Activate your premium subscription today
ആലപ്പുഴ ∙ അന്തരിച്ച അനശ്വര സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ കെ.ജാനമ്മ (77) അന്തരിച്ചു. മുല്ലയ്ക്കൽ ‘കാവേരി’യിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം ചാത്തനാട് വൈദ്യുത ശ്മശാനത്തിൽ. ഡോ. എൻ.ഗോപിനാഥൻ നായരാണ് (പിള്ളൈസ് ആശുപത്രി) ഭർത്താവ്. മക്കൾ: ഡോ. രാജ് നായർ (സാഹിത്യകാരൻ, ചലച്ചിത്ര സംവിധായകൻ, ഓസ്ട്രേലിയ), ഐമ ദിനകർ (യുകെ). മരുമക്കൾ: ഡോ. അനൂത് ഇത്തഗാരുൺ (ഓസ്ട്രേലിയ), ഡോ. ദിനകർ (യുകെ).
തിരുവനന്തപുരം ∙ വയനാട്ടിലെ വെള്ളാർമലയിൽ ഉരുൾ പൊട്ടിയൊലിച്ച മണ്ണ് ഉറച്ചു തുടങ്ങി. അവിടെ മണ്ണിന്റെ അടരുകൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞ ഒരു നോട്ട്ബുക്ക് ഇപ്പോഴും ദ്രവിക്കാതെ ശേഷിക്കുന്നുണ്ടാകണം. അതിൽ ഒരു 13 വയസ്സുകാരൻ കുറിച്ചുവച്ച മോഹങ്ങളുടെ പട്ടിക അത്രമേൽ തീവ്രവും നിഷ്കളങ്കവും ആയതിനാലാവണം അവൻ
“നായയ്ക്ക് യജമാനനോടുള്ള വിശ്വാസം അവന്റെ ജന്മവാസനയാണ് .’’ വിനയൻ. “യജമാനന്റെ ജന്മവാസനയും അതുതന്നെയെന്ന് അവൻ വിശ്വസിച്ചിരിക്കണം.’’ സുചിത്ര. “ആ നായ നിർഭാഗ്യവാനാണ്. കുടുംബത്തെ രക്ഷപ്പെടുത്തുന്ന വേവലാതിയിൽ യജമാനൻ അതിനെ മറന്നു’’ വിനയൻ. “താനും ആ കുടുംബത്തിലെ ഒരംഗമാണെന്ന് നായ് വിശ്വസിച്ചിട്ടുണ്ടാവണം.’’
പഴക്കം ചെന്നിട്ടും കാലത്തെ അതിജീവിച്ചുനിൽക്കുന്ന പഴയ തറവാടുകളിലും കെട്ടിടങ്ങളിലും ജലനിരപ്പു കുറിച്ച ചില അടയാളങ്ങൾ കാണാം. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമപ്പെടുത്തലാണത്. എത്രത്തോളം ഉയരത്തിൽ വെള്ളമെത്തി എന്നതിന്റെ നേർസാക്ഷ്യം. 2018ലെ ഭീതിദമായ പ്രളയാനുഭവത്തിനുമുൻപു വരെ 1924ലെ
‘കാത്തേ...’ ശങ്കരമംഗലത്തെ ആ വിളി നിലച്ചിട്ട് ഇന്നേക്ക് 25 വർഷം. കാർത്യായനി എന്ന കാത്തയുടെ പാതി ജീവനായിരുന്ന തകഴി ശിവശങ്കരപ്പിള്ള എന്ന മലയാളികളുടെ പ്രിയപ്പെട്ട തകഴി ഓർമയായിട്ട് 25 വർഷമായി എന്നത് പലർക്കും വിശ്വസിക്കാനാവാത്ത സത്യമാണ്. ശങ്കരമംഗലം വീട്ടിൽ മാത്രമല്ല മലയാളനാട്ടിലാകെ മുഴങ്ങിയിരുന്ന ശബ്ദം
ഒരു കൃഷിക്കാരന്റെ എത്ര വിരലുകളിലാണു മണ്ണ് പുരണ്ടിട്ടുള്ളത് എന്നു ചോദിക്കുന്നതു പോലെയേയുള്ളൂ തകഴി ശിവശങ്കരപ്പിള്ളയുടെ ഏതെല്ലാം കൃതികളിൽ ആലപ്പുഴയുണ്ട് എന്ന ചോദ്യവും. ആലപ്പുഴ നഗരത്തിൽ മസൂരി (വസൂരി) പടർന്നു പിടിച്ച കാര്യം ‘തോട്ടിയുടെ മകനി’ലുണ്ട്. ‘കുറേ അച്ചുകുത്തുപിള്ളമാർ ഓടിനടക്കുന്നുണ്ട്. അത്ര തന്നെ.
കോട്ടയം ∙ അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പ്രാക്ടിസ് ചെയ്തിരുന്ന തകഴിയുടെ വക്കീൽ ഓഫിസിലേക്കു സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ജീവനക്കാരൻ കടന്നു ചെന്നു. ‘ചെമ്മീൻ’ എന്ന നോവലിന്റെ കയ്യെഴുത്ത് കോപ്പി വാങ്ങാൻ എത്തിയതാണ്. മേശപ്പുറത്തെ കടലാസ് കെട്ട് ഉയർത്തിക്കാട്ടി തകഴി പറഞ്ഞു: ‘ഇത്രയും പൂർത്തിയായി, മൂന്നാഴ്ച കൂടി തന്നാൽ പൂർത്തിയാകും.’ ഇതനുസരിച്ച് എസ്പിസിഎസിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പരസ്യം വന്നു. ‘ഉടൻ വരുന്നു, തകഴിയുടെ ചെമ്മീൻ’. മൂന്നാഴ്ച കഴിഞ്ഞു തകഴിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥനോടു പറഞ്ഞു: ‘ഒരാഴ്ച കൂടി.’ പിന്നീട് അമ്പലപ്പുഴയിൽ എത്തിയ ജീവനക്കാരനോടു ‘ഏതാനും അധ്യായങ്ങൾ മാത്രം.’ – എന്നു തകഴി.
ഫ്രഞ്ച് എഴുത്തുകാരൻ സോമർസെറ്റ് മോം കുമിഞ്ഞുകൂടുന്ന പ്രതിഫലം വാങ്ങാൻ ബാങ്കിൽ ചെന്നു. അന്ന് ഫ്രാൻസിലെ നിയമപ്രകാരം അത്രയും വലിയ തുക രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോവാനാവില്ല. എങ്ങനെയെങ്കിലും പണം അവിടെ ചെലവഴിക്കാമെന്നു കരുതി അവിടത്തെ ഏറ്റവും വലിയ നക്ഷത്രഹോട്ടലിൽ മാസങ്ങളോളം താമസം തുടങ്ങിയ മോം ഒടുവിൽ മുറിവാടക കൊടുക്കാൻ ചെന്നപ്പോൾ ഹോട്ടലുകാർ പറഞ്ഞു ‘മോം ഇവിടെ താമസിക്കുന്നത് ഹോട്ടലിനു വലിയ ബഹുമതിയാണെന്നും വാടക ഒരിക്കലും വാങ്ങരുതെന്നും ഉടമ പറഞ്ഞിട്ടുണ്ട്.’
തകഴി ∙ ശങ്കരമംഗലത്ത് തകഴി മ്യൂസിയത്തിന്റെ നിർമാണത്തിന് തുടക്കമായി.തകഴി ശിവശങ്കരപ്പിള്ള അന്ത്യ വിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിനോടു ചേർന്ന് 6.25 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമിക്കുന്നത്. പൈലിങ്ങിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 6000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയത്തിന്റെ നിർമാണച്ചുമതല
അനുഭവങ്ങളുടെ മടവെള്ളപ്പാച്ചിലിനെ അദ്ദേഹം എഴുത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മണ്ണിനോട് മല്ലടിക്കുന്ന ഗ്രാമീണ മനുഷ്യരുടെ കഥകൾ പറഞ്ഞ തകഴിക്ക് 1984ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. അറുനൂറിലേറെ കഥകൾ, മുപ്പതിലേറെ നോവലുകൾ, ആത്മകഥാപരമായ മൂന്നു കൃതികൾ, ഒരു ജീവചരിത്രം, രണ്ടു നാടകങ്ങൾ, ഒരു യാത്രാവിവരണം എന്നിവയെല്ലാം അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യസംഭാവന.
Results 1-10 of 28