Activate your premium subscription today
കാമുകി ഗൗരി സ്പ്രാറ്റിനെ നടൻ ആമിർഖാൻ വിവാഹം കഴിച്ചെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മൂന്ന് ചിത്രങ്ങളുടെ ഒരു ഫോട്ടോ കൊളാഷാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിതെന്നും
കൊച്ചി ∙ സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. സിനിമ തിയറ്ററുകളില്, പ്രത്യേകിച്ച് മൾട്ടിപ്ലെക്സുകളിൽ തോന്നിയ നിരക്കിലാണ് ടിക്കറ്റ് വില ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മനു നായർ.ജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് സർക്കാരിന് നോട്ടിസ് അയച്ചത്. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കും.
ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രം. നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.
നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച് നടി മീര ജാസ്മിൻ. ദുഃഖം ഏറ്റവും യഥാർത്ഥമായ കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ദയയുടെ പ്രാധാന്യം വലുതാണെന്നും നമുക്ക് ദയാലുക്കളായിരിക്കാം എന്നും മീരാ ജാസ്മിൻ കുറിച്ചു.
പിതാവിന്റെ മരണത്തിൽ ദുഃഖിതനായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സാന്ത്വനവുമായി നടി അഹാന കൃഷ്ണ. അത്യന്തം ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അഹാന കുറിച്ചു. ജീവിതത്തിൽ ചിലപ്പോഴൊക്കെ അന്യമായതാണ് സംഭവിക്കുക. ഒരു നിമിഷം കൊണ്ട് ജീവിതം മാറിമറിഞ്ഞേക്കാം. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത നഷ്ടം സഹിക്കാൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും ദൈവം ശക്തി നൽകട്ടെ എന്ന് അഹാന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ചെന്നൈ, ബെംഗളൂരു ∙ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഇന്നു റിലീസ് ചെയ്യാനിരിക്കെ, കന്നഡ ഭാഷ ജനിച്ചത് തമിഴിൽ നിന്നാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് കമൽ ഹാസൻ സൂചന നൽകി.
നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘മൂൺവാക്ക്’ തിയറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച ‘മൂൺവാക്ക്’ നൂറിൽപ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകൻ കൂടിയായ സുനിൽ വേടനോട് ഒരു അഭ്യർഥനയുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.
തിയറ്ററുകളിൽ ആവേശത്തിര ഉയർത്തിയ ‘തുടരും’ സിനിമയിലെ ഫൈറ്റ് ബിടിഎസ് വിഡിയോ പുറത്ത്. ‘ബിഹൈൻഡ് ദി ഫൈറ്റർ’ എന്ന പേരിലാണ് അണിയറപ്രവർത്തകർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്റെയും നിർമാതാവിന്റെയും എഡിറ്ററിന്റെയുമൊക്കെ വാക്കുകളിലൂടെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘അടിയടാ അവനെ’ എന്ന് തിയറ്ററുകളിൽ പ്രേക്ഷകർ പറഞ്ഞ രംഗങ്ങൾ അടക്കം ചിത്രീകരിക്കുന്നത് വിഡിയോയിൽ ഉണ്ട്.
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും മകൻ യാത്ര. അമേരിക്കൻ ഇന്റർനാഷ്നൽ സ്കൂൾ ചെന്നൈയിലെ വിദ്യാർഥിയായിരുന്നു യാത്ര. ഗ്രാജുവേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ ധനുഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മുൻഭാര്യ ഐശ്വര്യ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Results 1-10 of 971