Activate your premium subscription today
തിരുവനന്തപുരം∙ ഈ സാമ്പത്തിക വർഷം 39,876 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 42,814 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേരളം അറിയിച്ചെങ്കിലും 2,938 കോടി കുറച്ചാണ് അനുമതി നൽകിയത്.
ന്യൂഡൽഹി ∙ മണ്ഡല പുനർനിർണയ വിഷയം ഡിഎംകെ വീണ്ടും ലോക്സഭയിൽ ഉയർത്തി. ശൂന്യവേളയിൽ ഡി.എം.കതിർ ആനന്ദാണ് വിഷയം ഉന്നയിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡലപുനർനിർണയം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി), പ്രതിശീർഷ വരുമാനം, ഊർജ ഉൽപാദനം അടക്കമുള്ളവ നോക്കണം. മണ്ഡലപുനർനിർണയം സംസ്ഥാനങ്ങൾക്കെതിരെയുള്ള രഹസ്യ ആയുധമാക്കി മാറ്റരുതെന്നും പറഞ്ഞു.
പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്രംഗം (Indian economy) മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന (India GDP Growth) വളർച്ചനിരക്ക് 6.2 ശതമാനമായി മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
കേരളത്തിന്റെ സാമ്പത്തിക അച്ചടക്കത്തിലും കാര്യക്ഷമതയിലും സംഭവിച്ച ഇടിവ് നിരാശപ്പെടുത്തുന്നതാണ്. സംസ്ഥാന ബജറ്റിൽ പറയാത്ത ചിലതു കൂടി പറഞ്ഞാലേ നിരാശയുടെ കാരണം വ്യക്തമാകൂ. തനതു വരുമാനം (നികുതിയും നികുതി ഇതരവും) 9.8% വർധിച്ചതിൽ മന്ത്രി ആഹ്ലാദവാനായി. എന്നാൽ, നികുതി പിരിവിലെ കാര്യക്ഷമത അളക്കാനുള്ള മാനദണ്ഡം
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023 – 24 കാലയളവിൽ സമ്പദ്വ്യവസ്ഥ 6.5 % വളർച്ച രേഖപ്പെടുത്തി. മുൻ വർഷം ഇത് 4.2 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണെന്നും സംസ്ഥാനത്തിന്റെ നയസമീപനങ്ങളാണ്
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങൾക്കിടയിലെ (21 മാസങ്ങൾ) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 2022–23ൽ 6.6% വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക സർവേ. ജിഎസ്ഡിപി സ്ഥിരവിലയിൽ 5,78,05,727 രൂപ ആയിരുന്നത് 6,16,18,850 രൂപയായി. പ്രതിശീർഷ വരുമാനം 6.6% വർധിച്ചു. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Results 1-7