ജാനകി ഈശ്വർ
Janaki Easwar

ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ താരമാണ് ജാനകി ഈശ്വർ. ഓഡീഷനിൽ ‘മാതേ മലയധ്വജ’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഗാനമാണ് ജാനകി ആലപിച്ചത്. ട്വന്റി 20 ലോകകപ്പ് ഫൈനലിലും പാടിയിരുന്നു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരൻ–ദിവ്യ ദമ്പതികളുടെ മകളാണ്.