Activate your premium subscription today
തിരുവനന്തപുരം∙ ബാറുകളിൽനിന്നു നികുതി പിരിച്ചെടുക്കുന്നതിൽ പുരോഗതിയില്ലെന്നു ജിഎസ്ടി വകുപ്പ് ഉന്നതരുടെ യോഗത്തിൽ സമ്മതിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ. ബാറിൽനിന്നുള്ള വിറ്റുവരവു നികുതി വരുമാനത്തിൽ നാമമാത്രമായ വളർച്ചയേയുള്ളൂവെന്നു ജോയിന്റ് കമ്മിഷണർമാരുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. പരിശോധന ഊർജിതമായി നടക്കുന്നുണ്ടെങ്കിലും പിരിഞ്ഞുകിട്ടുന്നില്ലെന്ന വാദമായിരുന്നു ഉദ്യോഗസ്ഥരുടേത്. അതൊന്നും ന്യായീകരണമല്ലെന്നും പരിശോധന കർശനമാക്കി നികുതിവരുമാനം വർധിപ്പിച്ചേ മതിയാകൂ എന്നും മന്ത്രി നിർദേശിച്ചു.
ചങ്ങനാശേരി ∙ ബാറുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും എക്സൈസ് വകുപ്പിനും ‘വിവരം’ വച്ചു. സംസ്ഥാനത്ത് 847 ബാറുകളുള്ളതായി സംസ്ഥാന സർക്കാർ സമ്മതിച്ചു. 2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ 2025 ജനുവരി 31ന് ബാറുകളുടെ എണ്ണം 847 ആയെന്നു സർക്കാർ പറയുന്നു. 289 ബവ്കോ ഔട്ലെറ്റുകൾക്കു പുറമേയാണിത്. വിവരാവകാശ രേഖയിലുള്ള അപ്പീലിലാണു മറുപടി. ചങ്ങനാശേരി സ്വദേശിയും വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാനുമായ കുര്യൻ തൂമ്പുങ്കലാണു വിവരാവകാശ ചോദ്യത്തിനു കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് അപ്പീൽ നൽകിയത്.
പൊന്നാനി ∙ തുടർച്ചയായ പ്രതിഷേധ സമരങ്ങൾക്കൊടുവിൽ പുഴമ്പ്രത്തെ ബവ്റിജസ് ഔട്ലെറ്റ് ഇന്നലെ പൂട്ടി. സിപിഎമ്മും യുഡിഎഫും കഴിഞ്ഞ പന്ത്രണ്ട് ദിവസത്തോളമായി ഔട്ലെറ്റിന് മുൻപിൽ സമരം തുടരുകയായിരുന്നു.ഔട്ലെറ്റ് തുറന്ന അന്നു മുതൽ ഇടവേളകളില്ലാതെ പ്രതിഷേധ സമരങ്ങൾ അരങ്ങേറി. ഓരോ ദിവസവും സമരക്കാരെ പൊലീസ് അറസ്റ്റ്
ചങ്ങനാശേരി ∙ സംസ്ഥാനത്ത് എത്ര ബാറുകൾ ഉണ്ട്? എത്ര ബവ്കോ ഔട്ലെറ്റുകൾ ഉണ്ട് ? ഒരു വിവരവുമില്ലെന്ന് എക്സൈസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് തിരുവനന്തപുരം സംസ്ഥാന എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്നുള്ള വിചിത്ര മറുപടി.സംസ്ഥാനത്തെ ബാറുകളുടെയും ബവ്കോ ഔട്ലെറ്റുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ മറുപടി. 2016 മാർച്ച് 31നു കേരളത്തിൽ എത്ര ബവ്കോ ഔട്ലെറ്റുകളും ബാറുകളും ഉണ്ടായിരുന്നു, 2025 മാർച്ച് 31ന് എത്ര ഔട്ലെറ്റുകളും ബാറുകളും ഉണ്ടെന്നുമുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ല. ഡിസ്റ്റിലറികളുടെ എണ്ണം സംബന്ധിച്ചും ഉത്തരമില്ല.
പാലക്കാട്∙ പട്ടാമ്പി – തൃത്താല റോഡിലെ കരിമ്പനക്കടവ് ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം. പത്തുവയസു തോന്നിപ്പിക്കുന്ന പെൺകുട്ടിയെയാണ് ബന്ധു വരിനിർത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം ∙ ലഹരിക്കെതിരായ പ്രവർത്തനത്തിനു ബവ്റിജസ് കോർപറേഷന്റെ (ബവ്കോ) സിഎസ്ആർ ഫണ്ടിലെ 25% തുക നീക്കിവയ്ക്കാൻ പുതിയ അബ്കാരി നയത്തിൽ നിർദേശം. ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനാണു പുതിയ അബ്കാരി നയം ഊന്നൽ നൽകുന്നതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ കള്ളുഷാപ്പുകളോട് അനുബന്ധിച്ചു ഭക്ഷണശാലകൾ ആരംഭിക്കും. കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങുന്നു. പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തണമെന്നു കോർപറേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സർക്കാരിനു ശുപാർശ നൽകി. ഇത് അംഗീകരിച്ചാൽ 3000 ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയരും.
റാന്നി ∙ ബവ്കോയുടെ പെരുനാട് മദ്യവിൽപനശാലയിൽ ബീയറിന് എംആർപിയേക്കാൾ 10 രൂപ കൂടുതൽ വാങ്ങിയതിനെതിരെ ജില്ലാ കൺസ്യൂമർ തർക്ക പരിഹാര കമ്മിഷനിൽ ഹർജി ഫയൽ ചെയ്തു. മാമ്പാറ സ്വദേശിയാണ് ഹർജിക്കാരൻ.650 മില്ലിലീറ്ററിന്റെ ബീയർ വാങ്ങിയപ്പോൾ കുപ്പിയിൽ എംആർപിയായി രേഖപ്പെടുത്തിയിരുന്നത് 170 രൂപയാണ്. 180 രൂപയുടെ ബിൽ
ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വിൽപന. ബ്ലൂ ഓഷ്യൻ ബവ്റിജസ് എന്ന കമ്പനിയാണു ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി.
തിരുവനന്തപുരം ∙ രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള നിരയിൽ ആളുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ബെവ്കോയുടെ ഉത്തരവ്. വരിയിലെ അവസാനത്തെ ആൾക്കും മദ്യം നൽകിയ ശേഷമേ കട അടയ്ക്കാൻ പാടുള്ളു എന്നാണ് വെയർ ഹൗസ് മാനേജർമാരെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Results 1-10 of 280