Activate your premium subscription today
ഷിക്കാഗോയിലെ റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്ത് രാത്രിയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്.
വെയ്ൻ (യുഎസ്) ∙ മിഷിഗൻ സംസ്ഥാനത്തെ വെയ്ൻ നഗരത്തിൽ ക്രോസ്പോയിന്റ് കമ്യൂണിറ്റി ചർച്ചിൽ പ്രാർഥന നടക്കുന്നതിനിടെ അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടു. പള്ളിക്കുള്ളിൽ നൂറ്റൻപതോളം പേർ ഞായറാഴ്ച പ്രാർഥന നടത്തുന്നതിനിടെയാണ് ബ്രയാൻ ആന്റണി ബ്രൗണിങ് (31) എന്നയാൾ അക്രമം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വെടിവച്ച ഇയാളെ പള്ളിയിലേക്കു വന്ന ഒരാൾ വാഹനം ഇടിച്ചുവീഴ്ത്തി. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. യുവാവിനു മനോദൗർബല്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
യുഎസിലെ മിനസോഡ സംസ്ഥാനത്തു ഡെമോക്രാറ്റ് പാർട്ടി നേതാവിനെയും ഭർത്താവിനെയും വീട്ടിൽക്കയറി വെടിവച്ചുകൊന്ന പ്രതിയായ വാൻസ് ബോൽട്ടറെ (57) പൊലീസ് പിടികൂടി
വാഷിങ്ടൻ ∙ വാഷിങ്ടനിൽ ഇന്ത്യൻ ടെക് സംരംഭകൻ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായി റിപ്പോർട്ട്. വാഷിങ്ടനിലെ ന്യൂകാസിലിൽ ഇന്ത്യൻ ടെക് സംരംഭകനായ ഹർഷവർധന എസ് കിക്കേരി (57) ഭാര്യ ശ്വേത പന്യം (44), 14 വയസ്സുള്ള മകൻ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി.
വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. തെക്കുകിഴക്കൻ ഡാലസിലെ ഇന്റർസ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് ശേഷമാണ് വെടിവയ്പ് നടന്നത്.
ഇഡാഹോ ∙ പൊലീസിന് നേർക്ക് കത്തി വീശിയ കൗമാരക്കാരന് നേരെ 9 തവണ വെടിയുതിർത്ത് പൊലീസ്. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനായ വിക്ടർ പെരസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൻസസ് ( യുഎസ്) ∙ ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ ഫാ. അരുൾ കരശാല കാൻസസിലെ സെനക്ക പട്ടണത്തിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിലെ വികാരിയായ ഫാ. അരുളിന് പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്താണു വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെന്നു
ന്യൂയോർക്ക് ∙ യുഎസിൽ വെർജീനിയ സംസ്ഥാനത്തെ ആക്കോമാക്ക് കൗണ്ടിയിലെ സ്റ്റോറിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വംശജരായ പ്രദീപ്കുമാർ പട്ടേലും(56) മകൾ ഉർമിയും(24) കൊല്ലപ്പെട്ടു. പ്രദീപിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണു സ്റ്റോർ. ഇവിടെ ജീവനക്കാരാണ് ഇരുവരും. സംഭവവുമായി ബന്ധപ്പെട്ട് ജോർജ് ഫ്രേസിയർ വാർട്ടൻ (44)
വെർജീനിയ ∙ യുഎസിലെ വെർജീനിയയിൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ പിതാവും മകളും വെടിയേറ്റു മരിച്ചു. പ്രദീപ് പട്ടേൽ (56), മകൾ ഉർമി (24) എന്നിവരാണു മരിച്ചത്. ഇരട്ടക്കൊലപാതകത്തിൽ ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കോമാക് കൗണ്ടിയിലെ സ്റ്റോർ തുറന്നതിനു തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്.
വൈറ്റ് ഹൗസിന് സമീപം ഞായറാഴ്ച പുലർച്ചെ ആയുധധാരിയായ ഒരാൾക്ക് നേരെ യുഎസ് സീക്രട്ട് സർവീസ് വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്ഹോര് എക്സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്.
Results 1-10 of 99