Activate your premium subscription today
കൊച്ചി∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റപത്രം. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണു പ്രതികൾ. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയത്.
കൊച്ചി ∙ കുസാറ്റിൽ നവംബർ 25ന് തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നു സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ.ദീപക് കുമാർ സാഹു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
കൊച്ചി ∙ കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും നാലുപേർ മരിച്ച സംഭവത്തിനു മുൻപു സുരക്ഷ സംബന്ധിച്ചു മുൻ പ്രിൻസിപ്പൽ നൽകിയ കത്തിൽ എന്തു നടപടിയെടുത്തെന്നു വിശദീകരിക്കാൻ സർവകലാശാല റജിസ്ട്രാർക്കു ഹൈക്കോടതി നിർദേശം നൽകി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീത പരിപാടി ഒരുക്കിയതിനാൽ നവംബർ 24, 25
കൊച്ചി ∙ കുസാറ്റിലെ ടെക് ഫെസ്റ്റിനു മുമ്പ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഡോ. ദീപക്ക് കുമാർ സാഹു നല്കിയ കത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കാൻ റജിസ്ട്രാറിന് ഹൈക്കോടതി നിർദേശം. ടെക് ഫെസ്റ്റിനിടെ നാലു പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഉണ്ടാകേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി ∙ ക്യാംപസുകളിൽ കുസാറ്റിൽ സംഭവിച്ചതുപോലെയുള്ള അപകടങ്ങളുണ്ടാകാതിരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. പരസ്പരം പഴിചാരാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണു സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. തീപിടിത്തമുണ്ടാകുന്ന
കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകര്‍ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ.എന്‍. ബിജു എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് കേസ്.
കളമശേരി ∙ കുസാറ്റിൽ നവംബർ 25ന് 4 പേരുടെ മരണത്തിനും ഒട്ടേറെ പേർക്കു പരുക്കു പറ്റുന്നതിനും ഇടയാക്കിയ ദുരന്തത്തിൽ അന്വേഷണം പൂർത്തിയാക്കിയ സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതോടെ സർവകലാശാലയിലെ ഭരണ–പ്രതിപക്ഷ യൂണിയനുകൾ 2 തട്ടിലായി. റിപ്പോർട്ട് ചിലരെ ബലിയാടാക്കുന്നതിനും മറ്റു ചിലരെ
കൊച്ചി ∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നവംബർ 25ന് നാലുപേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായില്ലെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെത്തുടർന്നു ഹർജി 21ന് പരിഗണിക്കാൻ മാറ്റി. വിദ്യാർഥികളെ ഒരു തരത്തിലും കുറ്റം പറയരുതെന്നും
കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദുരന്തത്തെ സംബന്ധിച്ചു സർവകലാശാലയും സർക്കാരും നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. മനഃപൂർവം ആരെങ്കിലും ചെയ്തതാണെന്നു കരുതുന്നില്ലെന്നും എന്നാൽ നിലവിലെ സ്ഥിതി സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയിലേക്കാണു വിരൽചൂണ്ടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബിടെക് വിദ്യാർഥികളുടെ ടെക്ഫെസ്റ്റിനിടയിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു വിദ്യാർഥികൾ മോചിതരായില്ല. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇന്നലെ ക്ലാസുകൾ ആരംഭിച്ചെങ്കിലും എത്തേണ്ടിയിരുന്ന 1300 വിദ്യാർഥികളിൽ 4 പേർ
Results 1-10 of 79