Activate your premium subscription today
ഫ്രാൻസിസ് ബേക്കൺ താമസിക്കുന്നതിനടുത്തായിരുന്നു ജേക്കോമറ്റിയുടെ ഹോട്ടൽ. കണ്ടുമുട്ടിയ രാത്രി മുഴുവൻ നിർത്താതെ രണ്ടുപേരും സംസാരിച്ചു .ആ സമയം ബേക്കണിന്റെ ഒരു സുഹൃത്തും എത്തി.അയാളുടെ ആകാരസുഭഗതയിൽ വിസ്മയിക്കപ്പെട്ട ജെക്കോമറ്റി ആ മനുഷ്യനെ ഫ്രാൻസിലേക്ക് ക്ഷണിച്ചു.അയാളുടെ പോർട്രെയിറ്റ് ചെയ്യുന്നതിലുള്ള ജെക്കോമറ്റിയുടെ താത്പര്യം മനസിലാക്കിയ ബേക്കൺ സുഹൃത്തിനോട് അങ്ങനെ ചെയ്യൂ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചുവെങ്കിലും അത് നടന്നില്ല. തടസ്സമായത് ഇരുവർക്കുമിടയിലെ ഭാഷാ പ്രശ്നമായിരുന്നു. ജെക്കോമറ്റിയ്ക്ക് ഫ്രഞ്ച് അല്ലാതെ ഒരു ഇംഗ്ലീഷ് വാക്കുപോലും അറിയില്ല. വന്ന സുഹൃത്തിനാവട്ടെ അറിയുന്ന ഏക ഭാഷ ഇംഗ്ലീഷും!
ഒരു കണ്ണാടിയാണ് ആ കൗമാരക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. വീട്ടിലുണ്ടായിരുന്ന വലിയ ആള്‍ക്കണ്ണാടി. അമ്മയുടെ അടിവസ്ത്രം ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം ശരീര സൗന്ദര്യം ആസ്വദിച്ച കുട്ടിയെ അച്ഛന് വീട്ടില്‍ നിന്നു പുറത്താക്കി. അതിനുമുന്‍പു തന്നെ സ്ത്രീസഹജമായ പെരുമാറ്റങ്ങള്‍ മകനില്‍ കണ്ടതില്‍
Results 1-2