Activate your premium subscription today
Pandikkad is a town located in the Eranad Taluk, Malappuram district
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പാണ്ടിക്കാട്.
നിലമ്പൂർ ∙ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകരായ നിലമ്പൂർ ആയിഷ, കെ.ആർ. മീര ഉൾപ്പെടെയുള്ളവർക്കെതിരെ സൈബറിടങ്ങളിൽ നടത്തുന്ന സംഘടിത ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. നീചമായ ഭാഷകളിൽ വ്യക്തിഹത്യ നടത്തി എതിർ നിലപാട്
നിലമ്പൂർ ∙ വരയിലൂടെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം കൂടുതൽ കൊഴുപ്പിച്ച് കെപിസിസി സംസ്കാര സാഹിതി. ‘നിലമ്പൂരിന്റെ മുഖരേഖ’ എന്ന പേരിൽ വോട്ടർമാരുടെ രേഖാചിത്രങ്ങൾ ചിത്രകാരന്മാർ വരച്ചു കൊടുത്ത് പ്രചാരണം തുടങ്ങി. ‘നിലമ്പൂരിന്റെ നന്മക്കായി എന്റെ വോട്ട് ആര്യാടൻ ഷൗക്കത്തിന്’ എന്ന് ചിത്രങ്ങൾക്കു സമീപം
നിലമ്പൂർ∙ എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ ‘വികസനത്തിന് സംവാദം –പ്രഫഷനൽ മീറ്റ്’ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ നിലമ്പൂരിനെ അടയാളപ്പെടുത്താൻ ഫലപ്രദമായ വികസന കാഴ്ചപ്പാടുകൾ ഏങ്ങനെയാകണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്
എടപ്പാള്‍ ∙ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചതിനിടയില്പ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30ന് സംസ്ഥാന പാതയിലെ കണ്ടനകം ബവ്റിജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്പന കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. പാലായില്‍ നിന്നും
തിരൂരങ്ങാടി ∙ മണിക്കൂറുകൾക്കുള്ളിൽ 2 തവണ വാഹനമിടിച്ച് വൈദ്യുതക്കാലുകൾ തകർന്നു വീണു, പനമ്പുഴ റോഡിൽ ഗതാഗതം മുടങ്ങി. കുരിയാട്– പനമ്പുഴ റോഡിലാണ് കണ്ടെയ്നർ ലോറികൾ തട്ടിയതിനെ തുടർന്ന് 2 തവണയായി 3 വൈദ്യുതക്കാലുകൾ തകർന്നതും ഗതാഗതം മുടങ്ങിയതും. കൂരിയാട്ട് ആറുവരിപ്പാത തകർന്നതിനെ തുടർന്ന് കൂരിയാട്– പനമ്പുഴ റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. വ്യാഴം വൈകിട്ട് കണ്ടെയ്നർ ലോറി കെ ഫോൺ കേബിളിൽ തട്ടി വൈദ്യുതക്കാൽ മുറിഞ്ഞുവീഴുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടർന്ന് ഇതുവഴി മണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനങ്ങളെ വഴിതിരിച്ചു വിടുകയും ചെയ്തു.
മലപ്പുറം∙ കലക്ടറേറ്റിനു മുന്നിൽ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളുടെ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തി. ബ്രിട്ടിഷ് ഭരണകാലത്തു പാട്ടത്തിനു കൊടുത്ത്, നിലവിൽ കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്കു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന
നിലമ്പൂർ∙ അപമാനിച്ചവർക്കു വോട്ടില്ല എന്ന മുദ്രാവാക്യവുമായി ആശാ വർക്കർമാർ നിലമ്പൂരിൽ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി. മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്തതു ചൂണ്ടിക്കാട്ടി, പരമാവധി വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ്
നിലമ്പൂർ∙ എം.സ്വരാജ് ചിരിക്കുന്നതും ഗുൽമോഹർ പൂക്കുന്നതും ഒരുപോലെയാണ്. പൂക്കുമ്പോൾ ഗുൽമോഹർ മരം നിറഞ്ഞു പൂക്കും. ചിരിക്കുമ്പോൾ സ്വരാജ് മനം നിറഞ്ഞു ചിരിക്കും. പൂക്കളെക്കുറിച്ചു പുസ്തകമെഴുതിയ ഈ പോരാളിയുടെ ചിരിയിലാണു സിപിഎം നിലമ്പൂരിൽ ചുവന്ന വസന്തം സ്വപ്നം കാണുന്നത്. സമരപുളകങ്ങൾ ശീലമാക്കിയ യുവാക്കൾ
തിരൂരങ്ങാടി∙ ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴിയുണ്ടായി. എആർ നഗർ വികെ പടിയിൽ, കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണു സംഭവം. ഇവിടെ, മുകളിലാണു സർവീസ് റോഡ്. മണ്ണെടുത്തു താഴ്ത്തിയ സ്ഥലത്തു കൂടിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെറിയ രീതിയിൽ
എടക്കര∙ തിരഞ്ഞെടുപ്പിലെ പ്രധാന തർക്കവിഷയമായി വന്യമൃഗശല്യത്തെക്കുറിച്ചു മുന്നണികൾ കൊമ്പുകോർക്കുന്നതിനിടയിൽ, പുലിഭീതി കാരണം പശുക്കളുമായി വീട് വിട്ടിറങ്ങിയിരിക്കുകയാണ് ഒരു കുടുംബം. പോത്തുകല്ല് പാതാർ മലാംകുണ്ടിലെ വാരിക്കുഴിയിൽ കുമാറും ഭാര്യ ഷിജിയുമാണ് മൂന്നു പശുക്കളും കിടാവുമായി വീട്ടിൽ നിന്നിറങ്ങിയത്.
Results 1-10 of 10000