭയിൽ രണ്ടംഗങ്ങളാണുള്ളത്. അദ്ദേഹം 2021ൽ മന്ത്രിയാകുമ്പോഴുണ്ടായിരുന്ന ധാരണ രണ്ടരവർഷം കഴിഞ്ഞ് താൻ സ്ഥാനമൊഴിയുകയും മറ്റേ അംഗം മന്ത്രിയാകുകയും ചെയ്യും എന്നായിരുന്നത്രേ. രണ്ടരവർഷം അതിവേഗം കടന്നുപോയി. വാർത്തകളനുസരിച്ച്, ശശീന്ദ്രൻ സ്ഥാനമൊഴിയാൻ തയാറല്ല. പൗരരായ നമുക്ക് ‘എ’ മന്ത്രിയായാലും ‘ബി’ മന്ത്രിയായാലും പ്രശ്നമൊന്നുമില്ല. ജനങ്ങളായ നാം (ഭരണഘടനയിലെ We, the people) ആവശ്യപ്പെടുന്നത്, നാം ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെയും നമ്മോടു കൂറോടെയും ചെയ്യുന്ന ഒരാൾ മന്ത്രിയാകണം എന്നു മാത്രമാണ്. മന്ത്രിക്കു കിടക്കാൻ വീടും പണി ചെയ്യാൻ ഓഫിസും സഹായിക്കാൻ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ വണ്ടികളും, എന്തിന്, സാമ്രാജ്യത്വ ശൈലിയിൽ പൊലീസ് അകമ്പടി പോലും നാം നൽകുന്നു. നമ്മളോടുള്ള ഉത്തരവാദിത്തം അവൾ/അയാൾ സത്യസന്ധതയോടെ നിറവേറ്റും എന്ന ഉത്തമവിശ്വാസമാണ് നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കൂടാതെ, അല്ലലില്ലാതെ ജീവിക്കാനുള്ള
കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങളോടും കിടമൽസരങ്ങളോടുംകൂടി മൂന്നു മതസ്ഥർ ഒരുമിച്ചു പ്രവർത്തിക്കുന്നു.
Results 1-10 of 51