Activate your premium subscription today
കൊല്ലം∙ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗവ. പ്ലീഡർ പി.ജി.മനു (54) കൊല്ലത്തെത്തിയത് ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നതിന്. ഞായറാഴ്ച ഉച്ചയോടെയാണ് മനുവിനെ ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നു വാടക വീട്ടിലെത്തിയ ജൂനിയർ അഭിഭാഷകനാണു മൃതദേഹം കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു മൂവാറ്റുപുഴയ്ക്കു സമീപം മാമലശേരിയിലെ വസതിയിൽ എത്തിക്കും.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് അവിടെവച്ചു തന്നെയും ശാരീരികോപദ്രവം ഏൽപിച്ചതായി കേസിലെ 12–ാം സാക്ഷിയും സന്ദീപിന്റെ ബന്ധുവുമായ രാജേന്ദ്രൻ പിള്ള കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ നടന്ന സാക്ഷി വിസ്താര വേളയിലാണു മുൻ കരസേന ഉദ്യോഗസ്ഥൻ കൂടിയായ സാക്ഷി മൊഴി നൽകിയത്.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്താൻ പ്രതി ജി. സന്ദീപ് ഉപയോഗിച്ച കത്രിക ആശുപത്രിയിലെ ഡ്രസിങ് മുറിയിൽ ഉപയോഗിക്കുന്നതാണെന്നു സാക്ഷിമൊഴി. നഴ്സിങ് അസിസ്റ്റന്റ് ജയന്തിയാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ മൊഴി നൽകിയത്. മൊഴിയിൽ നിന്ന്: ‘‘സംഭവ ദിവസം പുലർച്ചെ പൂയപ്പള്ളി പൊലീസാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ കാലിലെ മുറിവുകൾ താൻ വൃത്തിയാക്കി. ആ സമയം അവിടെ ഉണ്ടായിരുന്ന കത്രിക പ്രതി രഹസ്യമായി കൈക്കലാക്കി’’. ഇത്തരം ഉപകരണങ്ങൾ ആശുപത്രിയിൽ സൂക്ഷിക്കുന്നതിന് റജിസ്റ്റർ ഉണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായി ജയന്തി കോടതിയെ അറിയിച്ചു.
കൊല്ലം∙ ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു. ആശുപത്രി ജീവനക്കാരായ മിനിമോൾ, പ്രദീപ, രമ്യ എന്നിവരാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ മൊഴി നൽകിയത്. ഇവരുടെ ചീഫ് സാക്ഷി വിസ്താരം പൂർത്തിയായി.
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ കേസിലെ ഒന്നാം സാക്ഷി ഡോ. മുഹമ്മദ് ഷിബിൻ ആണു വിചാരണയുടെ ആദ്യദിനം മൊഴി നൽകിയത്. വന്ദനയോടൊപ്പം അത്യാഹിത
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ കേസിലെ ഒന്നാം സാക്ഷി ഡോ. മുഹമ്മദ് ഷിബിൻ ആണു വിചാരണയുടെ ആദ്യദിനം മൊഴി നൽകിയത്. വന്ദനയോടൊപ്പം അത്യാഹിത വിഭാഗത്തിൽ ഡോ.ഷിബിൻ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു. നിലവിളി കേട്ടു താൻ അത്യാഹിത വിഭാഗത്തിലെ ഒബ്സർവേഷൻ മുറിയിലേക്കു കയറിയപ്പോൾ ഡോ.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നു തുടങ്ങും. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെയാണു സാക്ഷിവിസ്താരം നടക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് വന്ദനയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യം വിസ്തരിക്കുന്നത്. കേസിൽ 131 സാക്ഷികളിൽ 35 പേർ ഡോക്ടർമാരാണ്. പ്രതി പൂയപ്പള്ളി കുടവട്ടൂർ സ്വദേശി സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേരെയും വിസ്തരിക്കും. ആദ്യ ഘട്ടത്തിൽ 50 പേരെയാണു വിസ്തരിക്കുന്നത്.
കടുത്തുരുത്തി ∙ ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ നാളെ കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. സംഭവസമയത്ത് ഡോ. വന്ദനയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യം വിസ്തരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവത്തിൽ പരുക്കേറ്റവരെയും മറ്റു ദൃക്സാക്ഷികളെയും ഉൾപ്പെടെ കോടതിയിൽ വിസ്തരിക്കും.
കൊല്ലം∙ ഡോ.വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തില് സാക്ഷി വിസ്താരം തുടങ്ങാൻ ഒരുക്കമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ കോടതി തുടർനടപടികൾക്കായി കേസ് 30ലേക്ക് മാറ്റി.
Results 1-10 of 286