ബോംബെ രവി
Bombay Ravi

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖനായ ഒരു സംഗീത സംവിധായകനാണ് ബോംബെ രവി എന്ന രവി ശങ്കർ ശർമ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അൻപതോളം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാർഡുകളടക്കം ഇരുപതിലേറെ പുരസ്കാരങ്ങളും നേടി.