Activate your premium subscription today
ദ്വീപ് വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച നാല് ഇറാന് സ്വദേശികള്‍ക്ക് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിനു (ഒഎസ്ടി) സമീപം ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ താവളം. ലഹരി ഉപയോഗിക്കുന്നവർ തമ്മിലുള്ള തർക്കങ്ങളും അടിപിടിയും അവിടെ പതിവായി. കൊടുവള്ളി വാരിക്കുഴിത്താഴം അരീക്കോട്ടുകാവ് മുഹമ്മദ് ഷാഫിയെ (27) ഇതിനു അടുത്തുള്ള കെട്ടിടത്തിനു
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും.
കൊച്ചി∙ ഗുണ്ട ഓംപ്രകാശ് ഉൾപ്പെട്ട ലഹരിമരുന്നു കേസിലെ അന്വേഷണം കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിലേക്കു കേന്ദ്രീകരിക്കുന്നു. ഉന്നത പൊലീസ് ബന്ധമുള്ള ഷിഹാസിന്റെ വഴിവിട്ട ഇടപാടുകൾക്കു ഗുണ്ടകളുടെ ഒത്താശ ചെയ്യുന്ന പണിയാണു ഓംപ്രകാശ് ചെയ്യുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
കൊച്ചി∙ കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നു മരട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും(45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും(56) നഗരത്തിലെ നിശാ പാർട്ടികൾക്കു സ്ഥിരമായി ലഹരി പദാർഥങ്ങൾ എത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്, സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെൻ ഡി അരാഗ്വയ്ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു. ‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.
ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത് മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 കിലോയിലേറെ വരുന്ന അനധികൃത വസ്തുക്കളാണ് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡിന്റെ
ചെന്നൈ ∙ മനുഷ്യരാശിയെ കാർന്നു തിന്നുന്ന അപകടകാരി തന്നെയാണ് ലഹരിമരുന്നെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തമിഴ്നാട്ടിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയയെ കുറിച്ച് നിരവധി തവണ മുൻപ് വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ആ ചർച്ചകൾക്ക് കൂടുതൽ ചൂട് പകരുകയാണ് ദളപതി വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം
കൽപറ്റ ∙ ലഹരി വിറ്റ് നേടിയതെല്ലാം കണ്ടുകെട്ടി ലഹരിമാഫിയയ്ക്കെതിരായ നടപടി ശക്തമാക്കി പൊലീസ്. മീനങ്ങാടിയിൽ 348 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പ്രതികളിലൊരാളായ പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹാഫിസിന്റെ സഹോദരന്റെ പേരിലുള്ള കാറുകളും പിതാവിന്റെ പേരിലുള്ള 14.49 സെന്റ് സ്ഥലവും മീനങ്ങാടി
Results 1-10 of 116