ഗുൽസാർ
Gulzar

ഇന്ത്യൻ കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് ഗുൽസാർ. സംപൂരൺ സിങ് കൽറ എന്നാണ് ശരിയായ പേര്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഹിന്ദി-ഉർദു ഭാഷകളാണെങ്കിലും പഞ്ചാബി, ഹിന്ദി വകഭേദങ്ങളായ മാർവാറി, ബ്രജ് ഭാഷ, ഹര്യാൻവി മുതലായവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.