Activate your premium subscription today
ചാംപ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ട്– ഓസ്ട്രേലിയ പോരാട്ടത്തിനിടെ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉയർന്നത് ഇന്ത്യയുടെ ദേശീയ ഗാനം. മത്സരത്തിനു മുൻപ് ഇംഗ്ലണ്ടിന്റെ ദേശീയ ഗാനത്തിനു ശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനമായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനമാണു കേട്ടത്.
കോട്ടത്തറ ∙ കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ സ്വർണ മെഡലും ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയ അഞ്ജന ശ്രീജിത്തിന് ജന്മനാട്ടിൽ പൗരാവലി സ്വീകരണം നൽകി. ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ 81 കിലോ വെയ്റ്റ് ലിഫ്റ്റിൽ സ്വർണ മെഡലും തുടർന്ന് നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും
ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലെ വനിതാ ഷോട്പുട്ട് ഫൈനൽ മത്സരത്തിനിറങ്ങും മുൻപ് 17.13 മീറ്ററായിരുന്നു ബംഗാൾ സ്വദേശിനി ആഭ ഖത്വയുടെ കരിയറിലെ മികച്ച പ്രകടനം. ഞായറാഴ്ച ഒരൊറ്റ ത്രോയിലൂടെ വെള്ളി മെഡലും ദേശീയ റെക്കോർഡും എറിഞ്ഞിട്ടപ്പോൾ ഇരുപത്തെട്ടുകാരിയുടെ
മെഡൽ നേട്ടം മെച്ചപ്പെടുത്തുക, ഏഷ്യൻ ഗെയിംസിലേക്ക് ആത്മവിശ്വാസത്തോടെ കാലെടുത്തുവയ്ക്കുക; ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനം ഇന്ത്യയുടെ പ്രധാന ലക്ഷ്യം ഇതായിരുന്നു. പക്ഷേ, അതിനെല്ലാം അപ്പുറത്തേക്കാണ് ആഭ ഖത്വ എന്ന ഇരുപത്തിയെട്ടുകാരിയുടെ ഷോട്പുട് ചെന്നുപതിച്ചത്. വനിതകളുടെ ദേശീയ റെക്കോർഡിന് ((18.06 മീറ്റർ) ഒപ്പമെത്തിയ പ്രകടനവുമായാണ് ഷോട്പുട്ടിൽ ആഭ ഇന്ത്യയ്ക്കായി വെള്ളി നേടിയത്. അവസാന ദിനം ഒരു സ്വർണംപോലും നേടാൻ സാധിച്ചില്ലെങ്കിലും ആഭയുടെ അത്ഭുതനേട്ടം ഉൾപ്പെടെ അഞ്ചാം ദിനം 8 വെള്ളിയും 5 വെങ്കലവുമടക്കം 13 മെഡലാണ് ഇന്ത്യ നേടിയത്.
ബാങ്കോക്ക്∙ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മലയാളി താരം എം. ശ്രീശങ്കറിനു വെള്ളി. ലോങ് ജംപിൽ 8.37 മീറ്റർ ദൂരത്തോടെയാണ് ശ്രീശങ്കർ മെഡലുറപ്പിച്ചത്. ആദ്യ അവസരത്തിൽ 8.10 മീറ്ററായിരുന്നു ശ്രീശങ്കർ ചാടിയത്. രണ്ടാം ശ്രമം ഫൗളായി.
ഒരു വർഷം മുൻപ് കോമൺവെൽത്ത് ഗെയിംസിൽ ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിൽ കൈവിട്ടുപോയ സ്വർണം ഏഷ്യൻ ചാംപ്യൻഷിപ്പിലൂടെ അബ്ദുല്ല അബൂബക്കർ തിരിച്ചുപിടിച്ചു. 19 സെന്റിമീറ്ററിന്റെ വ്യക്തമായ ലീഡോടെ. പുരുഷ ട്രിപ്പിൾ ജംപിൽ സീസണിലെ തന്റെ മികച്ച പ്രകടനത്തോടെ (16.92 മീറ്റർ) കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല ഏഷ്യൻ ചാംപ്യനായ ദിവസം ട്രാക്കിലും ഫീൽഡിലും ഇന്ത്യൻ മെഡൽവേട്ട.
ബാങ്കോക്ക് ∙ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ രണ്ടാം ദിനം മൂന്നു സ്വർണവുമായി മിന്നിത്തിളങ്ങി ഇന്ത്യ. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജിയാണ് ആദ്യ സ്വർണം നേടിയത്. പിന്നാലെ പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ് കുമാർ സിറോജും പുരുഷന്മാരുടെ
ബാങ്കോക്ക് ∙ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് ഒരു വെങ്കലം മാത്രം. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ അഭിഷേക് പാൽ ആണ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. അഭിഷേക് 29 മിനിറ്റ് 33.26 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്. ജപ്പാന്റെ റെൻ തസാവ (29 മിനിറ്റ് 18.44 സെക്കൻഡ്) സ്വർണം നേടി. ഇന്ത്യൻ കരസേനാംഗമായ അഭിഷേക് അവസാന ലാപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ കഠിനപ്രയത്നം നടത്തിയെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നഷ്ടമായി. അതേസമയം, വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അന്നു റാണി 4–ാം സ്ഥാനത്തായതു വലിയ നിരാശയായി. 59.10 മീറ്ററായിരുന്നു ഇന്നലെ അന്നുവിന്റെ പ്രകടനം. 2019ലെ ദോഹ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായിരുന്നു അന്നു റാണി (60.22 മീറ്റർ).വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ലിലി ദാസ് 7–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ബാങ്കോക്ക് ∙ ഒരു മാസം അകലെയുള്ള ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്, സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ്..അടുത്തു നടക്കാനിരിക്കുന്ന 2 മഹാമേളകളിലേക്കു കണ്ണുനട്ട് ഇന്ത്യൻ അത്ലറ്റിക്സ് സംഘം ഇന്നുമുതൽ ഏഷ്യൻ പോരാട്ടത്തിന്റെ ട്രാക്കിലിറങ്ങുന്നു. 24–ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന് ഇന്നു തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ട്രാക്കുണരുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടം. 2019ൽ ദോഹയിൽ നടന്ന അവസാന ചാംപ്യൻഷിപ്പിൽ 2 സ്വർണമടക്കം 16 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞവർഷം ചൈനയിൽ നടക്കേണ്ട ചാംപ്യൻഷിപ്പാണ് കോവിഡിനെത്തുടർന്നുള്ള ഇടവേളയ്ക്കുശേഷം തായ്ലൻഡിലേക്കു മാറ്റിയത്. 16 വരെയാണ് ചാംപ്യൻഷിപ്. ഏഷ്യൻ ചാംപ്യൻഷിപ്പിലെ ജേതാക്കൾക്ക് ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലേക്കു നേരിട്ട് എൻട്രി ലഭിക്കുമെന്നതാണ് മീറ്റിന്റെ പ്രധാന ആകർഷണം.
Results 1-9