Activate your premium subscription today
തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധമായ എഴുത്തിനെ കിട പിടിക്കുന്നതാണ് പത്മരാജന്റെ കഥകള്‍. ദൃശ്യസൗന്ദര്യത്തിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ, വാക്കുകളിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞിറങ്ങുകയാണ്.
എല്ലാവരുടെയും മുൻപിൽ അവൾ തന്റേടിയാണ്. ഭർത്താവിന്റെ രോഗവിവരം എല്ലാവരിൽ നിന്നും മറച്ചു വെച്ച തന്റേടി, ഭർത്താവിന്റെ വേദനയിൽ ഒരു നുള്ള് കണ്ണീർ പൊഴിക്കാത്ത സ്നേഹമില്ലാത്തവൾ. പക്ഷേ അവൾ ആരും കാണാതെ ഒറ്റക്ക് കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് ആർക്കും അറിയില്ലല്ലോ.
ഏതു കൊടിയ വിമർശനത്തെയും ആശയപരമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും തിരുത്തൽ വേണ്ടിടത്തു തിരുത്തുകയും ചെയ്ത ഗോവിന്ദൻ ഒരിക്കലും വ്യക്തിപരമായ വിദ്വേഷത്തിലേക്ക് അതിനെ കൊണ്ടുപോയില്ല. ഏതു കൊച്ചു കുട്ടിക്കും അദ്ദേഹത്തെ നിർഭയമായി വിമർശിക്കാമായിരുന്നു.
അലറിപ്പാഞ്ഞുവരുന്ന ഭീകരന്റെ കരാളഹസ്തങ്ങളിൽ പെട്ട് ഒരു ജീവൻ ചതഞ്ഞരഞ്ഞിരിക്കുന്നു. അത് തന്റെ പ്രിയപ്പെട്ട അച്ഛനാണെന്ന് അവൻ അറിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ പാവത്തിന് ഒന്നും മനസ്സിലായില്ല.
കേരളത്തിനു പുറത്തേക്ക് ധീരമായും സാഹസികമായും ചാലു കീറിയ മലയാള കൃതികളുടെ കൂട്ടത്തിലാണ് നീലച്ചിറകുള്ള മൂക്കുത്തി എന്ന നോവലും ഉൾപ്പെടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള വൻ നഗരങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിങ് എന്നിവയുടെ നിഗൂഢവും
പ്രദീപന് ഉണ്ടാക്കിയെടുക്കുന്ന കള്ളക്കഥകളില്‍ എപ്പോഴും വരുന്നൊരു നായികയുണ്ട്- സുഗന്ധ. തമിഴ്നാട്ടിലെ വില്ലുപുറത്ത് തന്റെ അച്ഛന് ജോലിചെയ്തിരുന്നപ്പോള്‍ അവരുടെ അയല്‍വീട്ടിലെ പെണ്‍കുട്ടിയായിരുന്നു അവളെന്നും, തന്റെ അച്ഛനും സുഗന്ധയുടെ അച്ഛനും കൂട്ടുകാരായിരുന്നു എന്നും പ്രദീപന് തട്ടിവിട്ടു.
ഞാൻ സുധീർ കുമാർ മിശ്ര. ജരാനരകൾ വന്നതോടെ ചിലപ്പോ മനസ്സിലാവാൻ പ്രയാസമായതായിരിക്കാം. എന്തായാലും ഇയാൾ കരുതുന്നത് പോലെ ഞാൻ തന്റെ വിമലടീച്ചറെ പറ്റിച്ചിട്ടില്ല. അതിന്റെ പേരിലാണെങ്കിൽ ഈ അപരിചിതത്വം കാണിക്കേണ്ടതില്ല.
നളപാകമറിയാമായിരുന്ന ബഷീർ ആറ്റിക്കുറുക്കിയാണ് ഓരോ കൃതിയും പടച്ചത്. ഇന്ന് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന, വെറും 75 പേജു മാത്രം നീളമുള്ള ബാല്യകാലസഖിക്ക് ആദ്യം അഞ്ഞൂറു പേജോളം ഉണ്ടായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. നാലിലൊന്നായി കാച്ചിക്കുറുക്കി.
ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് കേട്ടതോടെ ആൾക്കാർ ക്യു തെറ്റിച്ച് ഇടയിൽ കയറാൻ തുടങ്ങി. ഏകദേശം പൊരിവെയിലത്തു നിന്ന് ചുവന്ന നിറമായി അമ്മച്ചി ഒരു പൊലീസുകാരനെ വിളിച്ച് ഇടക്ക് കയറിയ സ്ത്രീയെ പിടിച്ചു കൊണ്ടു പോ എന്ന് പറഞ്ഞു.
ശ്രീ വൈക്കം സുനീഷ് ആചാര്യയ്ക്ക് 2023ൽ ഡി. വിനയചന്ദ്രൻ സ്മാരകപുരസ്കാരം നേടിക്കൊടുത്ത നാഗവേദം എന്ന കഥാസമാഹാരത്തിലെ കഥകളെ വായിച്ചാൽ അവയെല്ലാം കാലത്തിനുമുൻപേ സഞ്ചരിക്കുന്നവയാണെന്ന് മനസിലാക്കാം. ആ പുസ്തകത്തിലെ വരൻ ചൊവ്വയിൽ എന്ന സയൻസ്ഫിക്ഷൻ കഥ ഈ വസ്തുതയ്ക്ക് ബലം കൂട്ടുന്നു.
Results 1-10 of 2567