Activate your premium subscription today
കാവ്യം എന്നതിന് കാലത്തെ ഭേദിക്കാൻ ശേഷിയുള്ള കല എന്നും അർത്ഥം പറയുന്നു. എന്നാൽ കാലത്തെ ഭേദിച്ച മാധുര്യം എന്ത് എന്നതിന് ഏത് ഭാഷയിലും ആദ്യം എന്നത് 'അമ്മ' തന്നെയാണ്.
കെട്ട ജീവിതം നയിക്കുമ്പോഴും മറ്റൊരു കാവ്യജീവിതം മന്നിൽ തനിക്കുണ്ടെന്നു കവി തിരിച്ചറിഞ്ഞിരുന്നു. ആ കാവ്യൗഷധമാണു കവിക്കു ജീവിതത്തരിശിൽ തണലായത്. എങ്കിലും ചിലപ്പോൾ കവിതയോടു പരിഭവിക്കാനും വൈലോപ്പിള്ളി മറന്നില്ല.
മരണം കനിഞ്ഞോതി’ (ഓണപ്പാട്ടുകാർ) എന്ന കവിതയിലും മരണത്തിനു മുന്നില് ജീവിതത്തിന്റെ വിജയഭേരി മുഴങ്ങുന്നു. മൃത്യുവിനോടൊപ്പം പോയ കവി തന്റെ കാമുകിയുടെ മധുരസ്മരണകളും കൊണ്ടുപോയിരുന്നു. വെറ്റിലത്തരി പോലെ കവി അതു നുണഞ്ഞുകൊണ്ടിരുന്നപ്പോൾ, ചുറ്റിലും മാമ്പൂവിന്റെ മണം ചിന്നിയപ്പോൾ മരണം ഞെട്ടി. എന്നിട്ട് ചോദിച്ചു: ‘എന്തിതു ചതിച്ചോ നീ?’ കവിയുടെ കവിൾ തുടുക്കുകയാണ്. മിഴി തിളങ്ങുകയാണ്. കരൾ മിടിക്കുകയാണ്. കവി ജീവിച്ചിരിക്കുന്നു! മികച്ച ഒരു ഭാവചിത്രമാണിത്.
Results 1-3