ശങ്കർ ജയ്കിഷൻ
Shankar Jaikishan

ഹിന്ദിചലച്ചിത്രസംഗീതരംഗത്ത് 1949 മുതൽ 1971 വരെ സജീവമായിരുന്ന സംഗീതസംവിധായകരാണ് ശങ്കർ- ജയ്‌കിഷൻ. ജയ്‌കിഷന്റെ മരണത്തിനു ശേഷവും ശങ്കർ സംഗീതസംവിധാനരംഗത്ത് 1987 വരെ സജീവമായിരുന്നു.1950 മുതൽ 1970 വരെയുള്ള രണ്ടുപതിറ്റാണ്ടുകളിലായി ജനപ്രീതിയാർജ്ജിച്ച ഒട്ടേറെ ഗാനങ്ങൾക്കാണ് അവർ സംഗീതമേകിയത്.