Activate your premium subscription today
ന്യൂഡല്‍ഹി ∙ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ 5 പൊലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന.
ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. മാർച്ച് 20, 24 തീയതികളിലായി നടത്തിയ യോഗങ്ങൾക്കു ശേഷമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്.
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു വൻതോതിൽ പണം കണ്ടെടുത്തു. വീടിനു തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിരക്ഷാസേനയാണു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്തു. യശ്വന്ത്
ന്യൂഡൽഹി ∙ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.
ന്യൂഡൽഹി∙ വിവാദ പരാമർശങ്ങൾ നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം. പൊതുപ്രസ്താവനകളിൽ പദവിയുടെ അന്തസ്സും മര്യാദയും കാണിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. ജഡ്ജിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യം പരിഗണിച്ചാണ് സ്ഥലം മാറ്റാൻ ശുപാർശ നൽകിയത്. സീനിയോരിറ്റിൽ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് അനു ശിവരാമൻ. 2015 ഏപ്രിൽ നാലിന് കേരള
ന്യൂഡൽഹി ∙ അഞ്ച് ജുഡീഷ്യൽ ഓഫിസർമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. എം.ബി.സ്നേഹലത, ജോണ്സണ് ജോണ്‍, ജി.ഗിരീഷ്, സി.പ്രതീപ് കുമാർ, പി.കൃഷ്ണ കുമാർ എന്നിവരെയാണു കൊളീജിയം ശുപാർശ ചെയ്തത്. ജസ്റ്റിസ് എസ്.മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ കേരള ഹൈക്കോടതി
ന്യൂഡൽഹി∙ ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി.കെ. മിശ്രയെയും മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി. വിശ്വനാഥനെയും സുപ്രീം കോടതി ജഡ്ജിമാരായി കൊളിജീയം ശുപാർശ ചെയ്തു. ജഡ്ജിമാരായിരുന്ന ദിനേശ് മഹേശ്വരി, എം.ആർ. ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാർശ. നിലവിൽ സുപ്രീം കോടതിയിൽ 32 ജഡ്ജിമാരാണുള്ളത്. 34 ആണ് അനുവദനീയ
കൊച്ചി ∙ ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് കേരള ഹൈക്കോടതി കൊളീജിയം. അഞ്ചുപേരുടെ നിയമനത്തിന് ശുപാര്‍ശ ഏകകണ്ഠമാണ്. രണ്ട് പേരുകള്‍ വിയോജിപ്പുകളോടെയാണ് ശുപാര്‍ശ ചെയ്തത്. ഏതാനും അഭിഭാഷകരുടെ പേരുകളും പട്ടികയിലുണ്ടെന്നാണു സൂചന. സുപ്രീം കോടതി കൊളീജിയം വ്യാഴാഴ്ച ഈ
ന്യൂഡൽഹി ∙ ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച കൊളീജിയം ശുപാർശയിന്മേൽ സർക്കാർ കാലതാമസം വരുത്തുന്നതിൽ സുപ്രീം കോടതി വീണ്ടും ആശങ്ക രേഖപ്പെടുത്തി. ചില നിയമനങ്ങളും സ്ഥലംമാറ്റങ്ങളും മാത്രം തിരഞ്ഞെടുത്ത് വിജ്ഞാപനം ചെയ്യുന്നതാണ് സർക്കാരിന്റെ രീതിയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
Results 1-10 of 18