Activate your premium subscription today
തിരുവനന്തപുരം∙ ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
ദുബായ്∙ ദുബായ് കോടതികളിൽ പുതുതായി നിയമിതരായ 22 ജഡ്ജിമാർ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ജഡ്ജിമാർ വിജയിക്കട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ്
ന്യൂഡൽഹി ∙ ജഡ്ജി നിയമന ശുപാർശകൾ കെട്ടിക്കിടക്കുന്നതിൽ സുപ്രീം കോടതി അസ്വാരസ്യം പ്രകടിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാൻ തയാറാകാതെ കേന്ദ്ര നിയമമന്ത്രാലയം. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു തയാറാക്കിയ നടപടിക്രമത്തിന്റെ (എംഒപി) കാര്യത്തിൽ കോടതി ആദ്യം തീർപ്പുണ്ടാക്കട്ടെ എന്ന നിലപാടിലാണു സർക്കാർ. എംഒപി കഴിഞ്ഞ 7 വർഷമായി കോടതിയുടെ തീർപ്പു കാത്തിരിക്കുകയാണ്.
ന്യൂഡൽഹി ∙ ജഡ്ജിമാരായി നിയമിക്കുന്നതിന് ആവർത്തിച്ച് നിർദേശിച്ച പേരുകൾ അംഗീകരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി കൊളീജിയം നിയമമന്ത്രാലയത്തിനു കത്തു നൽകി. ആദ്യ നൽകിയ പേരുകൾ മടക്കുകയും ഇതു കൊളീജിയം ആവർത്തിക്കുകയും ചെയ്താൽ സർക്കാർ അംഗീകരിക്കണമെന്നതാണ് കീഴ്വഴക്കം.
Results 1-4