Activate your premium subscription today
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ 2025 ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാ കുംഭമേള ഫെബ്രുവരി 26നാണ് സമാപിക്കുന്നത്. മഹാ കുംഭമേളയിൽ നിന്നുള്ളതാണ് എന്ന രീതിയിൽ ഒരു വിദേശിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. സ്വിറ്റ്സർലന്റിൽ നിന്നും
പ്രയാഗ്രാജ്∙ യുപിയിലെ പ്രയാഗ്രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്.
പ്രയാഗ്രാജ് (യുപി) ∙ മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഇന്നലെ നടന്ന അമൃതസ്നാനത്തിൽ 1.38 കോടിയിലേറെപേർ പങ്കെടുത്തു. പുലർച്ചെ 3ന് ആരംഭിച്ച അമൃതസ്നാനത്തിന് 13 വിഭാഗങ്ങളിൽ (അഖാര) നിന്നുള്ള സന്യാസിമാർ നേതൃത്വം നൽകി. ത്രിശൂലവും കുന്തവുമേന്തി, അടിമുടി ഭസ്മംപൂശി കുതിരപ്പുറത്തെത്തിയ നാഗാസന്യാസിമാരും ചടങ്ങുകളിൽ സംബന്ധിച്ചു.
പ്രയാഗ്രാജ് (യുപി) ∙ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലൊറീൻ പവലിന് ദേഹാസ്വാസ്ഥ്യം. ജനത്തിരക്ക് മൂലം ലൊറീന് പവലിന് അലർജിയുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ നേതൃത്വത്തിലുള്ള ആശ്രമത്തിലാണ് ലൊറീന് പവല്‍ ഇപ്പോഴുള്ളത്.
പ്രയാഗ്രാജ് (യുപി) ∙ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള ഇന്നു മുതൽ. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുകയാണ്. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
പ്രയാഗ്രാജ്(യുപി)∙ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.
ലക്നൗ∙ ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിയതായി സംശയം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന് എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും
ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ വിവാഹ ചടങ്ങിനിടെ ആഭരണങ്ങളും വസ്ത്രങ്ങളുമായി വധു കടന്നുകളഞ്ഞു. ചടങ്ങ് പുരോഗമിക്കുന്നതിനിടെ ശുചിമുറിയിലേക്കെന്ന് വ്യാജേനയാണ് യുവതി രക്ഷപ്പെട്ടത്. ഭറോഹിയയിലെ ശിവക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഗോവിന്ദ്പുർ ഗ്രാമത്തിലെ കർഷകനായ കമലേഷ്
ലഹോർ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാന്റെ തടവിൽ. യുവാവിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നു പെൺകുട്ടി പൊലീസിനെ അറിയിക്കുക കൂടി ചെയ്തതോടെ ആകെ കുരുക്കിലായിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള മുപ്പതുകാരൻ.
Results 1-10 of 81