Activate your premium subscription today
മണ്ണാർക്കാട് ∙ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ചന്ദനവുമായി ഒരാൾ അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് കല്ലംതൊടി മുഹമ്മദ് നിസാറിനെ (30) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കാറിൽ നിന്ന് 64.100ഗ്രാം ചന്ദനമരങ്ങളുടെ കഷണങ്ങളും ചീളുകളും പിടിച്ചെടുത്തു. മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ
നെടുമ്പാശേരി (കൊച്ചി) ∙ ബാങ്കോക്കിൽ നിന്നു വിമാന മാർഗം കേരളത്തിലേക്കു കൊണ്ടുവന്ന ആമകളെയും ഒരു മുയലിനെയും കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി എത്തിയ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി കാർത്തിക്കാണ് ഇവയെ കടത്താൻ ശ്രമിച്ചത്.
റാന്നി∙ ഹോട്ടലിൽ മുറിയെടുത്ത് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവർക്ക് സംസ്ഥാനാന്തര വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമെന്നു വനം വകുപ്പ്. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആലപ്പുഴ വണ്ടാനം പൊക്കത്തിൽ വീട്ടിൽ അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴീക്കൽ കുരിപ്പശേരി വമ്പിശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുല്ലയ്ക്കലിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.വിൽപനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെയും ഇവരിൽനിന്നു കണ്ടെടുത്തിരുന്നു.
ഒമാനിൽനിന്ന് എയർ കാർഗോ വഴി എത്തിച്ചു വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നര കിലോഗ്രാമിലേറെ എംഡിഎംഎ പൊലീസ് പിടികൂടി. ലഹരിക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള കൊണ്ടോട്ടി മുക്കൂട് മുള്ളൻമടക്കൽ പി.ആഷിഖിന്റെ (26) വീട്ടിൽനിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. 1.59 കിലോഗ്രാം ലഹരിമരുന്ന് 42 കവറുകളിലാണു സൂക്ഷിച്ചിരുന്നത്.
പുണെ ∙ പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ 4.01 ലക്ഷം ഡോളർ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്തിയ വിദ്യാർഥികൾ പുണെ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്നെത്തിയ 3 വിദ്യാർഥികളാണു പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണു (എഐയു) ഇവരുടെ ബാഗുകൾ പരിശോധിച്ചത്.
കാഞ്ഞങ്ങാട് ∙ മണൽക്കടത്തുസംഘത്തെ പിടികൂടാൻ പോയ പൊലീസിന്റെ 2 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് ടിപ്പർലോറി പാഞ്ഞത് 30 കിലോമീറ്ററോളം. ഒടുവിൽ റോഡിന് നടുവിൽ മണലിറക്കി സിനിമാ സ്റ്റൈലിൽ കടന്നുകളയൽ. ഇന്നലെ പുലർച്ചെ 1.40ന് ആണ് സംഭവം.മണൽക്കടത്ത് സംഘത്തെ പിടികൂടാനായി എസ്ഐയും രണ്ടു പൊലീസുകാരും അടങ്ങുന്ന സംഘം
തിരൂരങ്ങാടി ∙ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയിൽ പൊലീസിന് സഹായികളായി നാട്ടുകാർ. നെല്ലിലെ പതിരും സോപ്പ് പൊടിയും പ്ലാസ്റ്റിക് ചാക്കിലാക്കി മുകളിലിട്ട് അതിന്റെ മറവിൽ സ്പിരിറ്റ് കടത്തിയ സംഘം കിലോമീറ്ററുകൾ താണ്ടി കൊളപ്പുറത്തെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ലോറിയുടെ പിറകുവശം ടാർപായ കൊണ്ട് മറച്ച
ജിദ്ദ തുറമുഖം വഴി വൻ ലഹരിമരുന്ന് ശേഖരം കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വിഫലമാക്കി.
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.
വിൽപനയ്ക്കായി കുവൈത്തിലേക്ക് കൊണ്ടുവന്ന 6,828 കുപ്പി വിദേശ മദ്യം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
Results 1-10 of 60