Activate your premium subscription today
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം
ഓർമ്മകളുടെ നെരിപ്പോട് കത്തിയെരിയുന്ന ഒരു മദ്ധ്യാഹ്നത്തിൽ എന്റെ വേരാഴങ്ങളിലേക്ക് ഒരു യാത്ര.. മുറ്റത്തു ചെമ്പരത്തിപ്പൂവ് നിറഞ്ഞു നിന്നിരുന്ന, തൊടിയിൽ കാരക്ക വീണുകിടന്നിരുന്ന അടർന്ന സിമന്റ് തറകളുള്ള എന്റെ തറവാട്. മച്ചു മേഞ്ഞ, പല്ലികൾ ഓടുന്ന വീട്ടകം. അവിടെ അടുക്കളയിൽ വിറകടുപ്പിൽ അരി തിളച്ചു
എന്റെ അസ്ഥികൾക്കുള്ളിൽ കൂടും കൂട്ടിയിരുന്ന നീയിന്നെ- ന്നസ്ഥികൾ നുറുക്കിപ്പൊട്ടി- ച്ചെങ്ങോ പറന്നകന്നു.. നിന്റെ ചൂടിലായടയിരുന്നെന്മനം നീയടുത്തില്ലെന്നറികെ പിടഞ്ഞു വീണു. നിനക്കായ് മെനഞ്ഞ കിളിക്കൂട്ടിലെ സ്വപ്നങ്ങൾ തൂവൽപ്പൊഴിഞ്ഞു തകർന്നടിഞ്ഞു.. നമ്മൾ കുറുകിയ പാട്ടിന്റെ ശീലുകൾ പാടേ മറന്നു നീ
പ്രിയപ്പെട്ടവനേ, നീയാണെന്റെ പ്രണയം നീയാണെൻ തെളിച്ചവും വെളിച്ചവും നീയാണെൻ വികാരവും വിചാരവും കണ്ണിലും കൺമുന്നിലും കാണുന്നതൊക്കെയും, നിൻ രൂപവും, ഭാവവുമല്ലാതെന്തുണ്ട് വേറെ. കാതിലിപ്പോഴും മുഴങ്ങുന്ന സ്വരമാധുരി, എന്നൂർജ്ജവും നീയല്ലാതാരുമല്ല.. ഇനിയെന്ത് പറയാൻ, നീയല്ലാതാരുമെൻ പ്രണയത്തിലില്ല...
കാലത്ത് ചായയ്ക്കുള്ള കവർ പാൽ വാങ്ങാത്തവരായി ആരുമില്ല.. എവിടെ നിന്നെല്ലാമോ ഉൽപാദിപ്പിക്കപ്പെട്ട് എവിടെനിന്നെല്ലാമോ സംഭരിക്കപ്പെട്ട് എവിടെ നിന്നെല്ലാമോ തരംതിരിക്കപ്പെട്ട് ഒടുവിൽ നമ്മുടെ കൈകളിൽ എത്തുന്ന കവർ പാലിൽ വെള്ളം ചേർത്തിട്ടുണ്ടായിരിക്കില്ലേ? കേടു വരാതിരിക്കാനുള്ള രാസ പദാർഥങ്ങളും
ചില്ലറയെല്ലാം കൂട്ടി വെയ്ക്കാം അല്ലലറിയാതെ ചേർന്നിരിക്കാം ഒരു കുഞ്ഞു കാറ്റിലും ഉലയുന്ന തോണിയിൽ ഒന്നായ് അക്കരെ പോകാം കല്ലൊന്നു കൊണ്ടാൽ ചിരിക്കും പുഴ കണ്ടു കരഞ്ഞതാണീ വിരഹം തെല്ലൊന്നു തൊട്ടപ്പോൾ കാറ്റുമറിഞ്ഞു നോവുകൾ വേവുമെൻ ഹൃദയത്തിൻ തീച്ചൂട് ഇനിയൊന്നു ചേരാൻ എന്തിനു വൈകണം
നീണ്ട നാലു പതിറ്റാണ്ടിന്റെ കഥയ്ക്കൊരു വിരാമമുണ്ടോ ഇനി? യാത്രയാരംഭിച്ച ദിക്കിലിപ്പോൾ കുറ്റിച്ചെടികളും വന്മരമായി കാറ്റിലും കോളിലും ആടിയതിന്റെ നോവിലെ ഉപ്പിന്റെ കയ്പ്പ് നോട്ടുകെട്ടുകൊണ്ട് അളന്നു തുടങ്ങി പാതിവെന്തു നീറിയ ശരീരത്തിന് ശവപ്പറമ്പിൽ അൽപ്പം ആശ്വാസമുണ്ട് പണ്ടാരോ ചെയ്ത പുണ്യത്തിന്റെ
നിറസ്വപ്നങ്ങൾക്ക് ചാരുതയേറുന്ന ചിന്തകൾ കരുത്തിൻ യാഗാശ്വമായ് മാറിയെങ്കിൽ മറവിതൻ വാൽമീകത്തിൽ നിന്ന് ഓർമ്മപ്പൂക്കൾ വിരിഞ്ഞെങ്കിൽ ജന്മാന്തരങ്ങൾ പുറത്തു നിന്ന് അനുഗ്രഹം മഴയായ് ചൊരിഞ്ഞെങ്കിൽ
കേൾക്കുന്നുവോ നിങ്ങളീ ദീനരോദനം കരളലിയിക്കുന്നൊരീ മാതൃവിലാപം? നെഞ്ചകം പൊട്ടിയലറുന്നൊരീയമ്മതൻ നെഞ്ചിലെ തീയതണയ്ക്കുവാനാകുമോ? പേറ്റുനോവിന്റെ നൊമ്പരം തീർത്തൊരാ നാൻ പെറ്റ മകനേ നീ പത്മവ്യൂഹത്തിലോ എന്റെ പൊൻ കിളിയേ നീ അമ്പേറ്റു വീണുവോ? ഷുഹൈബായി, ജിഷ്ണുവായ്... കെവിനായ്, അഭിമന്യുവായ്... മധുവായ്, കൃപേഷായ്,
കാപ്പിപൂത്തെന്ന വാർത്തയറിയിച്ചു പുലരിയിലെപ്പൊഴോ പൂങ്കാറ്റുവന്നുപോയ്. കാരിരുമ്പുതറയുന്ന കഠിനമാം വേദന കാട്ടുതീപോൽ പടർന്നെന്നിലാകെ. വർഷമെത്രകഴിഞ്ഞു പോയെങ്കിലും, ഇന്നുനടന്നപോൽ ഓർമ്മകൾ ചുറ്റിലും, കണ്ണീരുപാകിക്കടന്നു പോയിടുന്നൂ. കാട്ടുപെണ്ണവളെൻ കളിക്കൂട്ടുകാരി, കാട്ടുചോലതൻവക്കിൽ കണ്ണുപൊത്തിക്കളിച്ചു
Results 1-10 of 2988