Activate your premium subscription today
മസ്കത്ത് ∙ ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന് എയര്. 500 പ്രവാസികള് ഉള്പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന് എയര്, ഒമാന് എയര്പോര്ട്ട്സ് ചെയര്മാനുമായ മന്ത്രി എന്ജി. സഈദ് ബിന് ഹമൂദ് അല് മഅ്വലി പറഞ്ഞു.
വാഷിങ്ടൻ ∙ സിഡിസി, എഫ്ഡിഎ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് ആരോഗ്യ ഏജൻസികളിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ട്. പിരിച്ചുവിടലുകൾ എച്ച് എച്ച് എസിനെ 62,000 തസ്തികകളിലേക്ക് ചുരുക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മാസം 400 ട്രെയിനികളെ പുറത്താക്കിയ ഇൻഫോസിസ് 45 പേരെക്കൂടി മൈസൂരു ക്യാംപസിൽ നിന്ന് പിരിച്ചുവിട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷ വിജയിക്കാത്തവർക്കെതിരെയാണ് നടപടി.
വാഷിങ്ടൻ∙ യുഎസിലെ ഫെഡറല് മേഖലയിലെ കൂട്ടപിരിച്ചുവിടലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തിരിച്ചടി. വിവിധ വകുപ്പുകളിലെ പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സാൻ ഫ്രാൻസിസ്കോയിലെയും മേരിലാൻഡിലെയും ഫെഡറൽ ജഡ്ജി വില്യം അൽസാപ് ഉത്തരവിട്ടു.
ഇന്നലെ 400 ഫിലഡൽഫിയ ഐആർഎസ് ജീവനക്കാരെ പിരിച്ചുവിട്ടു.
സാൻഫ്രാൻസിസ്കോ∙ പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള് ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്. എന്നാല് സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്ണിയ അടിസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്ക്സ്. ഇക്കാര്യത്തില് ഫ്രഷ്
ജോലിക്കായുള്ള അപേക്ഷകള് ഫില്റ്റര് ചെയ്യാന് ആപ്ലിക്കന് ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള് ഇല്ലാത്തവരുടെ റെസ്യൂമെകള് നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്ക്കും
വര്ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്ഷം ജനുവരി രണ്ട് മുതല് ജീവനക്കാരെല്ലാം ആഴ്ചയില് അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ് സിഇഒ ആന്ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 500 ജീവനക്കാരെക്കൂടി എജ്യുടെക് കമ്പനിയായ ബൈജൂസ് പിരിച്ചുവിടുന്നു. പിരിച്ചുവിടൽ സെയിൽസ്, അധ്യാപകർ, ട്യൂഷൻ സെന്റർ എന്നീ വിഭാഗങ്ങളെ ബാധിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബൈജൂസ് നടത്തിയിട്ടില്ല. രണ്ടാഴ്ച മുൻപ് തുടങ്ങിയ പിരിച്ചുവിടൽ ഏതാണ്ട് 500 പേരെ ബാധിക്കുമെന്നു കരുതുന്നു.
Results 1-10 of 64