Activate your premium subscription today
അധ്യായം: പതിമൂന്ന് പ്രതാപ് ഒട്ടും സമയം പാഴാക്കാതെ മനാഫിന്റെ വീടിനകത്തേക്ക് കയറി, അവിടുത്തെ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് 'ഓപ്പറേഷൻ കോർട്ടിയാർഡി'ന് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിൽ മുഴുകി. ഈ സമയം രവിശങ്കർ ഫോറൻസിക്കിലെ തന്റെ ചില സുഹൃത്തുക്കളെ വിളിച്ച് എത്രയും വേഗം ആ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു.
അധ്യായം: പന്ത്രണ്ട് "ഈ ചോദ്യങ്ങൾക്ക് മറുപടി കിട്ടണമെങ്കിൽ നമ്മളാദ്യം ഈ വീടിനകത്തേയും പുറത്തേയും പരിശോധനകൾ പൂർത്തിയാക്കണം സർ." "തീർച്ചയായും അതെ. വീടിനകത്തും പിൻവശത്തെ തൊടിയിലുമാണ് നമുക്കിനി പരിശോധിക്കാനുള്ളത്. ഇന്ദ്രജയും ഹരിലാലും അകത്ത് നോക്കൂ. ഞാനും പ്രതാപും പിന്നാമ്പുറത്തുണ്ടാകും." ഇന്ദ്രജയും
അധ്യായം: പതിനൊന്ന് "ഇത് തന്റെ വിസിറ്റിങ് കാർഡ് അല്ലേ?" ചെടിച്ചട്ടിയിൽ നിന്നും കിട്ടിയ വിസിറ്റിങ് കാർഡ് ഉയർത്തിക്കാണിച്ചു കൊണ്ട് രവിശങ്കർ ചോദിച്ചു. "അതെ സർ." അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള, താടി നീട്ടിയ,മെലിഞ്ഞുണങ്ങിയ മാധവൻ ആശാരി പറഞ്ഞു. "താനെന്നാണ് ഈ വീട്ടിൽ ഏറ്റവും ഒടുവിലായി വന്നത്? നോക്കൂ,
അധ്യായം: ഇരുപത്തിരണ്ട് അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി
അധ്യായം: പത്ത് മനാഫിന്റെ ഭാര്യ ഹസീനയെ കാണ്മാനില്ല....! അതായിരുന്നു ആ വാർത്ത. കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള മനാഫിന്റെ വീടിന് പരിസരത്തെത്തിയപ്പോഴാണ് ഈയൊരു വിവരം രവിശങ്കറിന്റെയും പ്രതാപിന്റെയും ചെവിയിലെത്തുന്നത്. തിരോധാനം സംബന്ധിച്ച പരാതി ഹസീനയുടെ സഹോദരൻ ഹാരിസ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ
അധ്യായം: ഒൻപത് രവിശങ്കർ മൗനിയായിരിക്കുന്നത് ശ്രദ്ധിച്ച പ്രതാപ് ചോദിച്ചു: "സാറെന്താണ് ആലോചിക്കുന്നത്?" "പ്രതാപ്, ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി?
അധ്യായം: എട്ട് റെയിൽവേ ലിങ്ക് റോഡിലെ പരിശോധന പൂർത്തിയാക്കി ഡി.വൈ.എസ്.പി പ്രതാപ് പൊലീസ് ക്ലബ്ബിലെത്തുമ്പോൾ അവിടത്തെ വരാന്തയിൽ വെറുതെ വഴിയിലേക്കും നോക്കിയിരിക്കുകയായിരുന്നു എ.സി.പി രവിശങ്കർ. "എന്തായി പ്രതാപ്?" അയാളെ കണ്ട പാടെ രവിശങ്കർ ചോദിച്ചു. തന്റെ കൈയിലുള്ള പാക്കറ്റുകൾ വരാന്തയുടെ ഒരിടത്ത് ഭദ്രമായി
കാലേബ് കാറിന്റെ ക്രെയ്സ്ലർ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രം മനഃശാസ്ത്രജ്ഞനായ ഡോ. ലാസ്ലോ ക്രെയ്സ്ലറാണ്. കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ അദ്ദേഹം ക്രിമിനൽ പ്രൊഫൈലറായ ജോലി നോക്കി, സീരിയൽ കില്ലർമാരെ കണ്ടെത്താൻ പൊലീസിനെ
അധ്യായം: പത്തൊമ്പത് തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന്
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
Results 1-10 of 208