Activate your premium subscription today
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.
കണിമംഗലം എസ്എൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, സ്കൂൾ വാർഷികത്തിന് ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ എനിക്ക് അവസരം കിട്ടി. ആ വർഷം വാർഷികത്തിനു പതിവിൽ കൂടുതൽ ജനപങ്കാളിത്തമുണ്ടായിരുന്നു. കാരണം, ഉദ്ഘാടനം ചെയ്യാൻ വരുന്നത് വലിയൊരു അധ്യാപകനും പ്രഭാഷകനുമായിരുന്നു.
ഒരിക്കൽ രാഷ്ട്രീയ നിലപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗുരുവിനെ ശിഷ്യൻ പരസ്യമായി എതിർത്തു. ഫലമോ ഗുരു പിണങ്ങി. താൻ വീട്ടിലേക്കൊന്നു വന്നോട്ടെയെന്ന് ശിഷ്യന്റെ അന്വേഷണം. വേണ്ടെന്നു ഗുരുവിന്റെ തുറന്നടിച്ച മറുപടി. ഇതേ സമയം മറ്റൊന്നുകൂടി സംഭവിച്ചു, ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാല പ്രാചീന ഭാരതചരിത്രം പഠിപ്പിക്കാൻ ഒരാളെ നിർദേശിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ ഗുരു ചൂണ്ടിക്കാട്ടിയത് ഇതേ ശിഷ്യനെ. വ്യക്തിപരമായ അഭിപ്രായഭിന്നത അക്കാദമിക് തലത്തിലേക്ക് വലിച്ചിഴക്കാൻ തയാറല്ലാത്ത ആ ഗുരുവാണ് ഏപ്രിൽ 26നു വിടപറഞ്ഞ ഡോ.എംജി.എസ്.നാരായണൻ. ശിഷ്യൻ പ്രഫ. കേശവൻ വെളുത്താട്ടും. എംജിഎസ് തന്നെ ചരിത്രം പഠിപ്പിക്കുകയായിരുന്നില്ല, പകരം ചരിത്രം എങ്ങനെ പഠിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനായ പ്രഫ. കേശവൻ വെളുത്താട്ട് പറഞ്ഞത്. മീൻ പിടിച്ചുതരുന്നതിനു പകരം മീൻപിടിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുതരും പോലെ പ്രഫ. വെളുത്താട്ട് അതിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ഒരിക്കൽ എവിടേക്കാണെന്നു വ്യക്തമാക്കാതെ എംജിഎസ് തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു കൂട്ടിക്കൊണ്ടുപോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. നേരെ ചെന്നത് രോഗബാധിതനായി കഴിയുന്ന കുട്ടിക്കൃഷ്ണമാരാരുടെ അടുത്തേക്ക്. എംജിഎസിനെ കണ്ടതും മാരാർ പരിഭവത്തോടെ ചോദിച്ചു, ‘താനതു ചെയ്തില്ലല്ലോ?’. സംഗതി എന്താണെന്ന് മടക്കയാത്രയിൽ ചോദിച്ചപ്പോൾ എംജിഎസ് വെളുത്താട്ടിനോടു പറഞ്ഞു– ‘കുട്ടിക്കൃഷ്ണമാരാരുടെ ‘ഭാരത പര്യടന’ത്തിന്റെ പരിഭാഷയുടെ കാര്യമായിരുന്നു ആ പരിഭവം’..
സുകുമാർ അഴീക്കോട്, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ... എന്തുകൊണ്ടാണിവർ വിവാഹത്തിൽനിന്ന് ഓടിരക്ഷപ്പെട്ടത്? ഏതെങ്കിലും നിഷ്ഠകളുടെ ഭാഗമായിരുന്നോ അത്? മുറിഞ്ഞുപോയ പ്രണയബന്ധങ്ങളുടെ ഓർമകളാവുമോ അവരെ തടഞ്ഞിരിക്കുക?
ഡോ. സുകുമാർ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ ഇടപെടൽ. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ
ഒരിക്കൽ സുകുമാർ അഴീക്കോടിനെ ഒരു നിരൂപകൻ ‘മൈതാനപ്രാസംഗികൻ’ എന്നു പരിഹസിച്ചു വിളിച്ചു. ഉടൻ വന്നു, ഉരുളയ്ക്ക് ഉപ്പേരി. അഴീക്കോടിനു മാത്രം സാധ്യമായ ആ മറുപടി ഇതായിരുന്നു: ‘ഞാൻമൈതാനപ്രാസംഗികൻതന്നെ.എന്റെപ്രസംഗംകേൾക്കാൻമൈതാനത്ത്ആളുകളുണ്ടാകും. അദ്ദേഹംപ്രസംഗിക്കുമ്പോൾആളുണ്ടാവില്ല, മൈതാനംമാത്രംകാണും’.
ഒരു ജാലകം ആത്മാവിനുള്ളിലേക്കും, മറ്റൊരു ജാലകം വിശാലമായ ലോകത്തേക്കും തുറക്കുന്ന ഇടമാണ് ലൈബ്രറികൾ. പുസ്തകത്താളുകൾ മറിക്കുമ്പോൾ മൂക്കിലേക്ക് ഒഴുകിയെത്തുന്ന പഴമയുടെ മണം. താളുകൾ മറിയുന്നതിന്റെ നേരിയൊരു ശബ്ദം മാത്രമുള്ള അകം.
‘സാംസ്കാരികനായകൻ’ എന്ന വാക്ക് സുകുമാർ അഴീക്കോടിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ ആ വാക്കിന് ഇന്നുള്ള അർഥം സിദ്ധിച്ചത് അഴീക്കോട് വേദിയിൽ അവതരിച്ചതോടെയാണ്. ആ വാക്കിനൊരു പ്രൊഫൈൽ ചിത്രമുണ്ടെങ്കിൽ അത് സദസ്സിലേക്കു വിരലുകൾ ചൂണ്ടി പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിന്റേതാകും.
സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ ഈ വർഷത്തെ ആത്മകഥ വിഭാഗത്തിലെ സാഹിത്യ പുരസ്കാരം മനോ ജേക്കബിന്റെ ‘ഒരു പിരിയൻ ഗോവണി’ എന്ന പുസ്തകത്തിന്. മേയ് 12 നു മലപ്പുറത്തു നടന്ന 'തത്ത്വമസി' സാഹിത്യോത്സവത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവാർഡ് ദാനം നിർവഹിച്ചു.
കല്യാശ്ശേരി∙ സുകുമാർ അഴീക്കോടിന്റെ ഓർമകൾ പങ്കുവച്ചു പറശ്ശിനിക്കടവിൽ സാംസ്കാരിക ജലയാത്രയും അഴീക്കോട് സ്മൃതി സംഗമവും നടന്നു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വളപട്ടണം പുഴയിലെ ബോട്ടുയാത്രയ്ക്കിടെ നടന്ന സ്മൃതി സംഗമത്തിൽ സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം ചെയർമാൻ ഡോ.എ.കെ.നമ്പ്യാർ അധ്യക്ഷത വഹിച്ചു.
Results 1-10 of 15