Activate your premium subscription today
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കഴിഞ്ഞവർഷം രേഖപ്പെടുത്തിയത് മൂന്നിരട്ടി വളർച്ച. 350 കോടി സ്വിസ് ഫ്രാങ്ക് ആയാണ് (ഏകദേശം 37,600 കോടി രൂപ) വളർച്ചയെന്ന് സ്വിറ്റ്സർലൻഡിന്റെ കേന്ദ്രബാങ്കായ സ്വിസ് നാഷണൽ ബാങ്ക് (എസ്എൻബി) വ്യക്തമാക്കി.
കൊച്ചി∙ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഒന്നിലധികം കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ അടങ്ങുന്ന ‘കൈക്കൂലി റാക്കറ്റ്’ പണം വാങ്ങി കേസ് ഒതുക്കിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ സിബിഐ പ്രാഥമിക പരിശോധന തുടങ്ങി.
കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് (പിഎംഎൽഎ) ഒതുക്കി തീർക്കാൻ സംഘടിതമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസി.ഡയറക്ടർ ശേഖർകുമാറിനെതിരായ സൈബർ ഫൊറൻസിക് തെളിവുകൾ നിർണായകമാവും. അറസ്റ്റിലായ കൈക്കൂലി റാക്കറ്റിലെ ഏജന്റ് വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയർ എന്നിവരുടെ മൊഴികൾ ശേഖർകുമാറിന് എതിരാണെങ്കിലും വിജിലൻസിന്റെ പ്രോസിക്യൂഷൻ നടപടികൾ ശക്തമാക്കാൻ ഇതു പോര.
നെടുമ്പാശേരി ∙ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്ന് 42 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഇന്നലെ മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ക്വാലലംപുരിലേക്ക് പോകാനെത്തിയ ഇടപ്പള്ളി സ്വദേശി ജയകുമാർ ആണ് വിദേശ കറൻസികളുമായി പിടിയിലായത്. ഇയാളുടെ ചെക്ക്–ഇൻ ബാഗിലുണ്ടായിരുന്ന മാസികയുടെ താളുകൾക്കുളളിൽ
ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് കമ്പനി നിയോമാക്സ് ഗ്രൂപ്പിന്റെ 121.8 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് 12–30% തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിനു പേരിൽ നിന്നു കമ്പനി 8,000 കോടിയോളം രൂപ സ്വീകരിച്ചതായും തുടർന്ന് വിവിധ കടലാസ് കമ്പനികളിലേക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലേക്കും വകമാറ്റിയതായും ഇ.ഡി അറിയിച്ചു.
തൃശൂർ ∙ കൊടകരയിലെത്തിയ മൂന്നരക്കോടി രൂപ കുഴൽപണമാണെന്നു പൊലീസ് തെളിവുസഹിതം കണ്ടെത്തിയെങ്കിലും ഇതിനു കൃത്യമായ ‘സോഴ്സ്’ കാണിക്കാൻ കടത്തുകാർക്കു കഴിഞ്ഞതിനു പിന്നിൽ ഹവാല മാഫിയയുടെ ആസൂത്രണം. കുഴൽപണം വരുന്ന തീയതി, സമയം, കൊണ്ടുവരുന്ന വാഹനം എന്നിവ കൃത്യമായി കണ്ടെത്തി ആക്രമിച്ചു പണം കവരുന്ന സംഘങ്ങൾക്കുമുണ്ട് കൃത്യമായ ആസൂത്രണം.
പുനലൂർ ∙ ചെന്നൈ എഗ്മൂർ -കൊല്ലം എക്സ്പ്രസ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 44,03,700 രൂപയുമായി 2 പേർ പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ. മധുരൈ സ്വദേശി അഴഗപ്പൻ (58), വിരുദുനഗർ സ്വദേശി സുടലി മുത്തു (58) എന്നിവരാണ് പിടിയിലായത്. പണം സംബന്ധിച്ച രേഖകളൊന്നും ഇവർ ഹാജരാക്കിയിട്ടില്ല. സംസ്ഥാന റെയിൽവേ പൊലീസ് മേധാവി
മണി എക്സ്ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി.
തൃശൂർ ∙ കള്ളപ്പണക്കാരെ തുരത്തുമെന്നു പറയുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഓഫിസിൽ 9 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിച്ചുവെന്നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് 6 ചാക്കുകളിലായി 9 കോടി രൂപ ധർമരാജൻ ജില്ലാ ഓഫിസിലെത്തിച്ചതു താൻ നേരിട്ടു കണ്ടെന്നും അന്നു രാത്രി തന്നെ ഇതിൽ 3 ചാക്ക് പുറത്തേക്കു കൊണ്ടുപോയെന്നും പൊലീസിനു മൊഴി നൽകിയതായും സതീഷ് പറഞ്ഞു. പാർട്ടിക്കു പേരുദോഷമുണ്ടാക്കിയ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. അന്നു കള്ളപ്പണം സൂക്ഷിച്ചവർ ഇപ്പോഴും ചുമതലകളിൽ തുടരുന്നു. ജില്ലാ ട്രഷറർ ആണ് പണച്ചാക്കുകൾ ഏറ്റുവാങ്ങിയതും കൈമാറിയതും – സതീഷ് പറഞ്ഞു.
മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്ന വ്യാജേന മുംബൈയിൽ ഡിജിറ്റൽ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി, നവംബർ 19നാണ് തട്ടിപ്പിന് ഇരയായത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
Results 1-10 of 102