Activate your premium subscription today
ദുബായ് ∙ മുനീർ നൊച്ചാട് രചിച്ച കഥ ‘മരണപ്പാച്ചിൽ’ പ്രകാശനം ചെയ്തു. അൽ ഹംദ് ഡിജിറ്റൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് പുറത്തിറക്കിയത്.
എല്ലാവരുടെയും മുൻപിൽ അവൾ തന്റേടിയാണ്. ഭർത്താവിന്റെ രോഗവിവരം എല്ലാവരിൽ നിന്നും മറച്ചു വെച്ച തന്റേടി, ഭർത്താവിന്റെ വേദനയിൽ ഒരു നുള്ള് കണ്ണീർ പൊഴിക്കാത്ത സ്നേഹമില്ലാത്തവൾ. പക്ഷേ അവൾ ആരും കാണാതെ ഒറ്റക്ക് കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് ആർക്കും അറിയില്ലല്ലോ.
അലറിപ്പാഞ്ഞുവരുന്ന ഭീകരന്റെ കരാളഹസ്തങ്ങളിൽ പെട്ട് ഒരു ജീവൻ ചതഞ്ഞരഞ്ഞിരിക്കുന്നു. അത് തന്റെ പ്രിയപ്പെട്ട അച്ഛനാണെന്ന് അവൻ അറിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് അവനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ആ പാവത്തിന് ഒന്നും മനസ്സിലായില്ല.
പ്രദീപന് ഉണ്ടാക്കിയെടുക്കുന്ന കള്ളക്കഥകളില്‍ എപ്പോഴും വരുന്നൊരു നായികയുണ്ട്- സുഗന്ധ. തമിഴ്നാട്ടിലെ വില്ലുപുറത്ത് തന്റെ അച്ഛന് ജോലിചെയ്തിരുന്നപ്പോള്‍ അവരുടെ അയല്‍വീട്ടിലെ പെണ്‍കുട്ടിയായിരുന്നു അവളെന്നും, തന്റെ അച്ഛനും സുഗന്ധയുടെ അച്ഛനും കൂട്ടുകാരായിരുന്നു എന്നും പ്രദീപന് തട്ടിവിട്ടു.
ഞാൻ സുധീർ കുമാർ മിശ്ര. ജരാനരകൾ വന്നതോടെ ചിലപ്പോ മനസ്സിലാവാൻ പ്രയാസമായതായിരിക്കാം. എന്തായാലും ഇയാൾ കരുതുന്നത് പോലെ ഞാൻ തന്റെ വിമലടീച്ചറെ പറ്റിച്ചിട്ടില്ല. അതിന്റെ പേരിലാണെങ്കിൽ ഈ അപരിചിതത്വം കാണിക്കേണ്ടതില്ല.
ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് കേട്ടതോടെ ആൾക്കാർ ക്യു തെറ്റിച്ച് ഇടയിൽ കയറാൻ തുടങ്ങി. ഏകദേശം പൊരിവെയിലത്തു നിന്ന് ചുവന്ന നിറമായി അമ്മച്ചി ഒരു പൊലീസുകാരനെ വിളിച്ച് ഇടക്ക് കയറിയ സ്ത്രീയെ പിടിച്ചു കൊണ്ടു പോ എന്ന് പറഞ്ഞു.
ഏതായാലും അയൽവക്കത്തെ കല്യാണം കഴിഞ്ഞപ്പോൾ ടീച്ചറും മക്കളും മൂക്കുകൊണ്ട് ക്ഷ വരച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? മകളുടെ കൂട്ടുകാരി കല്യാണം കഴിഞ്ഞ ഉടനെ അമേരിക്കയിലേക്ക് പോയി. പിന്നെ ടീച്ചർക്കും മക്കൾക്കും കുടുംബബജറ്റ് ഒക്കെ ഒന്ന് നേരെയായി വരാൻ മൂന്നുമാസം പിടിച്ചു.
എന്നാലും ഈ ഗതിയില്ലാത്തവൻ അവന്റെ ഈ ഓഞ്ഞ പേഴ്സ് പോയതിനു എന്തിനാകും ഇത്ര ഒക്കെ കാണിച്ചു കൂട്ടുന്നത്, ഈ കാലി പേഴ്സ് തിരിച്ചു കിട്ടിയിട്ട് അവന് എന്ത് കാണിക്കാനാ. ഓരോരോ മനുഷ്യന്മാർ! എന്റെ ഉള്ളിലുണ്ടായ എന്തോ ഒരു കൗതുകം കൊണ്ട് ഞാൻ ഒരു സൂത്രം ഒപ്പിച്ചു.
അവറാൻ എങ്ങു നിന്നോ കിട്ടിയൊരു ശക്തിയിൽ ഉളി ഏതോ അവ്യക്ത ലക്ഷ്യങ്ങളിലേക്കു നീട്ടി. ഭാഗ്യം. കരടിയുടെ ദേഹത്തു തന്നെ. കരടി വേദനയാൽ അലറി. അതും മനുഷ്യ ശബ്ദം. വേദന കൊണ്ടുള്ള അലർച്ച. 'രാമകൃഷ്ണനേം വേലപ്പനേം കൊന്നു. ഇനി മറ്റൊരാളാ ഞങ്ങളുടെ ലക്ഷ്യം. നീ എന്തിനാ ഇതിനിടേക്കു വന്നത്..
അവനെയും കാത്തു ബാൽക്കണിയിൽ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. ബൈക്കുമായി അവൻ താഴെ വരും. അവനു വേണ്ടി അഴിച്ചിട്ട തന്റെ മുടി നല്ലവണ്ണം വിടർത്തി പാതി ഇരുട്ടിൽ നിൽക്കും. അവൻ പറയും, ഒരു യക്ഷിയാണ് നീ. നിന്റെ മുടിയും പിന്നെ മൂക്കും ഏതു ഇരുട്ടിലും തെളിഞ്ഞു കാണാമെന്നു അവൻ പറയും.
Results 1-10 of 3427