Activate your premium subscription today
ന്യൂഡൽഹി ∙ കാസർകോട്ടെ കേന്ദ്ര സർവകലാശാല ഉൾപ്പെടെ രാജ്യത്തെ 11 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു വർഷത്തിലേറെയായിട്ടും സ്ഥിരം വൈസ് ചാൻസലർമാരില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, കൊൽക്കത്തയിലെ വിശ്വഭാരതി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഗുജറാത്ത് കേന്ദ്രസർവകലാശാല, ഇഫ്ലു (ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റി), അംബേദ്കർ യൂണിവേഴ്സിറ്റി, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി ഹിന്ദി വിശ്വവിദ്യാലയ, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ), ഗഡ്വാളിലെ എച്ച്.എൻ. ബഹുഗുണ യൂണിവേഴ്സിറ്റി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും താൽക്കാലിക വിസിമാരാണു ഭരിക്കുന്നത്.
തിരുവനന്തപുരം ∙ കരട് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്) മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്നും പ്രമേയം പാസാക്കി നിയമസഭ. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
തിരുവനന്തപുരം∙ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശങ്ങള്‍ പാലിച്ച ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിന് പെന്ഷന് ആനുകൂല്യങ്ങള്‍ അടുത്തൊന്നും നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. 2022ല്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക
തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തങ്ങളുടെ എതിര്‍പ്പ് മറികടന്ന് സാങ്കേതിക സര്‍വകലാശാല വിസി ആയി ചുമതലയേറ്റതിന്റെ പേരില്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ.സിസ
കൊച്ചി ∙ എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കുഫോസ് വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എംജി സർവകലാശാല, കേരള സർവകലാശാല എന്നിവയ്ക്കു വേണ്ടി സെനറ്റ് കമ്മിറ്റി അംഗങ്ങളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി സർക്കാരുമാണ് ഗവര്‍ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം∙ സുപ്രീംകോടതി വിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാൻസലമാർ. കോടതി ചെലവുകൾക്കായി വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്നും ചെലവിട്ടത് ഒരു കോടി 13 ലക്ഷം രൂപ. എൽദോസ്
സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു, കണ്ണൂർ. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം.
തിരുവനന്തപുരം∙ മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന്
ന്യൂഡൽഹി ∙ ചാൻസലർ സ്ഥാനത്തുനിന്നു തന്നെ നീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസ്സാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരമ
Results 1-10 of 138