മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് ഷാഫി. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ അനുജനാണ് ഷാഫി. രാജസേനന്റെ ആദ്യത്തെ കൺമണിയിൽ സഹസംവിധാകനായാണു ഷാഫിയുടെ തുടക്കം. വൺമാൻഷോയിലൂടെ സ്വതന്ത്രസംവിധായകനായി. പിന്നീട്, കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ടു കൺട്രീസ് തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തു. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദമാണ് ഷാഫിയുടെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.