Activate your premium subscription today
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.
ഇംഫാൽ ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് സ്ഥാനമേറ്റു. 5 മന്ത്രിമാരും ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാവുന്നത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. | Biren Singh | Manipur | Manorama News
എൻ. ബിരേൻ സിങ് തന്നെ വീണ്ടും മണിപ്പുർ മുഖ്യമന്ത്രിയാവും. കേന്ദ്ര നിരീക്ഷകയായി എത്തിയ മന്ത്രി നിർമല സീതാരാമനാണ് ബിരേൻ സിങ്ങിന്റെ പേര് പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. യോഗം ബിരേൻ സിങ്ങിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി മന്ത്രി പറഞ്ഞു...Assembly Elections Results In Manipur , Manipur Assembly Constituency Results, Manipur Assembly Election Results2022
ഇംഫാൽ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ബിരേൻ സിങ്ങിനെ ബിജെപി പ്രഖ്യാപിച്ചത്. മണിപ്പൂരിൽ ബിജെപിയുടെ കേന്ദ്ര | N Biren Singh | Manipur Chief Minister | Manipur CM | BJP | Manorama Online
ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്ന 2 നേതാക്കൾ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഡൽഹിയിലെത്തി. മുഖ്യമന്ത്രി ബിരേൻ സിങ്, മുതിർന്ന മന്ത്രി തൊങ്ങാം ബിശ്വജിത് എന്നിവരെയാണ് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവിയും ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി | Manipur Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ മണിപ്പുരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന എംഎൽഎ എസ്.രാജൻ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം 19നാണ് കഴിഞ്ഞ സഭയുടെ കാലാവധി അവസാനിക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ യുപിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരെ ബിജെപി നിയോഗിച്ചു. BJP, UP, Yogi Adithyanath, Observer, Manorama News
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും... Manorama Explainer, Election, BJP, Congress
സംഘർഷഭരിതമായ രാഷ്ട്രീയം നിറഞ്ഞ മണിപ്പുരിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത് കോൺഗ്രസിനോടു മാത്രമല്ല, മന്ത്രിസഭയിലെത്തന്നെ സഖ്യകക്ഷികളോടും പൊരുതിയാണ്. വിശാല വടക്കുകിഴക്കൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നാഷനൽ പീപ്പിൾസ്..Assembly Elections Results In Manipur , Manipur Assembly Constituency Results,
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് ഉൾപ്പെടെ നാലിടത്ത് ബിജെപിക്കു മിന്നും ജയം. പഞ്ചാബിൽ കോൺഗ്രസിനെ തുരത്തി തരംഗമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്കു ചുവടുവച്ചു...Assembly Elections Results In Uttar Pradesh , UP Assembly Election Results 2022
Results 1-10 of 88