Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലുള്ളതും സർക്കാർ അംഗീകൃതമായി സ്വകാര്യ മേഖലയിലുള്ളതുമായ ഐടി പാർക്കുകളിൽ ഇനി മദ്യശാല തുടങ്ങാം. 2021–22ലെ മദ്യനയത്തിലെ പ്രഖ്യാപനത്തിന് അനുസൃതമായി വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം ഇറക്കി. ഒന്നാം തീയതിയിലേതുൾപ്പെടെ എല്ലാ ഡ്രൈഡേകളും ബാധകമാണ്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പണപ്പിരിവാണ് സിപിഎം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്.
കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാർ ക്ലാസിഫിക്കേഷൻ പുതുക്കാത്ത ഹോട്ടലുകൾക്കും സംസ്ഥാനം ബാർ ലൈസൻസ് പുതുക്കി നൽകുമെന്നു വ്യക്തമാക്കി മന്ത്രി എം.ബി. രാജേഷ്. ക്ലാസിഫിക്കേഷൻ പരിശോധന കൃത്യസമയത്തു നടത്താത്തതു കേന്ദ്രത്തിന്റെ കുറ്റമാണെന്നാരോപിച്ച മന്ത്രി ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ സംസ്ഥാനത്തിനു സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു ന്യായീകരിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇരുനൂറോളം ഹോട്ടലുകൾക്ക് കേന്ദ്രസർക്കാരിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ ബാർ ലൈസൻസ് പുതുക്കിനൽകുന്നു. അടുത്ത വർഷത്തേക്കുള്ള ലൈസൻസ് ഈ മാസം 31ന് അകം പുതുക്കാനുള്ള അപേക്ഷകൾ പരിഗണിച്ചപ്പോഴാണ് ഇത്രയേറെ ഹോട്ടലുകൾക്കു ക്ലാസിഫിക്കേഷൻ ഇല്ലെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയത്. എന്നാൽ, ക്ലാസിഫിക്കേഷനുവേണ്ടി കേന്ദ്രത്തിൽ അപേക്ഷിച്ചിട്ടുണ്ടെന്ന കാരണത്താൽ ഇവയ്ക്കെല്ലാം ലൈസൻസ് പുതുക്കിനൽകാനാണു സർക്കാർ തീരുമാനം.
കഴിഞ്ഞ ഏഴു വർഷമായി തന്റെ വീടിന്റെ ബേസ്മെന്റിനുള്ളിൽ താൻ അറിയാതെ മറ്റൊരാൾ താമസിക്കുന്നു. ഏഴു വർഷം മുൻപ് ലീ ആരുടെ കയ്യിൽ നിന്നാണോ ഈ വീട് വാങ്ങിയത് ആ വ്യക്തിയാണ് ബേസ്മെന്റിനുള്ളിൽ രഹസ്യമായി താമസിക്കുന്നത്.
പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ, ബീയർ പാർലർ പ്രവർത്തനസമയം 2 മണിക്കൂർ കൂടി നീളും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. എന്നാൽ കൊച്ചി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിർത്തി നിർണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ല.
ആലപ്പുഴ∙ കഞ്ഞിക്കുഴിയിലെ ബാർ ഹോട്ടലിലെ ജീവനക്കാരനെ ആളുകൾ നോക്കി നിൽക്കെ യുവാവ് വെട്ടി. പ്രതിയെ സംഭവസ്ഥലത്തു നിന്നു പൊലീസ് പിടികൂടി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) ആണു വധശ്രമക്കേസിൽ പിടിയിലായത്.
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ 2 വർഷത്തിനിടെ അനുവദിച്ചത് 118 ബാറുകൾ. 2022 നവംബറിൽ 718 ബാറുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 836 ബാറുകളുണ്ട്. കഴിഞ്ഞ 2 വർഷത്തിനിടെ ഓരോ മാസവും ശരാശരി 5 ബാറിനു വീതം അനുമതി നൽകി.
തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും 75 ശതമാനം ബാറുകളില്‍നിന്നും നികുതി കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക് മദ്യലോബിയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരിലാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബാര്‍ മുതലാളിമാരുടെ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയത് 606 ബാറുകൾ. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കുടിശിക പിരിച്ചെടുക്കാൻ കാര്യമായ നടപടികളില്ല. സംസ്ഥാനത്ത് 801 ബാറുകളാണുള്ളത്.
Results 1-10 of 74