Activate your premium subscription today
വൈക്കം ക്ഷേത്രത്തിലെ പ്രദക്ഷിണ വീഥികൾ നിശ്ചലമായി. ജനം ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. വെള്ളിക്കൊലുസിന്റെ കുസൃതിച്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി ഓടി നടക്കുന്നു. അവൾക്കൊപ്പം വൈക്കം, വൈക്കം എന്നുറക്കെ വിളിച്ചു കൊണ്ടൊരാൾ. മനോനില തെറ്റിയ ആരോ എന്നാണ് അതു കണ്ടുനിന്ന മലയാളികളെല്ലാം ആദ്യം കരുതിയത്.
പത്തനംതിട്ട ∙ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിന് 100 വർഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി.
മഹാത്മാഗാന്ധി 1925ൽ വൈക്കം സത്യാഗ്രഹത്തിന് കേരള സന്ദർശനം നടത്തിയപ്പോൾ മാർച്ച് 1ന് ആലുവയിലെ യൂസി കോളജ് സന്ദർശിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം നിറവിൽ നിൽക്കുന്ന ചരിത്ര മൂഹൂർത്തത്തിൽ, ഗാന്ധിയുടെ യുസി കോളജ് സന്ദർശനവും ചരിത്രമാവുകയാണ്. ഗാന്ധിയുടെ സന്ദർശനം തന്നെ യുസി കോളേജിന്റെയും,
വൈക്കം ∙ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ വൈക്കം ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് വാദ്യമേളങ്ങളോടെ വരവേൽപ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിന് എത്തിയപ്പോഴാണ് 1925 മാർച്ച് 10ന് ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതെ പുറത്ത് ഇരുത്തിയത്. ആ മന 1964ൽ കമ്യൂണിസ്റ്റ് നേതാവ് സി.കെ.വിശ്വനാഥന്റെ പേരിൽ സിപിഐ വാങ്ങി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് (എഐടിയുസി) ആക്കി മാറ്റുകയായിരുന്നു. എഐടിയുസി ഏർപ്പെടുത്തിയ അവാർഡ് വാങ്ങാനാണ് ഇന്നലെ തുഷാർ ഗാന്ധി എത്തിയത്.
പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യരക്തസാക്ഷിത്വത്തിനു നാളെ ഒരു നൂറ്റാണ്ട്. വൈക്കം സത്യഗ്രഹപ്പോരാളി കോഴഞ്ചേരി മേലുകരയിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആധുനിക കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി. 38–ാം വയസ്സിലാണ് അദ്ദേഹം മർദനമേറ്റു മരിക്കുന്നത്.
കോട്ടയം∙ വൈക്കം കായലിലോളം കാണുമ്പോൾ അൻപുറ്റ മണിമാരനെ കാത്തിരുന്ന നായികയെപ്പോലെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ആ കാത്തിരിപ്പ്. തന്തൈ പെരിയാർ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ആയിരുന്നു വേദി. വൈക്കം കായലിനോട് ചേർന്നു കിടക്കുന്ന വേദിയിൽ നേരം പുലർന്നപ്പോൾത്തന്നെ എത്തിയത് ആയിരങ്ങൾ.
കോട്ടയം ∙ വൈക്കം പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കാൻ വേണ്ടി മാത്രമല്ല, അവർ സ്വപ്നം കണ്ട സാമൂഹികസമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമിപ്പിക്കാൻ കൂടിയാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറാണ്ടിനുമുൻപ് വൈക്കം കൊളുത്തിയ നവോത്ഥാന ദീപം ഇപ്പോഴും ദീപ്തി ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിൽ നിസ്സഹായരായി കഴിയേണ്ടിവന്ന വലിയൊരു വിഭാഗം ജനതയ്ക്കു വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവിജയം ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുലോകത്തേക്കു വാതിൽ തുറക്കുകയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപന വേളയാണിത്. വൈക്കം സത്യഗ്രഹത്തിന് ആവേശം പകർന്ന പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഓർമയിൽ, നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കുന്നു.
കോട്ടയം ∙ എല്ലാ വേർതിരിവും നിയമം കൊണ്ടു മാറ്റാനാകില്ലെന്നും ജനങ്ങളുടെ മനസ്സും മാറണമെന്നും എന്തു വില കൊടുത്തും സമത്വ സമൂഹം സ്ഥാപിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വൈക്കം ∙ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10നു നടക്കുമ്പോൾ വൈക്കം കേരള, തമിഴ്നാട് സർക്കാരുകളുടെ സംഗമവേദിയാകും. സ്മാരകത്തിന്റെയും ഇതിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
Results 1-10 of 55