Activate your premium subscription today
കൊച്ചി ∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്കാരം പ്രശസ്ത കവി വി. മധുസൂധനൻ നായർക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ടി. കലാധരൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
കൊച്ചി∙ പ്രമുഖ കലാപ്രവർത്തകരായ എൻ.എൻ.മോഹൻദാസിനും (എറണാകുളം) സജിത ആർ.ശങ്കറിനും (കോട്ടയം) കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വം. 75,000 രൂപ വീതം ഇവർക്കു ലഭിക്കും. അക്കാദമിയുടെ സംസ്ഥാന പുരസ്കാരങ്ങൾ (50,000 രൂപ വീതം) 7 പേർക്കു ലഭിക്കും. അഖിൽ മോഹൻ (ഡ്രോയിങ്), കെ.എസ്.അരുൺ (ശിൽപം), ബേസിൽ ബേബി (ഡ്രോയിങ്), ഹിമ ഹരി (ചിത്രം), പി.എസ്.ജയ (പെയിന്റിങ്), എൻ.കെ.മുബാറക് (ഫൊട്ടോഗ്രഫി), വി.ആർ.രാഗേഷ് (കാർട്ടൂൺ) എന്നിവരാണു ജേതാക്കൾ. അനുപമ ഏലിയാസ് അനിൽ, എ.പി.ഗായത്രി, എം.എം.മുഹമ്മദ് സാലിഹ്, പി.വിദ്യ ദേവി, കെ.വിനോദ് കുമാർ, മധു എടച്ചന, ശരത് പ്രേം, സി.ഹരീഷ് മോഹൻ, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് ഓണറബിൾ മെൻഷൻ (25,000 രൂപ വീതം) ലഭിക്കും.
മലയാളത്തിന്റെ പ്രിയകവി എ. അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം ടി. പി. വിനോദിന്. 'സത്യമായും ലോകമേ' എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബംഗളൂരുവിലെ ക്രൈസ്റ്റ്
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. ബുദ്ധനായി മാറിയ സിദ്ധാർത്ഥനെ അദ്ദേഹത്തിന്റെ പത്നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. മഹാകവിയുടെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2ന്
അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാർ നിൽക്കരുതെന്നതു തെറ്റായ ധാരണയാണെന്നും, പുരസ്കാരം നൽകിയാലും ഇല്ലെങ്കിലും ജനനന്മയ്ക്കായി സർക്കാരിനൊപ്പം നിൽക്കണമെന്നും സാഹിത്യകാരൻ എം.മുകുന്ദൻ. നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു മുകുന്ദൻ. സർക്കാരിന് എഴുത്തുകാരെ വേണമെന്നതുപോലെ,
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
മുംബൈ ∙ മലയാളികളായ സഹറു നുസൈബ കണ്ണനാരി, സന്ധ്യാമേരി, ജയശ്രീ കളത്തിൽ എന്നിവർക്കു ക്രോസ്വേഡ് സാഹിത്യ പുരസ്കാരം. ഫിക്ഷൻ വിഭാഗത്തിലാണ് സഹറുവിന്റെ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന ഇംഗ്ലിഷ് നോവൽ പുരസ്കാരം നേടിയത്. ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽ ‘മരിയ ജസ്റ്റ് മരിയ’ വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്.
2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
ലണ്ടൻ∙ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക.
Results 1-10 of 50