Activate your premium subscription today
വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച് വ്യക്തമായും കൃത്യമായും വിശദമായും അറിയാം.
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജൂൺ 12നാണ്. വിമാനത്തിലുണ്ടായിരുന്ന 242 പേരും അത് ഇടിച്ചിറങ്ങിയ താഴെ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന 34 പേരുമുൾപ്പെടെ 270 ഓളം പേർ അപകടത്തിൽ മരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 251 പേരെയും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 245 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇവരിൽ 176 ഇന്ത്യക്കാരും 49 ബ്രിട്ടിഷുകാരും ഏഴു പോർച്ചുഗീസുകാരും ഒരു കാനഡാ പൗരനും ഉൾപ്പെടുന്നു. വിമാനയാത്രികരല്ലായിരുന്ന 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്സ് രഞ്ജിത ജി. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിൽ ആദ്യം ചില തടസ്സങ്ങളുണ്ടായിരുന്നു. സഹോദരന്റെ ഡിഎൻഎ ഉപയോഗിച്ചു നടത്തിയ പരിശോധന ഫലപ്രദമാകാതെ വന്നതോടെ പിന്നീട് അമ്മയുടെ രക്തസാംപിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
∙പ്രധാനസവിശേഷത:പട്ടത്തിന്റെആകൃതിയിലുള്ളരൂപഘടന. ∙ വിമാനങ്ങളുടെഎണ്ണം: 20 ∙ 18,000 കിലോവരെ ഭാരമുള്ളബോംബുകൾ വഹിക്കാൻ ശേഷി. വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ളഉയർന്ന ശേഷി. ∙ ഒറ്റത്തവണ ഇന്ധനംനിറച്ചാൽ 18,500കിലോമീറ്ററോളംപറക്കാൻ കഴിവ്. ∙ നിർമാണം:നോർത്രോപ് ഗ്രമ്മൻ ∙ നിർമിച്ചത്:1988–2000 കാലയളവിൽ
വാഷിങ്ടൺ∙ ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്. ഇറാന് ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. ആണവ നിലയങ്ങൾക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. ഭൂമിക്കടിയിൽ ശക്തമായ കോൺക്രീറ്റ് പാളികൾക്കുള്ളിൽ സ്ഥിതി
ജറുസലം∙ ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് ഇസ്രയേൽ. ഈ സംഘർഷത്തിൽ ആദ്യമായാണ് ഇത്തരം ബോംബ് ഉപയോഗിക്കുന്നത്. മനുഷ്യന് ഏറെ അപകടകരമാണ് ക്ലസ്റ്റർ ബോംബുകൾ.
തിരുവനന്തപുരം ∙ അയല്പക്കത്തെ പുരയിടത്തിലെ വമ്പന്‍ മരങ്ങള്‍ ശക്തമായ കാറ്റില്‍ നമ്മുടെ വീടിന്റെ ഭാഗത്തേക്ക് ആടിയുലയുമ്പോള്‍ എല്ലാവര്ക്കും കടുത്ത ആശങ്കയാണ്. പല തവണ പറഞ്ഞിട്ടും മരം വെട്ടിമാറ്റാന്‍ അയല്‍വാസി തയാറാകുന്നില്ലെന്നാണ് മിക്കവരുടെയും പരാതി. മരം വീണ് വീട് തകരുന്നതു വരെ പരാതി
ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് അണുബോംബ്. അനേകായിരം ആയുധങ്ങളെക്കാൾ സുരക്ഷ നൽകുന്നതാണ് ഒരൊറ്റ അണുബോംബ്. ഇതു കയ്യിലുള്ള രാജ്യങ്ങളെ തൊടാൻ എതിരാളികൾ മടിക്കും. കാരണം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുർവിധി ഇന്നും ഭരണാധികാരികളെ നടുക്കുന്നതാണ്. അതിനാൽ തന്നെയാണ് ഈ ശേഷി കൈവരിക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽനിന്ന് ടേക്ക് ഓഫിനു തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) ‘മേയ്ഡേ’ സന്ദേശം എത്തിയിരുന്നുവെന്ന് റിപ്പോർട്ട്. ഈ സന്ദേശത്തോടുള്ള എടിസിയുടെ പ്രതികരണത്തിനു പൈലറ്റുമാർ മറുപടി നൽകിയില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘മേയ്ഡേ’ സന്ദേശം നൽകിയതിനമാൽ, ടേക്ക് ഓഫിനുപിന്നാലെ എന്തോ സാങ്കേതിക പ്രശ്നം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാണു കരുതുന്നത്. വ്യോമഗതാഗതമേഖലയിൽ മാത്രമല്ല, കടൽ ഗതാഗതത്തിലും മറ്റ് അപകടഘട്ടങ്ങളിലും ആഗോളതലത്തിൽ ഉപയോഗിച്ചുവരുന്ന ‘ഡിസ്ട്രസ് സിഗ്നൽ’ (അപകടാവസ്ഥയിൽ പുറപ്പെടുവിക്കുന്ന അടിയന്തിര സഹായ അഭ്യർഥന) ആണ് മേയ്ഡേ എന്നത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലവര്‍ഷവും കാറ്റും ശക്തമാകുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ക്കു കാരണമാകുന്നത് മരം വീണുള്ള അപകടങ്ങളാണ്. വഴിയരികിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ ആരാണു മുറിച്ചു മാറ്റേണ്ടത്, ഇതിന്റെ ചെലവ് ആരു വഹിക്കും, ഇത്തരം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്കാന് ആര്‍ക്കാണു ബാധ്യത തുടങ്ങി നിരവധി സംശയങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഓറഞ്ച് ബുക്കിനെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പുകള് നല്‍കിയിട്ടുണ്ട്.
ശതകോടീശ്വരൻ ഇലോൺ മസ്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്പോരിൽ ഉയർന്നുവന്ന പേരാണ് എപ്സ്റ്റീൻ ഫയൽസ് (Epstein Files). യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സ്റ്റീൻ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 2019ലാണ് അറസ്റ്റിലായത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും എപ്സ്റ്റീൻ നേരിട്ടിരുന്നു. ഈ കേസുകളിൽ ആഗോള തലത്തിൽ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
യുട്യൂബ് വിഡിയോകൾ കാണുന്നത് ഇഷ്ടമാണെങ്കിലും, ഒന്നോ രണ്ടോ മണിക്കൂർ നീളുന്ന ലെക്ചറുകളും പോഡ്കാസ്റ്റുകളും മുഴുവനും ഒറ്റയിരിപ്പിനു കാണാൻ നമുക്ക് കഴിഞ്ഞേക്കില്ല. പഠനസംബന്ധമായ വിഡിയോ ആണെങ്കിൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മുഴുവനായി കാണുക എളുപ്പമല്ല. എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങളെന്തെങ്കിലും അതിലുണ്ടോയെന്ന് അറിയുകയും വേണമെങ്കിൽ കുഴഞ്ഞതുതന്നെ.
Results 1-10 of 137