Activate your premium subscription today
തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധമായ എഴുത്തിനെ കിട പിടിക്കുന്നതാണ് പത്മരാജന്റെ കഥകള്. ദൃശ്യസൗന്ദര്യത്തിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ, വാക്കുകളിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞിറങ്ങുകയാണ്.
ഏതു കൊടിയ വിമർശനത്തെയും ആശയപരമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും തിരുത്തൽ വേണ്ടിടത്തു തിരുത്തുകയും ചെയ്ത ഗോവിന്ദൻ ഒരിക്കലും വ്യക്തിപരമായ വിദ്വേഷത്തിലേക്ക് അതിനെ കൊണ്ടുപോയില്ല. ഏതു കൊച്ചു കുട്ടിക്കും അദ്ദേഹത്തെ നിർഭയമായി വിമർശിക്കാമായിരുന്നു.
നളപാകമറിയാമായിരുന്ന ബഷീർ ആറ്റിക്കുറുക്കിയാണ് ഓരോ കൃതിയും പടച്ചത്. ഇന്ന് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന, വെറും 75 പേജു മാത്രം നീളമുള്ള ബാല്യകാലസഖിക്ക് ആദ്യം അഞ്ഞൂറു പേജോളം ഉണ്ടായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. നാലിലൊന്നായി കാച്ചിക്കുറുക്കി.
ദുരൂഹതയുണർത്തുന്ന, ഏതോ പിടികിട്ടായ്കകൾ ബാക്കിനിർത്തുന്ന സത്രങ്ങൾ പോലെ ഉദ്വേഗജനകമായിരുന്നു പോയുടെ എഴുത്ത്. അമേരിക്ക കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജീവിതത്തെ സ്നേഹിക്കുന്നവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങളെല്ലാം. ഏകാന്തതയിൽനിന്നു ശരണം തേടി അവർ ജീവിതത്തിന്റെ കയ്പ്പിലേക്കു യാത്ര ചെയ്യുന്നു. ഹൃദയത്തിൽ മുറിപ്പാടുകളുമായി രാജലക്ഷ്മി പോയതും ചില ബന്ധുക്കളും സുഹൃത്തുക്കളും ‘കഥകളിലും നോവലിലുമെല്ലാം തങ്ങളെത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാരോപിച്ചപ്പോഴാണ്. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നു നോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’, ജ്യേഷ്ഠത്തിക്ക് എഴുതിവച്ച കത്തിൽ രാജലക്ഷ്മി കുറിച്ചിട്ട വാചകങ്ങളാണിത്.
അവറാൻ എങ്ങു നിന്നോ കിട്ടിയൊരു ശക്തിയിൽ ഉളി ഏതോ അവ്യക്ത ലക്ഷ്യങ്ങളിലേക്കു നീട്ടി. ഭാഗ്യം. കരടിയുടെ ദേഹത്തു തന്നെ. കരടി വേദനയാൽ അലറി. അതും മനുഷ്യ ശബ്ദം. വേദന കൊണ്ടുള്ള അലർച്ച. 'രാമകൃഷ്ണനേം വേലപ്പനേം കൊന്നു. ഇനി മറ്റൊരാളാ ഞങ്ങളുടെ ലക്ഷ്യം. നീ എന്തിനാ ഇതിനിടേക്കു വന്നത്..
'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കേവല വിപ്ലവത്തിന്റെ കവിതകളായിരുന്നില്ല അദ്ദേഹം കുറിച്ചത്. അതു പടപ്പാട്ടുകളുമായിരുന്നില്ല. ആ കവിതകളിലെ നായികമാരെപ്പോലെ സ്വതന്ത്രരായ സ്ത്രീകൾ നമ്മുടെ കാവ്യലോകത്ത് ഏറെയില്ല.
നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായ കാശ്മീരിലെ കുൽഗാം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകൾ നിയമസഭാ പുസ്തകോത്സവത്തിലെ ഡയലോഗ് സെഷനിൽ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. ഭയത്തിന്റെ ഇരുണ്ടകാലത്ത് കശ്മീരിൽ കലയും സംസ്കാരവും
രാഹുൽ ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകൻ സ്വന്തം രാജ്യത്തെക്കുറിച്ചാണ് എഴുതുന്നത്. ഇന്ത്യയെക്കുറിച്ച്. ആറു വർഷത്തോളം വ്യാപകമായി യാത്ര ചെയ്ത് ഇരകൾ, അക്രമികൾ, പൊലീസുകാർ എന്നിവരെയെല്ലാം നേരിൽകണ്ടു സംസാരിച്ചു തയാറാക്കിയ പുസ്തകത്തിൽ.
‘വാട്ട് ഐ ടോക് എബൗട്ട് വെൻ ഐ ടോക് എബൗട്ട് റണ്ണിങ്’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഓട്ടം തന്നെ എങ്ങനെയാണു എഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാറ്റിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. യൂറോപ്പിലൂടെ നടത്തിയ നിരന്തരയാത്രകളും യുഎസിലെ അധ്യാപനകാലവുമെല്ലാം മുറാകാമിയെന്ന എഴുത്തുകാരനെ അഴിച്ചുപണിതിട്ടുണ്ട്.
Results 1-10 of 751