Activate your premium subscription today
അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ റഷ്യയുമായും ചൈനയുമായും അവരുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാശ്ചാത്യ ഉപരോധങ്ങളും, സാമ്പത്തിക ഒറ്റപ്പെടലും കാരണം റഷ്യയും, ചൈനയും അമേരിക്കൻ ഡോളറിനെ തഴയാൻ
ന്യൂഡൽഹി∙ അഫ്ഗാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന് മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല സംഭാഷണമാണിത്.
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചെന്നു താലിബാൻ അറിയിച്ചു. ചൂതാട്ട സ്വഭാവം സംശയിക്കുന്നതിനാലാണു നിരോധനം. അഫ്ഗാനിസ്ഥാനിലെ ദേശീയ ചെസ് ഫെഡറേഷന്റെ പ്രവർത്തനങ്ങളും മരവിപ്പിച്ചു. നടപടി പുനഃപരിശോധിക്കണമെന്നു താലിബാനോട് ആവശ്യപ്പെടുമെന്ന് രാജ്യാന്തര ചെസ് ഫെഡറേഷൻ അറിയിച്ചു.1996ൽ താലിബാൻ അധികാരത്തിൽ വന്നപ്പോഴും ചെസ് നിരോധിച്ചിരുന്നു. പിന്നീട് 2001ൽ ഭരണം മാറിയതോടെ നിരോധനം പിൻവലിച്ചു.
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരു വശത്ത് താലിബാനെ നിർത്തിക്കൊണ്ടായിരുന്നു പാക്കിസ്ഥാൻ ഇരട്ടത്താപ്പ് കാണിച്ചിരുന്നതെന്നും പക്ഷേ, സ്വന്തം സൃഷ്ടിയായ ഭീകരതയിൽ ആ രാജ്യം കുടുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ
വാഷിങ്ടൻ ∙ അഫ്ഗാനിൽ യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകി നോട്ടപ്പുളളിയായി മാറിയ താലിബാൻ നേതാവിനെ കിട്ടാൻ ഇനാം പ്രഖ്യാപിച്ച നടപടി യുഎസ് പിൻവലിച്ചു. താലിബാൻ ഭരണകൂടത്തിലെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ചു വിവരം നൽകി അറസ്റ്റിനു സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണു പിൻവലിച്ചത്.
എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ചൈനയിലുണ്ട്. വടക്കു പടിഞ്ഞാറേ കോണിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയായ സിൻജിയാങ്. മധ്യ- ദക്ഷിണ ഏഷ്യയിലെ എട്ടു രാജ്യങ്ങളുമായിട്ടാണ് സിൻജിയാങ് അതിർത്തി പങ്കിടുന്നത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും വടക്കു ഭാഗത്തു റഷ്യയും വടക്കു കിഴക്കേ ഭാഗത്തായി മംഗോളിയയും സ്ഥിതി ചെയ്യുന്നു. ഈ രീതിയിൽ നോക്കിയാൽ ചൈനയിൽനിന്ന് മധ്യ-ഉത്തര ഏഷ്യയിലേക്കുള്ള പാതയിൽ പ്രമുഖ സ്ഥാനമാണ് സിൻജിയാങ്ങിനുള്ളത്. ഇതിനു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അക്സായി ചിൻ എന്ന വിജനമായ പീഠഭൂമിയും സിൻജിയാങിന്റെ തെക്കാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ തുർക്കിസ്ഥാൻ (East Turkistan) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിലെ നിവാസികൾ തുർക്കി വംശജരായ ഉയിഗുർ എന്ന ജനതയാണ്. ചൈനയിലെ ഹാൻ വംശജരിൽ നിന്നും കാഴ്ചയിലും ജീവിതരീതികളും വ്യത്യസ്തരായ ഇവരിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളുമാണ്. ആദ്യ കാലങ്ങളിൽ മധ്യ ഏഷ്യയിലെ വിവിധ ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. മംഗോളിയയുടെ പ്രതാപകാലത്ത് അവരുടെ അധീശത്തിലായിരുന്നു. മംഗോളിയയുടെ ശക്തി പതിനെട്ടാം നൂറ്റാണ്ടോടെ ക്ഷയിച്ചതോടെ പ്രദേശം ചൈനാ മഹാരാജ്യത്തിന്റെ ഭാഗമായി. പക്ഷേ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യാക്കൂബ് ബേഗ് എന്ന പടനായകൻ ചൈനക്കാരെ തുരത്തി 'കഷ്ഗെറിയ' എന്ന പേരിൽ ഇസ്ലാമിക രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം 1879ൽ ചൈനീസ് പട്ടാളം വീണ്ടുമെത്തി ഈ പ്രദേശം കൈയടക്കി. ശേഷം അവർ പ്രവിശ്യയെ സിൻജിയാങ് എന്നു നാമകരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാന നാളുകളിലെത്തിയപ്പോൾ സിൻജിയാങ്ങിൽ ഒരു കലാപമുണ്ടായി. ചൈനയിലെ
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ അംബാസഡർ തലത്തിലുള്ള ഒരു പ്രതിനിധിയെ സ്വീകരിക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി സൂചന. ഔദ്യോഗികമായി അംബാസഡർ സ്ഥാനം അംഗീകരിക്കാൻ ഇന്ത്യയ്ക്കു പ്രയാസമുള്ളതിനാൽ അതേ തലത്തിലുള്ള പ്രതിനിധിയായാവും കണക്കാക്കുക. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനത്തിനിടെ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. ഇതു സംബന്ധിച്ച വാർത്തകളോടു വിദേശമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഖത്തറിലെ താലിബാൻ അംബാസഡറുടെ പുത്രനായ നജിബ് ഷഹീന്റെ പേരാണ് പ്രധാനമായി കേൾക്കുന്നത്.
ഹേഗ് (നെതർലൻഡ്സ്) ∙ അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ, താലിബാൻ ഉന്നത നേതാവും ന്യായാധിപനുമായ അബ്ദുൽ ഹക്കീം ഹഖാനി തുടങ്ങിയവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐസിസി) അപേക്ഷ.
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
ഇസ്ലാമാബാദ്∙ അഫ്ഗാൻ താലിബാനെതിരെ രൂക്ഷവിർശനവുമായി നൊബേൽ ജേതാവ് മലാല യൂസഫ്സായി. താലിബാൻ ലിംഗവിവേചനം നടപ്പാക്കുകയാണെന്നും സംസ്കാരത്തിന്റെയും മതത്തിന്റെയും ന്യായം പറഞ്ഞ്, അതിന്റെ മറവിൽ തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുകയാണെന്നും മലാല തുറന്നടിച്ചു. ഇസ്ലാമാബാദിലെ രാജ്യാന്തര കോൺഫറൻസിൽ, മുസ്ലിം രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു മലാല.
Results 1-10 of 766