ത്യഷ ക്യഷ്ണൻ
Trisha Krishnan

പ്രശസ്ത തമിഴ് തെലുങ്ക് സിനിമാതാരമാണ് തൃഷ.  കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാടാണ് തൃഷ ജനിച്ചത്.  മിസ്സ് ചെന്നൈ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള തൃഷ പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്.  ജോഡി എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലൂടെ ശിമയിലെത്തിയ തൃഷ പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെയാണ് തൃഷയെ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നടിയാക്കി മാറ്റിയത്.  വിക്രമിന്റെ നായികയായി തൃഷ അഭിനയിച്ച സാമി വമ്പൻ ഹിറ്റായി മാറി.  തുടർന്ന് വിജയ് നായനായി എത്തിയ ഗില്ലിയും  വിജയിച്ചതോടെ തൃഷയുടെ പേര് ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇടം പിടിച്ചു.  പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തൃഷ തിളങ്ങി.  ആയുധ എഴുത്ത്, തിരുപ്പാച്ചി, വിണ്ണൈ താണ്ടി വരുവായാ, 96, പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും തുടങ്ങിയവയാണ് തൃഷയുടെ ഹിറ്റ് ചിത്രങ്ങളിൽ ചിലത്. ഹേ ജൂഡ് എന്ന മലയാള സിനിമയിലും തൃഷ അഭിനയിച്ചിട്ടുണ്ട്.