Activate your premium subscription today
തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു. തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണു മുഖ്യമന്ത്രി ഇന്നു രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കുകയും പഹൽഗാം ഭീകരാക്രമണത്തിന്റെ വേദന രാജ്യത്തു തളംകെട്ടിനിൽക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.മുരളീധരന്. മലയാളികള്‍ ഉള്‍പ്പെടെയാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91-ാം ചരമവാര്‍ഷികം കെപിസിസിയില്‍ ആചരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ അത്യന്തം ഹീനമായ മാർഗമാണു വലതുപക്ഷ മാധ്യമങ്ങളടക്കം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റർ
തിരുവനന്തപുരം ∙ പ്രകൃതിസൗഹൃദ രീതിയിൽ നിർമിച്ച പുതിയ എകെജി സെന്ററിൽ 20 കിലോവാട്ട് ശേഷിയുള്ള സോളർ പാനലും ഭൂമിക്കടിയിൽ മഴവെള്ള സംഭരണിയും. മണ്ണിലുള്ള പ്രകൃതിദത്ത ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കർട്ടനുകളെല്ലാം കൈത്തറി തുണിയിലാണ്. ഫർണിച്ചർ റബ്കോയുടേത്. 11 നിലകളുള്ള കെട്ടിടം 60,000 ചതുരശ്ര അടിയുണ്ട്. കെട്ടിടത്തിന് ഏറ്റവും മുകളിൽ, കറങ്ങുന്ന രീതിയിൽ പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക സ്ഥാപിച്ചിട്ടുണ്ട്. ഓഫിസിനു മുന്നിൽ എകെജിയുടെ അർധകായ പ്രതിമ സ്ഥാപിച്ചെങ്കിലും അനാഛാദനം ഉണ്ടായില്ല. ഉദ്ഘാടനച്ചടങ്ങിൽ എകെജിയെ കാര്യമായി അനുസ്മരിച്ചതു ജനറൽ സെക്രട്ടറി എം.എ.ബേബി മാത്രം. ഓഫിസിനായി സ്ഥലം കണ്ടെത്തിയതടക്കമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രിയടക്കമുള്ളവർ അനുസ്മരിച്ചു.
തിരുവനന്തപുരം∙ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന പുരോഗതിയെ യുഡിഎഫ് സര്‍ക്കാരുകള്‍ തകര്‍ക്കുന്ന പതിവ് വിട്ട് വികസനത്തിന് ഒരു തുടര്‍ച്ച വേണമെന്നു ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് തുടര്ഭരണമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാടമുറിച്ച് നിർവഹിച്ചു. ശിലാഫലകത്തിന്റെ അനാശ്ചാദനവും നടത്തി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുന്നോട്ടുവച്ച ആശയമാണ് അതിവേഗം നടപ്പാക്കിയത്. ഉടൻ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.എ.ബേബിയും പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും പ്രസംഗിക്കും.
കോട്ടയം ∙ എംഎ ബേബി ജനറൽ സെക്രട്ടറി ആയതോടെ എകെജി സെന്റർ ഉദ്ഘാടനത്തിന്റെ പോസ്റ്റർ സിപിഎം മാറ്റി അടിച്ചോ ? നിലവിൽ രണ്ടു തരം പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലും പാർട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും പ്രചരിക്കുന്നു. ഒരു പോസ്റ്ററിൽ ഉദ്ഘാടകൻ പിണറായി വിജയന്റെ ചിത്രം മാത്രം വലുതാണ്. എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.കെ. ബാലൻ എന്നിവരുടെ ചിത്രങ്ങൾ താഴെ ഒരേ വലിപ്പത്തിൽ.
കോട്ടയം ∙ ആഡംബര ഹോട്ടലിനെ വെല്ലുന്ന അകത്തളങ്ങൾ, ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം നിൽക്കുന്ന ഓഫിസ് മുറികളും എക്സിക്യൂട്ടിവ് ചെയറുകളും. എല്ലാത്തിനും ഒരു നിറം. ചുവപ്പ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പുതിയ എകെജി സെന്ററിന്റെ ആദ്യചിത്രങ്ങൾ മനോരമ ഓൺലൈന്‍ ലഭിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എകെജി സെന്ററിന്റെ അകത്തളങ്ങളിലെ ചിത്രങ്ങൾ സിപിഎം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റർ നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. എൽഡിഎഫ് ഘടകകക്ഷി നേതാക്കളെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. നിലവിലെ എകെജി സെന്ററിന് എതിർവശത്ത് 31 സെന്റിലാണ് 9 നിലകളും 2 ഭൂഗർഭ പാർക്കിങ് നിലകളുമുള്ള പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.
ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിയപ്പോൾ ചർച്ചയായത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അസാന്നിധ്യം. ഇതോടെ സംസ്ഥാന സെക്രട്ടറി എവിടെയെന്ന അന്വേഷണം മുറുകി. എം.എ.ബേബിയുടെ സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അതൃപ്തിയെന്ന വാർത്തയും പരന്നു.
Results 1-10 of 63