Activate your premium subscription today
കോഴിക്കോട്∙ വിൽപനയ്ക്കായി എത്തിച്ച 10.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഗോർഡിയ ഖനിപുർ സ്വദേശി രമേശ് ബാരിക് (34), കൊർദ ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും മെഡിക്കൽ കോളജ് എസ്ഐ വി.ആർ.അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ച് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും.
ബത്തേരി ∙ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി 3 പേർ പിടിയിൽ. ടൗണിലെ ലോഡ്ജ് മുറിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 2.09 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരും ഹൈദരാബാദിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്ന് 1.957 കിലോഗ്രാം കഞ്ചാവുമാണു പിടികൂടിയത്. മേപ്പാടി കെബി റോഡ് പഴയിടത്ത്
കൊടുങ്ങല്ലൂർ ∙ കാറിൽ കടത്തുകയായിരുന്ന 22 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ നാലുപേർ പിടിയിലായിരുന്നു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രിയദർശിനി നഗർ ഷജില മൻസിലിൽ ഹക്കീമിനെ (45) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. എസ്ഐ സിബി,
കൊരട്ടി ∙ലോറിയിലും അകമ്പടി വന്ന കാറിലുമായി 211 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2021ൽ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പൊലീസും പിടി കൂടിയ 5 പേർക്കു 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചു. എൽത്തുരുത്ത് പൊന്തേക്കൻ ജോസ് (44), മണ്ണുത്തി
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്’ എന്നായിരുന്നു പുകയില ഉപയോഗംമൂലം പാതിവഴിയിൽ ജീവിതം നഷ്ടപ്പെട്ടവരെപ്പറ്റി പ്രശസ്ത ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ സങ്കടം. ‘നന്നായി കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടെ എക്സൈസുകാരുടെ പിടിയിലാവുന്നത് എന്തൊരു കഷ്ടമാണ്’ എന്നാണ് പക്ഷേ, സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സങ്കടം. നേരിയ വ്യത്യാസമേയുള്ളൂ.
കാക്കനാട്∙പുതുവത്സരം ആഘോഷിക്കാൻ ഐടി നഗരത്തിലെത്തിച്ച 12 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവ് എത്തിച്ച ഒഡീഷ സ്വദേശികളായ ധർമേന്ദ്ര ഡിഗൾ (29), ജിഗാരിയ ഡിഗൾ (22) എന്നിവരും പിടിയിലായി.ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് സീപോർട്ട് എയർപോർട്ട് റോഡിൽ ഈച്ചമുക്ക് ടിവി സെന്ററിനു സമീപം കഞ്ചാവു നിറച്ച ബാഗുകളുമായി
ആലങ്ങാട് ∙ലഹരി സംഘങ്ങളുടെ ശല്യം വീണ്ടും കൂടിവരുന്നതായി വ്യാപക പരാതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കഞ്ചാവുമായി ഇന്നലെ മാഞ്ഞാലി മാട്ടുപുറത്തെ വീട്ടിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. കുറച്ചു മാസങ്ങൾക്കിടെ മാഞ്ഞാലി, മനയ്ക്കപ്പടി, പുതുക്കാട്, തത്തപ്പിള്ളി, കൈതാരം എന്നിവിടങ്ങളിലെല്ലാം ലഹരിസംഘത്തിന്റെ
തൊടുപുഴ ∙‘ചേട്ടാ തീപ്പെട്ടിയുണ്ടോ’ – കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികൾ അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ വാർത്ത ചിരിച്ചു തള്ളേണ്ടതല്ല. കഞ്ചാവും സിന്തറ്റിക് ലഹരി മരുന്നുകളും സ്കൂൾ വിദ്യാർഥികളിലേക്ക് വളരെ എളുപ്പത്തിൽ എത്തിത്തുടങ്ങി എന്നതിന്റെ തെളിവാണ്
കോട്ടയം ∙ കുട്ടികൾക്കു കഞ്ചാവ് വിൽക്കുന്ന മൂന്ന് ഔട്ലെറ്റുകൾ നഗരത്തിലുണ്ടെന്ന് എക്സൈസിനു വിവരം. മൂന്നിടങ്ങളിലും വിദ്യാർഥികളെ ഉപയോഗിച്ചാണു കഞ്ചാവ് വിൽപന. എന്നാൽ ഇതിനു തടയിടാൻ പറ്റിയ തെളിവുകൾ എക്സൈസിനു ലഭിച്ചിട്ടില്ലെന്നാണ് അറിവ്.ജില്ലയിലെ രണ്ട് കഞ്ചാവ് കച്ചവടക്കാരുടെ കാരിയർമാരായ 12 വിദ്യാർഥികളെ
ആലപ്പുഴ ∙ കഴിഞ്ഞ ദിവസം തകഴി പുലിമുഖം ജെട്ടിക്കു സമീപം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ എക്സൈസ് ചുമത്തിയത് 2 വകുപ്പുകൾ. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് 3 മുതൽ 9 വരെ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവ് കേസിലെ 9–ാം പ്രതിയാണ്.
Results 1-10 of 427