Activate your premium subscription today
കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് കോലായ ചർച്ചയിൽ ഇക്കുറി പാട്ടെഴുത്തിന്റെ വസന്തമൊരുക്കിയവരുടെ ഒത്തുചേരൽ. ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി എല്ലാ മാസവും നടത്തി വരുന്ന കോലായ ചർച്ച സാഹിത്യ സംവാദത്തിന്റെ ജൂൺ പതിപ്പിൽ പി.ഭാസ്കരന്റെ പാട്ടെഴുത്തു ജീവിതം ചർച്ച ചെയ്യാനെത്തുന്നതു മലയാളികൾക്ക്
നോർത്ത് അമേരിക്കയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ഡാലസ് മലയാളി അസോസിയേഷൻ സീനിയർ ഡയറക്ടറുമായ ഡക്സ്റ്റർ ഫെരേരയെ ഡാലസിൽ നടന്ന മനോരമ ഹോർത്തൂസ് സാംസ്കാരിക വേദിയിൽ മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പൊന്നാടയണിച്ച് ആദരിച്ചു.
ഡാലസ് ∙ ഡാലസ് മലയാളി അസോസിയേഷന് അംഗവും മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായിയെ 2026ല്‍ ഹൂസ്റ്റണിലെ ഫോമാ കണ്‍വന്‍ഷനോടുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അസോസിയേഷന് നേതൃത്വം നാമനിര്‍ദേശം നല്കി.
ഡാലസ് (യുഎസ്) ∙ മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ കേരളത്തിനു പുറത്തെ ആദ്യ സമ്മേളനം ഡാലസിൽ നടന്നു. വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികൾ പങ്കെടുത്ത സൗഹൃദ സദസ്സ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. കാൻസർ ചികിത്സാ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും നടനും ചലച്ചിത്ര നിർമാതാവുമായ തമ്പി ആന്റണി എഴുത്തനുഭവങ്ങൾ പങ്കുവച്ചു. ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് അധ്യക്ഷത വഹിച്ചു. ജോജോ കോട്ടയ്ക്കൽ, ബാബു ചിറയിൽ, മാർട്ടിൻ ജോസഫ്, മധു, ബിനോ കല്ലുങ്കൽ, ഏബ്രഹാം ചെറിയാൻ, ജോസൺ എന്നിവർ രചനകൾ അവതരിപ്പിച്ചു. ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ബിനോയ് സെബാസ്റ്റ്യൻ, രേഷ്മ രഞ്ജിത്, ഡക്സ്റ്റർ ഫെരേര തുടങ്ങിയവർ സാഹിത്യ സദസ്സിനു നേതൃത്വം നൽകി.
മലയാള സാഹിത്യ സാംസ്കാരികതയുടെ സമന്വയമായ മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവം കേരളത്തിനു പുറത്ത് ഇതാദ്യമായി ഡാലസിൽ അരങ്ങേറി. ഭാഷയോടും മലയാളസാഹിത്യത്തോടും ആദരവും താല്പര്യവുമുള്ള അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ മലയാളികൾ പങ്കെടുത്ത സൗഹൃദസദസ്സ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും ഭാഷാപോഷിണി എഡിറ്റർ ഇൻ ചീഫുമായ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു.
കൊച്ചി ∙ അധികമാകുന്ന സ്ക്രീൻ വിധേയത്വം പ്രശ്നമാകുന്നുണ്ടോ ? മലയാള മനോരമ ഹോർത്തൂസ് മലയാളം പാഠശാല ക്യാംപിൽ ഇന്നലെ ഉയർന്ന ചോദ്യമാണ്. ഉണ്ടെന്ന വാദത്തോടൊപ്പം വിവേകത്തോടെയും വിവേചനത്തോടെയുമുള്ള നിയന്ത്രിത ഡിജിറ്റൽ ഉപയോഗത്തിനായി സ്വയം സ്വീകരിക്കാവുന്ന മാർഗങ്ങളും ക്യാംപിൽ ചർച്ചയായി. വായനയ്ക്കും കായിക
കോട്ടയം ∙ അഭിനയവും രംഗാവതരണ പ്രകടനങ്ങളുമായി ‘ഹോർത്തൂസ് മലയാളം പാഠശാല’ കുട്ടികളുടെ അവധിക്കാല ക്യാംപിനു സമാപനം. കുട്ടികൾക്ക് നാടക പകർന്നത് നടനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ കൊല്ലം സ്വദേശി രാജേഷ് ശർമയാണ്. കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചും അഭിനയിച്ചു കാണിച്ചുമായിരുന്നു ക്ലാസ്.
കോട്ടയം ∙ തല കുലുക്കി, ചെവിയാട്ടി, തുമ്പിക്കൈ പതുക്കെ ഇളക്കി, തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’ എന്ന കൊമ്പൻ. കണ്ണുചിമ്മാതെ നോക്കിനിന്ന് ഒരുപറ്റം കുട്ടികൾ. ആനയുടെ സ്വഭാവവിശേഷങ്ങൾ പങ്കുവച്ച് വെറ്ററിനറി സർജൻ. മലയാള മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന ‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല
കോട്ടയം ∙ തല കുലുക്കി, ചെവിയാട്ടി, തുമ്പിക്കൈ പതുക്കെ ഇളക്കി, തലയെടുപ്പോടെ ‘വാഴപ്പള്ളി മഹാദേവൻ’ എന്ന കൊമ്പൻ. കണ്ണുചിമ്മാതെ നോക്കിനിന്ന് ഒരുപറ്റം കുട്ടികൾ. ആനയുടെ സ്വഭാവവിശേഷങ്ങൾ പങ്കുവച്ച് വെറ്ററിനറി സർജൻ. മലയാള മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന ‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല ക്യാംപിന്റെ ഭാഗമായാണു ക്യാംപ് അംഗങ്ങളായ കുട്ടികൾ ആനയെ കാണാനും പഠിക്കാനും പോയത്.
കോട്ടയം ∙ ഡോക്ടറേ, രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നതു നല്ലതാണോ, എന്തൊക്കെയാണു ഞങ്ങൾ കഴിക്കേണ്ടത്, രാത്രി 2ന് ഉറങ്ങിയാൽ കുഴപ്പമാകുമോ... കുട്ടിച്ചോദ്യങ്ങളുടെ പെരുമഴയായിരുന്നു ഇന്നലെ ‘ഹോർത്തൂസ് മലയാളം പാഠശാല’യിൽ. മലയാള മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാംപിൽ, ശരിയായ ആഹാരരീതിയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഐഎംഎ സ്പോർട്സ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കമ്മിറ്റി സംസ്ഥാന ചെയർമാൻ ഡോ. ബിപിൻ പി.മാത്യു മറുപടി നൽകി.
Results 1-10 of 284