Activate your premium subscription today
കോഴിക്കോട് ∙ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിമരുന്ന് വിൽപ്പന നടത്താനായി വന്ന രണ്ട് പേർ കാരന്തൂരിലെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി മഞ്ചേശ്വരം ബായാർ പദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27,) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് പി.എൻ (24) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മുസമിൽ.
കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്നും വിൽപനയ്ക്ക് എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവ് (24), കാസർകോട് മഞ്ചേശ്വരം സ്വദേശി മുസാമിൽ (27) എന്നിവരെയാണ് കാരന്തൂരിലുള്ള ലോഡ്ജിൽ വച്ചു കോഴിക്കോട് സിറ്റി ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ ഈ മാസം പിടികൂടുന്ന രണ്ടാമത്തെ വലിയ ലഹരിമരുന്ന് കേസാണിത്.
ബത്തേരി ∙മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയ്ക്കിടെ 49.78 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യനെ(26) ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി. ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്ന യുവാവ്
ബോവിക്കാനം∙ ബെംഗളൂരുവിൽനിന്നു കടത്തിയ 100 ഗ്രാം എംഡിഎംഎ പൊലീസ് സാഹസികമായി പിടികൂടി. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ 4 പേരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടക്കണ്ണി പള്ളി ക്വാർട്ടേഴ്സിലെ പി.എം.ഷാനവാസ്(42), ഭാര്യ ഷെരീഫ(40), ഷാനവാസിന്റെ സഹോദരി ചട്ടഞ്ചാൽ എംഎഫ് മൻസിലിലെ പി.എം.ഷുഹൈബ (38), മുളിയാർ
ആലപ്പുഴ ∙ ജില്ലയിൽ 2024ൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 1436 അബ്കാരി കേസുകളും 609 ലഹരിമരുന്നു കേസുകളും ഉൾപ്പെടെ 7074 കേസുകൾ. എംഡിഎംഎയും മെത്താംഫെറ്റമിൻ ഉൾപ്പെടെയുള്ള രാസലഹരികൾക്കു യുവാക്കൾ അടിമപ്പെടുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിലേക്കു കൂടുതൽ എത്തുന്ന ലഹരിമരുന്നായ കഞ്ചാവിന് ഇപ്പോൾ പല
പത്തനംതിട്ട ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ എക്സൈസ് റജിസ്റ്റർ ചെയ്ത ലഹരിക്കേസുകൾ 6307. ഇതിൽ 1788 അബ്കാരി കേസുകളും 538 മയക്കു മരുന്നു കേസുകളും പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട 3981 കേസുകളും ഉൾപ്പെടുന്നു. കേസുകളുടെ എണ്ണത്തിൽ ചില മാസങ്ങളിൽ വർധന കാണിക്കുന്നതിനെ എക്സൈസ് വകുപ്പ് ഗൗരവമായാണു കാണുന്നത്. ഡിസംബറിൽ
കോട്ടയം∙ മൂന്നു ഗ്രാം കഞ്ചാവല്ലേ പിടിച്ചത്, അതിനു കേസെടുക്കണോ? മൂന്നു ഗ്രാം കഞ്ചാവ് കൈവശം വച്ചാൽ കേസെടുക്കാനാവില്ല. എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെ കഞ്ചാവ് സൂക്ഷിച്ചതിനും വലിച്ചതിനും എക്സൈസ് പിടികൂടി കേസെടുത്തതിനു പിന്നാലേ സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. ഏത് അളവിലും കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ പറയുന്നു. ഒരു ഗ്രാം കഞ്ചാവ് കൈവശംവച്ചാലും 100 കിലോ കൈവശം വച്ചാലും 2001വരെ ഒരേ ശിക്ഷയായിരുന്നു. 2001ൽ നിയമത്തിൽ ഭേദഗതിവന്നു. കഞ്ചാവിന്റെ അളവിന് അനുസരിച്ച് ശിക്ഷയിലും മാറ്റം വരുത്തി. സ്മോൾ, മീഡിയം, കമേഷ്യൽ എന്നിങ്ങനെ വേർതിരിച്ചു.
ഇരിട്ടി∙ വാഹനപരിശോധനയ്ക്കിടെ, കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴ പൊലീസ് ചെക് പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. 45 ഗ്രാം മെത്താഫിറ്റമിൻ എന്ന ലഹരിമരുന്നുമായി മുണ്ടേരി സ്വദേശി ഗൗരീഷി (36) നെയാണ് ഇരിട്ടി എസ്ഐ കെ.ഷറഫുദ്ദീനും ജില്ലാ റൂറൽ പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ്
പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു നിന്നു പൊലീസ് പിടികൂടിയത്.
മലപ്പുറം ∙ വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമാ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്.
Results 1-10 of 166