Activate your premium subscription today
ചെന്നൈ ∙ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങളുമായി തമിഴ്നാട്ടിലെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
തിരുനെൽവേലി∙ സുതമല്ലിയിൽ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ ഒരാളെ തമിഴ്നാട് പൊലീസ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്തു. മാലിന്യം അനധികൃതമായി തള്ളാൻ സഹായിച്ചതിനും മാലിന്യം തള്ളേണ്ട ഇടങ്ങൾ കാണിച്ചു കൊടുത്തതിനുമാണ് സുതമല്ലി സ്വദേശി മായാണ്ടി (42) പിടിയിലായത്. സുതമല്ലിയിലെ രാജീവ് ഗാന്ധി നഗറിൽ താമസിക്കുന്ന മായാണ്ടിയാണ് കേസിലെ പ്രധാന പ്രതിയെന്ന് ജില്ലാ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
കൊച്ചി ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
തിരുനെൽവേലിയിലെ സുത്തമല്ലിക്കു സമീപത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ പേരെടുത്തു പറയാവുന്ന ആശുപത്രികൾ ഒന്നുമില്ല. എങ്കിലും ഇവിടെ എത്തുമ്പോൾ മണ്ണിനും കാറ്റിനും ആശുപത്രിയുടെ പരിസരത്തുള്ള മണം അനുഭവപ്പെടുന്നു. സുത്തമല്ലി എന്ന അതിർത്തി ഗ്രാമം ഇന്ന് കേരളത്തിനും തമിഴ്നാടിനും ഇടയിലെ തർക്ക വിഷയമാണ്. കൃഷിയിടങ്ങളിൽ ആശുപത്രി മാലിന്യം അടക്കം തള്ളിയതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണ് സുത്തമല്ലി തർക്ക ഭൂമിയായി മാറിയത്. തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നു ട്രൈബ്യൂണൽ പറഞ്ഞു. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരത്തെ ആശുപത്രിക്കും കോവളത്തെ ഹോട്ടലിന് എതിരെയും നടപടി എടുക്കണമെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണയും സത്യഗോപാൽ കോർലാപതിയും ഉത്തരവിട്ടിട്ടുണ്ട്. മുൻപു സമാനരീതിയിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാനായി തമിഴ്നാടിനു ചെലവായ 70,000 രൂപ കേരളം ഇനിയും നൽകിയിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം തള്ളിയ സംഭവത്തിൽ ആർസിസിയിലും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലും കേരള മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും തിരുനെൽവേലി പൊലീസ് സംഘവും പരിശോധന നടത്തിയിരുന്നു.
ചെന്നൈ ∙ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ പരിശോധന നടത്തി കേരളത്തിൽനിന്നുള്ള സംഘം. എട്ടു പേരടങ്ങിയ സംഘം മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുനെൽവേലി കലക്ടറെയും കേരള സംഘം കാണും.
ചെന്നൈ ∙ തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ 3 ദിവസത്തിനുള്ളിൽ നീക്കണമെന്നു കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇതു പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് കുറ്റപ്പെടുത്തി.
ചെന്നൈ ∙ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിലെ നടുക്കല്ലൂർ, കൊടഗനല്ലൂർ ഗ്രാമങ്ങളെ മാലിന്യക്കൂമ്പാരമാക്കി. വ്യക്തിവിവരങ്ങൾ അടങ്ങിയ ആർസിസിയിലെ ചികിത്സാരേഖകളും മാലിന്യത്തിലുണ്ട്. ആടുകളെ മേയ്ക്കുന്ന ജോലി ചെയ്താണ് ഗ്രാമീണർ ജീവിക്കുന്നത്. ഗ്രാമത്തിലെ ജലാശയങ്ങൾ മലിനമായതിനാൽ ആടുവളർത്തലും ബുദ്ധിമുട്ടിലാണ്. പൊലീസിൽ പരാതി കൊടുത്തതായി നാട്ടുകാർ പറഞ്ഞു.
ബെംഗളൂരു ∙ സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മെഡിക്കൽ, പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക. കഴിഞ്ഞ ദിവസം കേരളത്തിൽനിന്നു മാലിന്യവുമായി എത്തിയ 6 ട്രക്ക് ബന്ദിപ്പുർ മൂലെഹോളെ ചെക്ക്പോസ്റ്റിൽ പൊലീസ് തടഞ്ഞ് 7 പേരെ അറസ്റ്റ് ചെയ്തു. മലിനീകരണ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ നിറയുന്നു. ഇൻജക്ഷൻ സൂചി, മരുന്നു കുപ്പി, സിറിഞ്ച്, ട്യൂബുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് 3 മാസമായി കെട്ടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞതോടെ പഴയ അത്യാഹിത വിഭാഗത്തിനു സമീപത്ത് സൂചികളും സിറിഞ്ചുകളും കുപ്പികളും ഇവ നിറച്ച കന്നാസുകളും
ന്യൂഡൽഹി ∙ ഡയപ്പറും സാനിറ്ററി പാഡും പോലുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപറേഷൻ വൻതുക ഫീസ് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
Results 1-10 of 24