പി സുശീല
P Susheela

ഇന്ത്യൻ ചലച്ചിത്രപിന്നണഗായികയാണ് പി. സുശീല (ജനനം: നവംബർ 13, 1935). അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ പി.സുശീല, വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രധാനമായും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ഗാനമാലപിച്ചിട്ടുള്ളത്. ഇതിനുപുറമെ ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു എന്നീ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങൾ പാടി.