നരേൻ
Narain

ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയേതാവായി മാറിയ നടനാണ് നരേൻ. സുനിൽ കുമാർ എന്നാണ് നരേന്റെ യഥാർഥ നാമം.  തൃശൂർ കുന്നത്ത്‌ മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ്‌ നരേൻ. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഛായാഗ്രഹണം പഠിച്ചു.  തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.  ഫോർ ദി പീപ്പിൾ, അച്ചുവിന്റെ അമ്മ, അന്നൊരിക്കൽ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ച നരേൻ  മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു.  ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ നരേന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി.  തമിഴിൽ ലോക്കി യൂണിവേഴ്സിന്റെ കൈതി വിക്രം തുടങ്ങിയ സിനിമകളിൽ ഇൻസ്‌പെക്ടർ ബിജോയി എന്ന കഥാപാത്രം നരേന്റെ യശ്ശസുയർത്തി.  ഇരുപത്തിയഞ്ചോളം മലയാള സിനിമകളിൽ നരേൻ അഭിനയിച്ചിട്ടുണ്ട്.  റോബിൻഹുഡിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡും കൈതിയിലെ അഭിനയത്തിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡും ലഭിച്ചിട്ടുണ്ട്.