Activate your premium subscription today
ഷാർജ ∙ കുട്ടികളുടെ വായന ഉൽസവത്തിന്റെ 16ാം പതിപ്പിന് ഏപ്രിൽ 23ന് ഷാർജ എക്സ്പോ സെന്ററിൽ തിരശീല ഉയരും.
വായനശാലകളിലെ ചില്ലലമാരകളിൽക്കിടന്നു ശ്വാസംമുട്ടിയിരുന്ന പുസ്തകങ്ങൾ വീട്ടുമുറ്റങ്ങളിലേക്കു നടന്നെത്തുന്നു...അവിടെ കാത്തിരിക്കുന്ന നൂറിലേറെ അക്ഷരസ്നേഹികൾ അവരെ സ്വീകരിച്ചു പന്തലിലേക്ക് ആനയിക്കുന്നു. ഉള്ളിലെ വാക്കുകളെ വായനക്കാർ ഹൃദയം കൊണ്ടു ചർച്ച ചെയ്യുന്നതുകണ്ട് പുസ്തകങ്ങൾ നിർവൃതി കൊള്ളുന്നു. ഇത്രയും വലിയ ആശയങ്ങൾ പേറിയാണോ താൻ പൊടിപിടിച്ച് ഇരുന്നതെന്നോർത്ത് അമ്പരക്കുന്നു. ആ സന്തോഷത്തോടെ അവർ അടുത്ത ചർച്ചാവേദികളിലേക്കു യാത്ര തുടരുന്നു. അവിടെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ നൂറുകണക്കിന് അക്ഷരസ്നേഹികൾ. എല്ലായിടത്തും വായനയുടെ വസന്തം... വാക്കുകളുടെ സുഗന്ധം..
പത്തനംതിട്ട ∙ വിദ്യാഭ്യാസം എന്നത് നിധി ദ്വീപുകൾ തേടിയുള്ള അന്വേഷണമാകണമെന്നും അറിവിന്റെ നിധി കാട്ടിത്തരാൻ വായന സഹായിക്കുമെന്നും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് വായന’ സാഹിത്യ
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്
കൊച്ചി ∙ ‘‘ഗൃഹാതുരത്വം ഒരു ഓവർറേറ്റഡ് കാര്യമാണ്. പഴയ ചില ഓർമകളിൽനിന്ന് വേദന ഒഴിവാക്കി അതിനെ ഭ്രമാത്മകമാക്കുന്നതാണ് ഈ ഗൃഹാതുരത്വം. ‘പൂച്ചക്കുരു’വിൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെയാണ്. കുട്ടികളെ എപ്പോഴെങ്കിലും ആരെങ്കിലും കാര്യമായി കണക്കാക്കിയിട്ടുണ്ടോ? ഒരു
ഓരോ വർഷവും യുഎഇ നിവാസികൾ കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടെന്നും പ്രായപൂർത്തിയായ വ്യക്തി ശരാശരി പ്രതിവർഷം ഏഴ് പുസ്തകങ്ങൾ വായിക്കുമെന്നും രാജ്യവ്യാപകമായി നടത്തിയ ഒരു സർവേയിൽ കണ്ടെത്തി.
ഷാർജ ∙ കുട്ടികളുടെ വായനോത്സവത്തിന് ഇന്നു തിരശീല വീഴും. കുട്ടികളുടെ നൈസർഗിക വാസനകളെ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്ന ആയിരക്കണക്കിന് ശിൽപശാലകൾ പൂർത്തിയാക്കിയാണ് റീഡിങ് ഫെസ്റ്റ് സമാപിക്കുന്നത്. ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാൻ ഷാർജ എക്സ്പോ സെന്ററിൽ ഇന്നു കൂടി അവസരമുണ്ട്. കുട്ടികളുടെ ഭാവനയ്ക്ക് രൂപം
കോട്ടായി∙ വീടുകളിൽ പുസ്തകം എത്തിച്ചു വായനയുടെ നന്മ പടർത്തി അജേഷ് മാഷിന്റെ പുസ്തകവണ്ടി അഞ്ചാം വർഷത്തിലേക്കു പ്രവേശിക്കുന്നു. ജനങ്ങളെ വായനയുടെ മാധുര്യത്തിലേക്കു കൈപിടിച്ച് ഉയർത്തുകയാണു ലക്ഷ്യം. കോട്ടായി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനായ അജേഷ് തന്റെ അച്ഛന്റെ പേരിൽ തുടങ്ങിയ അപ്പുണ്ണി
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന് കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.
ഷാർജ ∙ കുട്ടികളുടെ വായന ഉത്സവത്തിൽ ഇന്ന് അറബിക് ഗായിക റഷ റിസ്ക്കിന്റെ സംഗീത പരിപാടിയും ആഫ്രിക്കയിലെ മസാക്ക കിഡ്സിന്റെ ഡാൻസും ആസ്വദിക്കാം. ബോൾറൂം തിയറ്ററിൽ ഹം ഭി അഗർ ബച്ചേ ഹോത്തേ എന്നു പേരിട്ട പരിപാടിയിൽ പാക്കിസ്ഥാനി നാടക രചയിതാവ് വസീം ബദാമി വൈകുന്നേരം 5ന് കഥകൾ പറയും. റീഡിങ് ഫെസ്റ്റിവലിൽ
Results 1-10 of 278