Activate your premium subscription today
സംസ്ഥാനത്ത് 2020 മുതൽ കഴിഞ്ഞ മാസം വരെ 111 പേർ കാട്ടാനകളുടെ ആക്രമണത്തിലും 20 പേർ നാട്ടാനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 5 വർഷം കാട്ടാന ഒഴികെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 382 പേരും കൊല്ലപ്പെട്ടു. കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണം.
എരുമേലി ∙ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വനംവകുപ്പ് എരുമേലി റേഞ്ച് പരിധിയിൽ 18 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് നിർമാണം പൂർത്തിയാക്കി. ഇതോടെ ജില്ലയിലെ വനാതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി, ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നിവ അടക്കമുള്ള വന്യമൃഗ പ്രതിരോധ
മറയൂർ ∙ തമിഴ്നാടുമായി വനാതിർത്തി പങ്കിടുന്ന ആദിവാസി മേഖലകളും മറ്റു പ്രദേശങ്ങളും വന്യമൃഗശല്യം കൊണ്ടു പൊറുതി മുട്ടുന്നു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നതും തഴനാരിഴയ്ക്കു രക്ഷപ്പെട്ടു ജീവൻ തിരിച്ചു കിട്ടിയതുമായ സംഭവങ്ങളും ഒട്ടേറെ. വനവിഭവങ്ങൾ ശേഖരിച്ചു ഉപജീവനം നടത്തുന്ന ആദിവാസികളാണു മേഖലയിൽ കൂടുതലുള്ളത്. തൊഴിലിനിടെയാണു പലരും കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പെടുന്നത്. രണ്ടാഴ്ച മുൻപു പെരടിപ്പള്ളം പാമ്പൻപാറ ഭാഗത്തു രാത്രി കൃഷിക്കു കാവൽ നിന്നിരുന്നയാളെ ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു ഗുരുതര പരുക്കേറ്റു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. വർഷങ്ങളായി ഈ സ്ഥിതി തുടരുമ്പോഴും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനം മാത്രമാണ് വനംവകുപ്പിൽനിന്നു ലഭിച്ചത്.
വാൽപാറ∙ തോട്ടം മേഖലയിലെത്തുന്ന പുലികളെ നിരീക്ഷിക്കാൻ വനം വകുപ്പ് തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ പരിസരങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി റേഞ്ച് ഓഫിസർ വെങ്കടേഷ് പറഞ്ഞു. പുലി ലയങ്ങളുടെ പരിസരങ്ങളിൽ എത്തുമ്പോൾ ക്യാമറയിൽ നിന്നു സൈറൺ മുഴങ്ങുമെന്നും പുലിയുടെ നീക്കങ്ങൾ ക്യാമറയിൽ പതിയുമെന്നും
നടവയൽ ∙ നാട്ടിലേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു ഗുരുതര പരുക്ക്. നെയ്ക്കുപ്പ മണൽവയൽ ഊരിലെ ഒണക്കൻ ചിക്കി ദമ്പതികളുടെ മകൻ രവി (39) ആണ് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് നട്ടെല്ലിനും കഴുത്തിനും സാരമായ പരുക്കേറ്റ് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ
ചക്കിട്ടപാറ ∙ പഞ്ചായത്ത് 4ാം വാർഡിലെ പൂഴിത്തോട് മാവട്ടത്ത് കഴിഞ്ഞ രാത്രിയിൽ ആടിനെ പുലി കൊന്നുതിന്നു. ഇന്നലെ പുലർച്ചെ പൊറ്റക്കാട് ഭാരതിയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിരുന്ന ആടിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിൽ ആയിരുന്നു. ആടിന്റെ കഴുത്തിനും കടിയേറ്റിട്ടുണ്ട്. പുലിയുടെ കാൽപാടും കണ്ടെത്തിയിരുന്നു.
കോടശേരി ∙ നമ്പ്യാർപടി ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി കൂട്ടിലിട്ട പട്ടിയെ ആക്രമിച്ചു. മോതിരക്കണ്ണി നമ്പ്യാർപടി എൻഎസ്എസ് കരയോഗം ജനവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പാറയ്ക്കൽ ദേവയാനി വളർത്തുന്ന പട്ടിയാണു പുലിയുടെ ആക്രമണത്തിന് ഇരയായത്. കൂട്ടിൽ കിടന്നിരുന്ന പട്ടിയുടെ കരച്ചിൽ
പാലക്കാട് ∙ മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട സംഭവത്തിൽ കലക്ടറും ചീഫ് വൈൽഡ് ലൈഫ് വാർഡനും നൽകിയ റിപ്പോർട്ടിൽ പൊരുത്തക്കേടും അവ്യക്തതയും. റിപ്പോർട്ട് വനം മന്ത്രി തിരിച്ചയച്ചു.മരണം സംബന്ധിച്ച ചോദ്യങ്ങൾക്കു രണ്ടു റിപ്പോർട്ടിലും കൃത്യമായ മറുപടിയില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ
പാലക്കാട് ∙ തൃശൂരിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ ഒരുപാടു വേദന സഹിച്ചാണ് ആ അമ്മ മുണ്ടൂരിലെ വീട്ടിലെത്തിയത്. വീടിനു മുന്നിലെ കാഴ്ച അതിനെക്കാൾ വേദനയുള്ളതായിരുന്നു. രണ്ടു ദിവസം മുൻപു തനിക്കൊപ്പം വിശേഷങ്ങൾ പറഞ്ഞു വീട്ടിലേക്കു നടന്ന മകന്റെ ചേതനയറ്റ ശരീരം കയ്യകലെ ചില്ലുപേടകത്തിൽ, അതിൽ അമ്മ ഒന്നു തൊട്ടു;
തൊടുപുഴ∙ ജില്ലയിൽ വർഷം കഴിയുംതോറും വന്യമൃഗാക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും പരിഹാര മാർഗങ്ങൾ കണ്ടെത്താതെ അധികൃതർ. കഴിഞ്ഞ 4 വർഷത്തെ കണക്ക് പ്രകാരം വന്യമൃഗശല്യം രേഖപ്പെടുത്തിയ കേസുകളിൽ വൻ വർധന ഉണ്ടായി. 2021 മുതൽ ഈ വർഷം ജനുവരി വരെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 244 പേർക്ക്
Results 1-10 of 1234