Activate your premium subscription today
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് വ്യാജ വായ്പ കേസിൽ നിക്ഷേപകർക്കു നഷ്ടപ്പെട്ട പണം തിരികെ നൽകാൻ പിഎംഎൽഎ പ്രത്യേക കോടതി നടപടി തുടങ്ങി. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനെ ഏൽപിക്കാൻ തയാറാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) അറിയിപ്പിൽ നിലപാട് അറിയിക്കാനാണു കോടതി ബാങ്ക് ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തുവകകൾ ബാങ്കിനു കൈമാറിയാൽ അതേറ്റെടുത്തു നിക്ഷേപകർക്കു നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടി സത്യവാങ്മൂലമായി കോടതിയിൽ ബോധിപ്പിക്കണം.
സഹകരണ ബാങ്കുകളിൽ നിക്ഷേപ വർധനയ്ക്കായി നിക്ഷേപസമാഹരണ യജ്ഞം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപത്തിന് പലിശ കുറച്ചതോടെ നിക്ഷേപസമാഹരണ യജ്ഞം പാളി. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പലിശയിൽ വർധന വരുത്തി പുതിയ സർക്കുലർ ഇറക്കും.
കൊച്ചി ∙ രാഷ്ട്രീയക്കാർ അടക്കം പ്രതികളായ ബെനാമി വായ്പ തട്ടിപ്പു കേസിൽ 350 കോടി രൂപ നഷ്ടപ്പെട്ട ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കാണ് ‘ഒന്നാമത്തെ ഇരയെന്നു’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിചാരണക്കോടതിയെ അറിയിക്കും. കേസിൽ ഇ.ഡി കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുവകകൾ ഏറ്റെടുത്തു വിൽപന നടത്തി പണം തട്ടിപ്പിലെ ഇരകൾക്കു കൈമാറാനുള്ള അവകാശം കരുവന്നൂർ ബാങ്കിനാണെന്ന നിലപാടാണ് ഇ.ഡി സ്വീകരിക്കുന്നത്. സ്വത്തും പണവും ഇരകൾക്കു കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാൻ കരുവന്നൂർ ബാങ്ക് ‘എന്തുകൊണ്ടോ’ സഹകരിക്കുന്നില്ലെന്ന നിലപാടും ഇ.ഡി കോടതിയെ അറിയിക്കും.
കോട്ടയം∙ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പകൾ സിപിഎം പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ രേഖ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പണം ഉടൻ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇരിങ്ങാലക്കുട∙ കരുവന്നൂർ സഹകരണ ബാങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ നൽകാൻ അധികൃതർ തയാറാകാതെ വന്നതോടെ ബാങ്കിന് മുൻപിൽ വസ്ത്രം ഊരിയെറിഞ്ഞ് നിക്ഷേപകന്റെ പ്രതിഷേധം.
കോഴിക്കോട് ∙ കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്വെയർ സ്ഥാപിക്കാൻ പിൻവാതിൽ കരാറിനു നീക്കമെന്ന് ആരോപണം. കരാർ ഒപ്പിടുന്ന കമ്പനിക്കു പകരം, പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമാണു സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതെന്നാണു വിവരം. കരാർ വ്യവസ്ഥയിലെ ഭിന്നതയെ തുടർന്നു കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച ടി.വി.സുഭാഷിനെ റജിസ്ട്രാർ സ്ഥാനത്തു നിന്നു നീക്കി വനിതാ ഐഎഎസ് ഓഫിസർക്കു ചുമതല നൽകിയെങ്കിലും അവരെയും ഒറ്റ ദിവസം കൊണ്ടു മാറ്റി. പുതിയ റജിസ്ട്രാർ ചുമതലയേറ്റെങ്കിലും ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ല.
തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്നും അതിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ എടുത്ത് കളയണം. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം സാധാരണക്കാരുടെ ജീവിതത്തെയാണ് അട്ടിമറിക്കുന്നത്. നിക്ഷേപകർക്ക്
തിരുവനന്തപുരം∙ പ്രസിഡന്റ് വഞ്ചിച്ചെന്നു കുറിപ്പെഴുതി നിക്ഷേപകന് ജീവനൊടുക്കിയതിനെ തുടര്ന്ന് ചെമ്പഴന്തി അഗ്രികള്ച്ചറല് ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തില് സഹകരണ ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ
കൊച്ചി ∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികളിലൊരാളായ പി.ആർ.അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകളുടെ വിവാഹ ആവശ്യത്തിന് 10 ദിവസത്തേക്ക് ഉപാധികളോടെയാണു ജാമ്യം. ആവശ്യത്തെ ഇ.ഡി എതിർത്തില്ല. നേരത്തേ എറണാകുളം പിഎംഎൽഎ കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അരവിന്ദാക്ഷന്
ഭരണസമിതിക്ക് മൂന്നുതവണയിൽ കൂടുതൽ തുടരാനാകില്ലെന്ന് സഹകരണ നിയമത്തിൽ മാറ്റം കൊണ്ടുവന്നതിനു പിന്നാലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും.
Results 1-10 of 105