Activate your premium subscription today
കോഴിക്കോട്∙ ‘തുടരും’ ക്യാംപെയിനിലൂടെ എൽഡിഎഫ് എന്തു തുടരുമെന്നാണ് ഉദ്ദേശിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ആശാ വർക്കർമാരുടെ സമരം ‘തുടരു’മെന്നാണോ അതോ വിലക്കയറ്റവും തൊഴിലില്ലായ്മയും തുടരുമെന്നാണോ മനസ്സിലാക്കേണ്ടത്. ഒൻപതാം വർഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സംസ്ഥാന സർക്കാർ. ആർക്കാണ് ഇവിടെ ആഘോഷം?
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശാ വർക്കർമാർ രാപകൽ സമരത്തിന്റെ 81–ാം ദിവസമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ മേയ്ദിന റാലി നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാരും മറ്റ് തൊഴിലാളികളും അണിനിരക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന പ്രചാരണം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ വികസനനേട്ടങ്ങള്‍ വിളിച്ചു പറയാന്‍ ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം വിവിധ ജില്ലകളില്‍ പൊടിപെടിക്കുമ്പോള് തൊഴിലാളി വിരുദ്ധമാണ് സര്‍ക്കാരെന്ന് വിളിച്ചു പറയാന്‍ ആശമാര്‍ രാപ്പകല്‍ സമരയാത്ര നടത്തുന്നത് സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയാകുന്നു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഒരു
കേരളത്തിൽ ഒരു മുഖ്യമന്ത്രി തുടർച്ചയായി 10 വർഷം തികയ്ക്കുകയെന്ന അപൂർവ നേട്ടത്തിലേക്കാണു പിണറായി വിജയൻ മേയ് മാസം പ്രവേശിക്കുക. അതിനു മുന്നോടിയായി സർക്കാരിന്റെ നാലാം വാർഷികാഘോഷം തുടങ്ങിക്കഴിഞ്ഞു. മൂന്നാം വാർഷികാഘോഷത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിന്റെ അത്ര ‘പൊലിമ’ ഇല്ലെങ്കിലും നാലാം വാർഷികത്തിലും സർക്കാർ ആഘോഷം കുറയ്ക്കുന്നില്ല. വാർഷികാഘോഷങ്ങൾ സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രസക്തിയുള്ളതല്ല. ഒന്നാം പിണറായി സർക്കാർ വന്നശേഷമാണ് ഇടതു സർക്കാർ ഓരോ വർഷവും പൂർത്തിയാക്കുന്നതിന് ഇത്രയും വലിയ പ്രാധാന്യം കൽപിച്ചുവരുന്നത്. 99 എംഎൽഎമാരുടെ പിന്തുണയോടെ അഞ്ചുവർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സംബന്ധിച്ച് ഓരോ വർഷവും പിന്നിടുകയെന്നത് ഒട്ടും വെല്ലുവിളിയുള്ള കാര്യമല്ല. പിന്നെ എന്തിനാണ് ഇത്രയും ആർഭാടമായ വാർഷികാഘോഷം? സർക്കാരിന്റെയും മുന്നണിയുടെയും, പ്രത്യേകിച്ച് മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചതോടെ അധികാരികളുടെ സമീപനത്തിൽ വലിയ മാറ്റം സംഭവിച്ചെന്ന് ആശാ പ്രവർത്തകർ. ഓണറേറിയം വർധനയ്ക്കും വിരമിക്കൽ ആനുകൂല്യം അനുവദിക്കുന്നതിനും വേണ്ടിയാണു ഫെബ്രുവരി 10നു സമരം ആരംഭിച്ചത്. ആവശ്യങ്ങളിൽ സർക്കാർ ഇനിയും വഴങ്ങിയിട്ടില്ല. പക്ഷേ, ആശമാരുടെ ജോലിയും വേതനവും സംബന്ധിച്ച് വ്യാപകമായ ചർച്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം, സിഐടിയു നേതാക്കളും ആശമാർക്കെതിരെ പലവിധ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ആശമാരുടെ ജോലിയും കൂലിയും സംബന്ധിച്ച ചർച്ചകൾ ഉയർന്നത്.
തിരുവനന്തപുരം ∙ ആശാ വർക്കേഴ്സിന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരവേദിയിൽ കുട്ടികളും വീട്ടമ്മയും എത്തിച്ച കുടുക്കകൾ പൊട്ടിച്ചു. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർ പാട്ടപ്പിരിവുകാരാണെന്ന് സിഐടിയു നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു കുടുക്ക പൊട്ടിക്കൽ. സമര വേദിയിൽ സൂക്ഷിച്ചിരുന്ന കുടുക്കകൾ പൊട്ടിച്ചു നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആകെ 2906 രൂപ. കെപിസിസി വക്താവായ ജിന്റോ ജോൺ തന്റെ രണ്ടു മക്കളുടെ ആഗ്രഹപ്രകാരം അവർ നാണയങ്ങൾ ഇട്ടു സൂക്ഷിച്ചിരുന്ന കുടുക്കകളുമായി സമരവേദിയിൽ എത്തുകയായിരുന്നു. ഇരു കുടുക്കകളിലായി 2196 രൂപ ഉണ്ടായിരുന്നു. മറ്റൊരു വീട്ടമ്മയും അടുക്കളയിൽ നാണയങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കുടുക്കയുമായി എത്തി. 700 രൂപ മിനിമം വേതനം ആവശ്യപ്പെടുന്ന ആശമാർക്കു പ്രതീകാത്മകമായി നൽകിയ കുടുക്കയിൽ 710 രൂപ രൂപ ഉണ്ടായിരുന്നു. സമരവേദിയിൽ സൂക്ഷിച്ച ഈ കുടുക്കകളാണ് ഇന്നലെ പൊട്ടിച്ചത്.
തൃശൂർ ∙ പാർട്ടി അണികൾ മുകളിൽ നിന്നു കേട്ടത് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ആശാ സമരം കേരളത്തിൽ വലിയ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി സാറാ ജോസഫ് പറഞ്ഞു. ആശാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. തങ്ങളല്ല സമരത്തിന്റെ കുത്തകക്കാർ എന്ന് കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ആശാ സമരത്തോടു പുറം തിരിഞ്ഞു നിൽക്കുന്നവർ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയുമാണ് അപഹസിക്കുന്നത്.
തൃശൂർ ∙ ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നൂറു രൂപ വേതനം വർധിപ്പിക്കാൻ കഴിയാത്ത, കടംവാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സംസ്ഥാന സർക്കാരാണ് 100 കോടി രൂപ ചെലവിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. വികസിത കേരളം കൺവൻഷനുകൾക്കു തൃശൂരിൽ തുടക്കമിടുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയും ഇന്ത്യയ്ക്കു ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, കേരളത്തിലെ സ്ഥിതിക്കു മാത്രം മാറ്റമില്ല.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതായിരുന്നു ഇന്നത്തെ ഏറ്റവും വലിയ വാർത്ത. ഇന്നു രാവിലെ 7.35 ന് ആയിരുന്നു വിശ്വാസികളെ ദുഖത്തിലാഴ്ത്തി മാർപാപ്പ കാലം ചെയ്തത്. മാർപാപ്പയുടെ വിയോഗ വാർത്തയ്ക്കൊപ്പം തന്നെ, ആശാസമരം പുതിയ ഘട്ടത്തിലേക്ക്, സ്പേഡെക്സ് രണ്ടാം ഡോക്കിങ് വിജയകരം,
തിരുവനന്തപുരം∙ ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം. മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ.
Results 1-10 of 260