Activate your premium subscription today
ശ്രീ വൈക്കം സുനീഷ് ആചാര്യയ്ക്ക് 2023ൽ ഡി. വിനയചന്ദ്രൻ സ്മാരകപുരസ്കാരം നേടിക്കൊടുത്ത നാഗവേദം എന്ന കഥാസമാഹാരത്തിലെ കഥകളെ വായിച്ചാൽ അവയെല്ലാം കാലത്തിനുമുൻപേ സഞ്ചരിക്കുന്നവയാണെന്ന് മനസിലാക്കാം. ആ പുസ്തകത്തിലെ വരൻ ചൊവ്വയിൽ എന്ന സയൻസ്ഫിക്ഷൻ കഥ ഈ വസ്തുതയ്ക്ക് ബലം കൂട്ടുന്നു.
ജീവിതത്തെ സ്നേഹിക്കുന്നവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങളെല്ലാം. ഏകാന്തതയിൽനിന്നു ശരണം തേടി അവർ ജീവിതത്തിന്റെ കയ്പ്പിലേക്കു യാത്ര ചെയ്യുന്നു. ഹൃദയത്തിൽ മുറിപ്പാടുകളുമായി രാജലക്ഷ്മി പോയതും ചില ബന്ധുക്കളും സുഹൃത്തുക്കളും ‘കഥകളിലും നോവലിലുമെല്ലാം തങ്ങളെത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാരോപിച്ചപ്പോഴാണ്. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നു നോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’, ജ്യേഷ്ഠത്തിക്ക് എഴുതിവച്ച കത്തിൽ രാജലക്ഷ്മി കുറിച്ചിട്ട വാചകങ്ങളാണിത്.
അവറാൻ എങ്ങു നിന്നോ കിട്ടിയൊരു ശക്തിയിൽ ഉളി ഏതോ അവ്യക്ത ലക്ഷ്യങ്ങളിലേക്കു നീട്ടി. ഭാഗ്യം. കരടിയുടെ ദേഹത്തു തന്നെ. കരടി വേദനയാൽ അലറി. അതും മനുഷ്യ ശബ്ദം. വേദന കൊണ്ടുള്ള അലർച്ച. 'രാമകൃഷ്ണനേം വേലപ്പനേം കൊന്നു. ഇനി മറ്റൊരാളാ ഞങ്ങളുടെ ലക്ഷ്യം. നീ എന്തിനാ ഇതിനിടേക്കു വന്നത്..
ഇനി പിറക്കാനിരിക്കുന്ന പെണ്ണുങ്ങളും ഇന്നീ ചെളികൂനയിൽ ജനിച്ചു ജീവിച്ചു പോകുന്ന പെണ്ണുങ്ങളും ഉള്ളിൽ ഉറപ്പിക്കേണ്ട ഒന്നുണ്ട്, അരുതെന്ന് പറയേണ്ടിടത്ത് അത് പറയണം, ഇറങ്ങി വരേണ്ട ഇടങ്ങളിൽ നിന്ന് ഇറങ്ങണം. നിങ്ങൾ അരുതെന്ന് പറഞ്ഞാലോ ഇറങ്ങി വന്നാലോ ലോകം അവസാനിക്കില്ല പകരം നിങ്ങളുടെ ലോകം അന്ന് മുതൽ വെളിച്ചമുള്ളതാകും.
സുഭദ്രയെ പറ്റി കേട്ടറിഞ്ഞത് മുതൽ അർജ്ജുനന് അവളിൽ അഭിനിവേശം ഉദിച്ചു. അർജ്ജുനൻ അവളെ കൈക്കലാക്കാൻ ഉള്ള ഉപായം ആലോചിച്ചു. അവസാനം അയാൾക്കൊരു ബുദ്ധി തോന്നി. ഒരു കപടസന്യാസിയുടെ വേഷത്തിൽ അദ്ദേഹം ദ്വാരകയിൽ പ്രവേശിച്ചു.
പ്രണയത്തെ ആത്മാനുരാഗമെന്നോ രതിയെന്നോ വേർതിരിക്കാനാവാത്ത ഒരു അനുഭൂതിവിശേഷത്തിലേക്ക് നയിച്ച് വായനക്കാരെ ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വി.ജി. തമ്പിയുടെ ‘ഇദം പരമിതം’. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഇതിഹാസകഥ തേടുകയാണ് നോവലിസ്റ്റ്.
‘കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം..’ പോലുള്ള വാചകങ്ങളാൽ സമൃദ്ധമായിരുന്നു, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച, മഹാകവി ഒളപ്പമണ്ണയുടെ സുഫലമായ കാവ്യജീവിതം. ‘നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിത’ത്തെക്കുറിച്ച്, അതിന്റെ
ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്.
പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ 'കവിതയിലെ അഭിജ്ഞാനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
രിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം.
Results 1-10 of 798